ബാലി ട്രിപ്പ് ചിത്രങ്ങള്‍ പങ്കുവച്ച് മീര നന്ദന്‍

ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നുള്ള മീരയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ ആരാധകരുടെ മനം കവരുന്നു. സബീര്‍ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
നവംബര്‍ ആറിനാണ് മീര ബാലിയില്‍ എത്തിയത്. ആറു ദിവസമായി ബാലിയിലാണ് താരം. അജ്മാനില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന മീരയുടെ വിവാഹ നിശ്ചയം കഴിഞ്ഞ സെപ്തംബറിലായിരുന്നു . ശ്രീജു എന്നാണ് പ്രതിശ്രുത വരന്റെ പേര്.
വിവാഹം അടുത്തവര്‍ഷം ഉണ്ടാവും. ലാല്‍ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര നന്ദന്‍ സിനിമയില്‍ എത്തുന്നത്. മലയാളത്തിലും അന്യ ഭാഷകളിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha