തെന്നിന്ത്യന്‍ താരം കാര്‍ത്തിക നായര്‍ വിവാഹിതയായി...

തെന്നിന്ത്യന്‍ താരം കാര്‍ത്തിക നായര്‍ വിവാഹിതയായി. പഴയകാല നടി രാധയുടെയും ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗം എസ് രാജശേഖരന്‍ നായരുടെയും മകളാണ് കാര്‍ത്തിക. രോഹിത് മേനോന്‍ ആണ് വരന്‍.
തിരുവനന്തപുരം കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി കുടുംബസമേതം പങ്കെടുത്തു. നടിമാരായ മേനക, രേവതി, സുഹാസിനി, രാധിക, പൂര്‍ണിമ ഭാഗ്യരാജ്, നന്ദിനി, മഞ്ജു പിള്ള, ചിപ്പി, ജലജ നടന്‍ ജാക്കി ഷ്‌റോഫ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
മലയാളത്തില്‍ 'മകരമഞ്ഞ്' എന്ന സിനിമയിലാണ് കാര്‍ത്തിക ആദ്യമായി അഭിനയിച്ചത്. ദിലീപിന്റെ നായികയായി 'കമ്മത്ത് ആന്റ് കമ്മത്ത്' എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം ചെയ്തു. നടന്‍ ജീവയുടെ നായികയായി എത്തിയ 'കോ' എന്ന സിനിമയാണ് കാര്‍ത്തിക താരപദവിയിലേയ്ക്ക് ഉയര്‍ത്തിയത്. തമിഴിലും തെലുങ്കിലും കന്നടയിലുമായി നിരവധി ചിത്രങ്ങളില്‍ കാര്‍ത്തിക വേഷമിട്ടിരുന്നു.
https://www.facebook.com/Malayalivartha