സിനിമകള്‍ക്ക് പുറമേ ടെലിവിഷന്‍ പരമ്പരകളിലേയും ശ്രദ്ധേയ സാന്നിധ്യമായിരുന്ന പ്രശസ്ത ബോളിവുഡ് താരം റിയോ കപാഡിയ അന്തരിച്ചു... സംസ്‌കാരം വെള്ളിയാഴ്ച ഗുര്‍ഗാവിലുള്ള ശിവ് ധാം ശംശാന്‍ ഭൂമിയില്‍ നടക്കും

പ്രശസ്ത ബോളിവുഡ് താരം റിയോ കപാഡിയ (66) അന്തരിച്ചു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. സംഭവം നടന്റെ സുഹൃത്ത് ഫൈസല്‍ മാലിക് സ്ഥിരീകരിച്ചു.
അര്‍ബുദ ബാധിതനായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച ഗുര്‍ഗാവിലുള്ള ശിവ് ധാം ശംശാന്‍ ഭൂമിയില്‍ നടക്കും.കഴിഞ്ഞവര്‍ഷമാണ് റിയോക്ക് അര്‍ബുദം പിടിപെടുന്നത്.
ചക് ദേ ഇന്ത്യ, ഹാപ്പി ന്യൂ ഇയര്‍, മര്‍ദാനി, ഖുദാ ഹാഫിസ്, ദ ബിഗ് ബുള്‍, ഏജന്റ് വിനോദ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള നടനാണ് റിയോ കപാഡിയ. ഈയിടെ മെയ്ഡ് ഇന്‍ ഹെവന്‍ 2 എന്ന പരമ്പരയിലും സാന്നിധ്യമറിയിച്ചു.
സിനിമകള്‍ക്ക് പുറമേ ടെലിവിഷന്‍ പരമ്പരകളിലേയും ശ്രദ്ധേയ സാന്നിധ്യമായിരുന്നു റിയോ കപാഡിയ. സിദ്ധാര്‍ത്ഥ് തിവാരിയുടെ മഹാഭാരതത്തില്‍ ഗാന്ധാരിയുടെ പിതാവായ ഗാന്ധാര രാജാവ് സുബലനെ അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു.
"
https://www.facebook.com/Malayalivartha


























