ഞാൻ ജയിലിലല്ല... ദുബായിലാണ്! ഇവിടെ നല്ല അരി കിട്ടും എന്ന് അറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്... പീഡന പരാതിയ്ക്ക് പിന്നാലെ ഫേസ്ബുക്ക് ലൈവിൽ ഷിയാസ് കരീം

പീഡന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ മാധ്യമങ്ങൾക്കെതിരെ അശ്ലീല അധിക്ഷേപവുമായി നടൻ ഷിയാസ് കരീം. മാധ്യമങ്ങൾ വ്യാജ വാർത്ത നൽകുന്നെന്ന് ആരോപണം. താന്‍ ജയിലിലല്ല ദുബായിലാണെന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വിഡിയോയില്‍ ഷിയാസ് പറയുന്നു. എന്നെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
ഞാന്‍ ജയിലില്‍ അല്ല, ദുബായിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്. നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്. നാട്ടിൽ ഞാൻ ഉടൻ എത്തും. വന്നതിനുശേഷം നേരിട്ടു കാണാം – എന്ന് പറഞ്ഞാണ് ഷിയാസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിന്റെ കൂടെ മാധ്യമങ്ങൾ വാർത്ത നൽകുന്നതിനെതിരെയും വിഡിയോയിൽ പറയുന്നുണ്ട്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് ഷിയാസ് കരീമിനെതിരെ കേസെടുത്തത്. ജിം ട്രെയിനറായ കാസർകോട് സ്വദേശിനിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. പീഡന പരാതിയിൽ അന്വേഷണം എറണാകുളത്തേയ്ക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കാസർകോട് ചന്തേര പൊലീസ് എടുത്ത കേസിൽ പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്.
ഷിയാസ് തന്നിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും യുവതി പറയുന്നു. എറണാകുളത്ത് ജോലി ചെയ്യുകയാണ് പരാതിക്കാരി. 2021 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായും ആരോപിക്കുന്നു. എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് ജിംട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയിരുന്നു.
ഈ പരസ്യം കണ്ടാണ് ജിംനേഷ്യം പരിശീലകയായ 32-കാരി പ്രതിയെ ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പരിചയത്തിലായെന്നും സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ പ്രതി വാങ്ങിയതായും പരാതിയില്‍ പറയുന്നു. 2023 മാര്‍ച്ച് 21-നാണ് ചെറുവത്തൂരിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചത്. ഇതിനിടെ രണ്ടുതവണ ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിക്കാരി ആരോപിച്ചു. യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിനും വിശ്വാസവഞ്ചനയ്ക്കും ഗര്‍ഭഛിദ്രം നടത്തിയതിനും വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.
പരാതിക്കാരിയെ ശനിയാഴ്ച കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കി. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ചെറുവത്തൂരിലെ ഹോട്ടലിലെത്തി ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തു. മാര്‍ച്ച് 21-ന് ഹോട്ടലില്‍ ഇരുവരും ഡീലെക്സ് മുറിയെടുത്തിരുന്നെന്നും മുറിക്കകത്ത് എന്ത് നടന്നതെന്നറിയില്ലെന്നും മനേജര്‍ പോലീസിനോട് പറഞ്ഞു. ചന്തേര എസ്.ഐ. എം.വി.ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. ഈ സാഹചര്യത്തിലാണ് ഷിയാസിന്റെ പ്രതികരണം പുറത്ത് വന്നത്.
വിവാഹ വാഗ്ദാനം നടത്തി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയ പാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നുണ്ട്. കേരളത്തിലെ ഒരു പ്രമുഖ പരസ്യ മോഡലായിരുന്നു പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് കരീം. ദേശീയ അന്തര്‍ ദേശീയ പ്രമുഖ ബ്രാൻഡുകളുടെ മോഡലായി റാംപുകളിലെത്തിയിട്ടുണ്ട്. ഒട്ടേറെ പരസ്യചിത്രങ്ങളിലും ഫോട്ടോഷൂട്ടിലും ഷിയാസ് അവിഭാജ്യ ഘടകമായിരുന്നു.
2018 ൽ മിസ്റ്റര്‍ ഗ്രാൻസ് സീ ഇൻ്റര്‍നാഷണൽ മോഡൽ ഹണ്ടിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തിയത് ഷിയാസ് ആയിരുന്നു. ഇത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഹണ്ടിൽ ഷിയാസിന് മിസ്റ്റര്‍ പോപുലാരിറ്റി 2018, മികച്ച ഫോട്ടോ മോഡൽ എന്നീ രണ്ടു ടൈറ്റിലുകളാണ് നേടാനായത്. വിവിധ ഫാഷൻ ഷോകളിൽ ജഡ്ജായും ഫാഷൻ ഗ്രൂമറായും ഷിയാസ് എത്തിയിരുന്നു. ക്യാപ്റ്റൻ, വീരം എന്നീ രണ്ട് മലയാള ചിത്രങ്ങളിലും ഷിയാസ് അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha