എന്നെ പുറത്തുവിടൂ... പ്ലീസ്; ബിഗ് ബോസിനോട് അന്‍സിബ; ഇനി ഇവിടെ നിന്നാല്‍ ഡിപ്രഷനടിക്കും
ബിഗ് ബോസ് തുടരുന്നു. തര്‍ക്കങ്ങളും. കഴിഞ്ഞ ദിവസം മുതല്‍ അപ്‌സരയുമായി ചെറിയ തര്‍ക്കത്തിലാണ് അന്‍സിബ. ഇതുതന്നെയാണ് ഇന്നും നടക്കുന്നത്. അപ്‌സര പറയുന്നത് കേള്‍ക്കാന്‍ തനിക്ക് പറ്റില്ലെന്ന് പറഞ്ഞാണ് അന്‍സിബ ഇന്ന് അസംബ്ലിയില്‍ നിന്നും പിന്‍മാറിയത്. പിന്നാലം പവര്‍ ടീം അന്‍സിബയ്ക്ക് പനിഷ്‌മെന്റും നല്‍കുന്നുണ്ട്. ഇതിന് ശേഷം ആണ് മോണിംഗ് ആക്ടിവിറ്റി നടന്നത്. പിന്നാലെ ബിഗ് ബോസിനോടായി തനിക്ക് പോകണമെന്ന് അന്‍സിബ പറയുകയാണ്.
'എല്ലാവരും എന്നെ മോശക്കാരിയായി ചിന്തിച്ചത് തെറ്റായി പോയി. ഞാന്‍ അങ്ങനത്തെ ഒരാളായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. എവിടെയും പോയി ഞാന്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കിയിട്ടുമില്ല. എനിക്ക് ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ വിഷമവും ദേഷ്യവും വരുന്നു. പ്ലീസ് ബിഗ് ബോസ് എന്നെ ഒന്ന് പുറത്തേക്ക് വിടോ. ഇനി ഞാന്‍ ഇവിടെ നിന്നാല്‍ ഡിപ്രഷന്‍ പേഷ്യന്റ് ആയിപ്പോകും. പ്ലീസ് ബിഗ് ബോസ്. എനിക്ക് പറ്റുന്നില്ല.
ഞാന്‍ എത്ര ഹാപ്പി ആയാണ് പറയുന്നത്. സന്തോഷത്തോടെ ഞാന്‍ പോയ്‌ക്കൊള്ളാം. ഞാന്‍ ചെയ്യാത്ത കാര്യം ചെയ്‌തെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ എനിക്ക് പറ്റില്ല. ബാക്കി എന്തും ഞാന്‍ സഹിക്കും. എന്നെ ഇന്‍സള്‍ട്ട് ചെയ്യുന്നത്, ചെയ്യാത്ത കാര്യം ചെയ്തു എന്ന് പറയുന്നത് ഇതൊക്കെ വളരെ ബുദ്ധിമുട്ട് ആണ്. എന്റെ ഏറ്റവും വലിയ ട്രിഗര്‍ പോയിന്റ് അതാണ്', എന്നാണ് കൈക്കൂപ്പി കൊണ്ട് ബിഗ് ബോസിനോട് അന്‍സിബ പറയുന്നത്.
https://www.facebook.com/Malayalivartha