ലൈംഗീകാരോപണത്തില്‍ ഗുസ്തി താരങ്ങളെ പിന്തുണച്ച് നടന്‍ ടോവിനോ തോമസ്

അന്താരാഷ്ട്ര കായിക വേദികളില്‍ നമ്മുടെ യശസ്സ് ഉയര്‍ത്തി പിടിച്ചവരാണ് ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ ലൈംഗീകാരോപണത്തില്‍ ഗുസ്തി താരങ്ങളെ പിന്തുണച്ച് നടന്‍ ടോവിനോ തോമസ്. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ടൊവിനോ തന്റെ നിലപാട് തുറന്നു പറഞ്ഞത്. ഒരു ജനതയുടെ മുഴുവന്‍ പ്രതീക്ഷകള്‍ക്ക് വിജയത്തിന്റെ നിറം നല്‍കിയവര്‍.നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അര്‍ഹിക്കുന്ന നീതി ഇവര്‍ക്ക് ലഭിക്കാതെ പോയിക്കൂടാ.
ടോവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്
അന്താരാഷ്ട്ര കായിക വേദികളില്‍ നമ്മുടെ യശസ്സ് ഉയര്‍ത്തി പിടിച്ചവരാണു , ഒരു ജനതയുടെ മുഴുവന്‍ പ്രതീക്ഷകള്‍ക്ക് വിജയത്തിന്റെ നിറം നല്‍കിയവര്‍ ! ആ പരിഗണനകള്‍ വേണ്ട , പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അര്‍ഹിക്കുന്ന നീതി ഇവര്‍ക്ക് ലഭിക്കാതെ പോയിക്കൂടാ , എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ശക്തരായത് കൊണ്ട് ഇവര്‍ തഴയപ്പെട്ടു കൂടാ.
They should be heard & their demands should be considered .Keep aside their achievements and accolades , but there is a justice that each and every citizen of this nation deserves and that justice should not be delayed , never be denied !
അതേസമയം ഗുസ്തി താരങ്ങളുടെ സമരത്തില്‍ ഇടപെടലുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി രംഗത്തെത്തി. താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സംഭവത്തില്‍ പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും ഐഒസി ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങളുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി ഉടന്‍ ചര്‍ച്ച നടത്തും.
https://www.facebook.com/Malayalivartha