എനിക്കൊരു കൂട്ട് എന്തായാലും വേണം... ഇതെല്ലാം എനിക്ക് നോക്കി നടത്തണം: പുനർ വിവാഹത്തിന് തയ്യാറായി ശാലുമേനോൻ!
വിവാദങ്ങളാണ് തന്നെ കൂടുതൽ കരുത്തുള്ളവളാക്കിയെന്ന് നടിയും സിനിമാ സീരിയല്‍ നടിയും, നര്‍ത്തകിയും ആയ ശാലു മേനോൻ. സ്‌ട്രോംഗ് അല്ലാത്തൊരാളായിരുന്നു താനെന്നും വിവാദങ്ങളുണ്ടായപ്പോൾ ബോൾഡായെന്നും നടി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരു കണക്കിന് വിവാദമുണ്ടായത് നന്നായി. കുറച്ച് ബോൾഡാകാൻ പറ്റി. ആൾക്കാരെ തിരിച്ചറിയാൻ പറ്റി. ആ പ്രശ്നങ്ങളുണ്ടായപ്പോൾ ഇൻഡസ്ട്രിയിൽ നിന്ന് ഒരുപാട് പേർ ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്. അവരെയൊക്കെ വീണ്ടും കണ്ടിട്ടുണ്ട്. ഞാൻ ചെന്ന് സംസാരിക്കാറുണ്ട്. ഉള്ളിൽ വച്ച് പെരുമാറുന്നത് എനിക്കറിയില്ല. ദേഷ്യം വളരെ കുറവാണ്. ദൈവത്തിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. '- നടി പറയുന്നു. വിവാഹ മോചനത്തെക്കുറിച്ചും നടി വെളിപ്പെടുത്തി.
'ഡിവോഴ്സിന് കൊടുത്തിരിക്കുകയാണ്. ഞാനാണ് കൊടുത്തത്. കേസിപ്പോൾ നടക്കുന്നു. പരസ്പരം അഡ്ജസ്റ്റ് ചെയ്തുപോകാൻ പറ്റാത്തതുകൊണ്ടാണ് വിവാഹമോചനത്തിലേക്ക് നീങ്ങിയത്. മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. അമ്മയ്‌ക്കൊക്കെ പ്രായമായി വരികയാണ്. എനിക്കൊരു കൂട്ട് എന്തായാലും വേണം. ഇതെല്ലാം എനിക്ക് നോക്കി നടത്തണം. കൂടെയൊരാൾ എന്തായാലും വേണം. ഇപ്പോഴല്ല. സാവധാനം. കണ്ട് മനസിലാക്കിയിട്ടൊക്കെയേയുള്ളൂ. ലവ് മാര്യേജ് ആയിരിക്കുമോയെന്ന് പറയാറായിട്ടില്ല.'- നടി പറഞ്ഞു. ജീവിതത്തിൽ പ്രയാസങ്ങൾ വരുമ്പോൾ അതിനെ അതിജീവിക്കാൻ എന്തൊക്കെയാണ് ചെയ്യുന്നതെന്ന അവതാരകന്റെ ചോദ്യത്തിനും നടി മറുപടി നൽകി. 'ആദ്യം ചെയ്യുകയെന്ന് പറഞ്ഞാൽ നാമം ജപിക്കും. ദിവസവും നാമം ജപിക്കുന്നയാളാണ്. ഞാൻ ഈശ്വരനോട് പറയും.'- താരം വ്യക്തമാക്കി.
മലയാളം സീരിയല്‍ ആരാധകര്‍ക്ക് ഏറെ സുപരിചിതനായ നടന്‍ സജി നായരാണ് ശാലു മേനോന്റെ ഭർത്താവ്. കുറച്ചു നാളുകളായി ഇവര്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. 2016 ലാണ് സജി ജി നായരും ശാലു മേനോനും വിവാഹിതര്‍ ആവുന്നത്. ഇരവുരം തമ്മില്‍ പ്രണയിച്ച് ആണ് വിവാഹം കഴിച്ചത്. ആലിലത്താലി എന്ന പരമ്പരയില്‍ ഒന്നിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ അടുപ്പത്തില്‍ ആവുന്നത്. അതേ സമയം അടുത്തിടെ ഇവരുടെ വിവാഹ മോചന വാര്‍ത്തകള്‍ പുറത്തു വന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു.
അടുത്തിടെ ശാലു മേനോന്‍ നടത്തിയ ചില പ്രസ്താവനകളെ കുറിച്ച് സജി നായര്‍ പ്രതികരിച്ചിരുന്നു. താനും തിരിച്ചു പറയാന്‍ തുടങ്ങിയാല്‍ മറ്റുള്ളവരുമായി ഒരു വ്യത്യാസവും ഇല്ലാതായി പോവും എന്നാണ് സജി പറഞ്ഞത്. താനിപ്പോള്‍ ഒന്നും തന്നെ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറയാന്‍ കുറച്ചധികം പറയാനുണ്ട് എന്നും സജി പറഞ്ഞു. പറയാന്‍ ഉള്ളത് സമയം ആകുമ്പോള്‍ താന്‍ പറയുമെന്നും സജി പറയുന്നുണ്ട്. ആവശ്യം കഴിയുമ്പോള്‍ വലിച്ചെറിയാന്‍ ഉള്ളതല്ലല്ലോ നമ്മുടെ ഒക്കെ ജീവിതം. എന്നെ മുഴുവനായും നശിപ്പിച്ചു എന്ന് മാത്രമേ തനിക്ക് ഇപ്പോള്‍ പറയാന്‍ ഉള്ളൂ. ഇപ്പോള്‍ തന്റെ ശ്രദ്ധ മുഴുവന്‍ അഭിനയത്തിലാണെന്നും മറ്റൊന്നിലും ശ്രദ്ധിക്കുന്നില്ലെന്നും സജി നായര്‍ പറഞ്ഞു.
അതൊന്നും കൂടാതെ മറ്റൊന്നും ചിന്തിക്കാന്‍ സമയം ഇല്ലെന്നും സജി നായര്‍ പറയുന്നു. വരുന്ന പ്രോജക്ടുകള്‍ ഏതു ഭാഷ ആണെങ്കിലും ചെയ്യാനുള്ള മനസ് ഉണ്ട്. സീരിയലില്‍ അഭിനയിക്കാന്‍ ആണ് കൂടുതല്‍ താല്പര്യം. പുതിയ പരമ്പരകളും അവസരങ്ങളും കിട്ടാനുള്ള കാത്തിരിപ്പില്‍ ആണ്. 2022 മരണത്തിനും ജീവിതത്തിനുമിടയിലൂടെ കടന്ന് പോയ വര്‍ഷമായിരുന്നു തനിക്ക്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി എന്നോടൊപ്പം കൂടിയ പലരുടേയും മുഖം മൂടികള്‍ അഴിഞ്ഞ് വീണ വര്‍ഷം കൂടിയായിരുന്നു. ഒന്നില്‍ നിന്നും ഭയന്ന് ഓടാന്‍ എനിക്ക് മനസ്സില്ല. എന്നായിരുന്നു കുറിച്ചത്.
ശാലു മേനോന്‍ പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു. ജയിലില്‍ നിന്ന് വന്നപാടെയാണ് വിവാഹം കഴിച്ചത്. 14 വര്‍ഷത്തോളം പരിചയം ഉള്ളയാളായിരുന്നു. മുന്‍പേ വന്ന വിവാഹാലോചനയായിരുന്നു അന്ന് പക്ഷേ പ്രായം ആകാത്തത് കൊണ്ട് മാറ്റി വെച്ചു. ജയില്‍ പോയി വന്നപ്പോള്‍ ഒരു കൂട്ട് വേണമെന്ന് തോന്നിയിരുന്നു. എന്നാല്‍ ജയിലിലൊക്കെ പോയതിനാല്‍ ആര് വരും എന്നൊക്കെ ആശങ്കയുണ്ടായി.
അങ്ങനെയുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് പഴയ പ്രൊപ്പോസല്‍ വരുന്നതും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതും. എന്നാല്‍ വിവാഹം കഴിക്കേണ്ടെന്ന് പിന്നീട് തോന്നി. അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോകാന്‍ പറ്റാത്ത പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വിവാഹ ബന്ധം വേര്‍പിരിയാനുള്ള നടപടികള്‍ നടക്കുകയാണ്. കോടതി കയറി എനിക്ക് ശീലമായല്ലോ, എന്നായിരുന്നു അന്ന് താരം പ്രതികരിച്ചിരുന്നത്.
https://www.facebook.com/Malayalivartha