Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി ആക്രമിക്കപ്പെട്ട കേസിൽ അനാവശ്യ കാലതാമസം ഉണ്ടാകുന്നു; ദിലീപിന്റെ ലക്ഷ്യവും അത് തന്നെയാണ്...

15 OCTOBER 2024 04:28 PM IST
മലയാളി വാര്‍ത്ത

കേരളത്തെ ഒന്നാകെ ഞെട്ടിച്ചാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ, കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി ഹൈക്കോടതി തള്ളിയത്. അനുബന്ധ ഹർജിയായി ഇത്തരമൊരു ഹർജി ഉന്നയിക്കാൻ സാധിക്കില്ലെന്നും പുതിയ ഹർജിയുമായി കോടതിയെ സമീപിക്കാൻ തടസമില്ലെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

കോടതി വിധിയിൽ പ്രതികരണവുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് നിർമ്മാതാവ് ലിബർട്ടി ബഷീർ. അതിജീവതയുടെ ആവശ്യത്തിൽ തീർച്ചയായും അന്വേഷണം നടത്തണമെന്നും അതീവ ഗുരുതരമാണ് അവർ ഉന്നയിച്ച കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനൽ ചർച്ചയ്ക്കിടെയായിരുന്നു പ്രതികരണം.


'അതിജീവിത ഉന്നയിച്ച ആരോപണങ്ങൾ അതീവഗുരുതമാണ്. ലോകത്ത് എവിടേയും നടക്കാത്ത കാര്യമാണ് കോടതിയുടെ കൈയ്യിലിരിക്കുന്ന മെമ്മറി കാർഡ് പരിശോധിക്കുകയെന്നത്. ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി പറഞ്ഞിട്ടുള്ളതിനാൽ അതിജീവിത തീർച്ചയായും ഹൈക്കോടതിയിൽ പോകുമെന്ന് തന്നെയാണ് കരുതുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ അനാവശ്യ കാലതാമസം ഉണ്ടാകുന്നുണ്ട്. ദിലീപിന്റെ ലക്ഷ്യവും അത് തന്നെയാണ്. നീട്ടിക്കൊണ്ട് പോകുക തന്നെയാണ് . മാസങ്ങളല്ല, കൊല്ലങ്ങളോളം പോകും. ദിലീപിന്റെ സിനിമാ ജീവിതം അവസാനിക്കുന്നത് വരെ ഇത് കൊണ്ടുപോകാൻ അയാൾ നോക്കും. അതാണ് അവന്റെ ആവശ്യം. അനുകൂലമായാലും പ്രതികൂലമായാലും കേസുമായി മുന്നോട്ട് പോകും',പ്രകാശ് ബാരെ പറഞ്ഞു.

 

 

അതേസമയം കാര്യങ്ങൾ വലിയ പ്രഹസനമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സംവിധായകനും നടനുമായ പ്രകാശ് ബാരെ പ്രതികരിച്ചു. 'കോടതിയുടെ ഉള്ളിൽ വെച്ച് എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം. ആ കളങ്കം മാറ്റേണ്ടത് കോടതിയുടെ ആവശ്യം അല്ലേ. അവിടെ ഒരു കുറ്റം നടന്നിട്ടുണ്ടെന്ന് കോടതിക്ക് മനസിലായിട്ടുണ്ട്. എന്താണ് ശരിക്ക് സംഭവിക്കുന്നത്. നീതിന്യായ സംവിധാനത്തെ സംശയത്തിന്റെ നിർത്തുകയാണ്. കോടതി ഇങ്ങനെയാണോ ഇതിനെ കൈകര്യം ചെയ്യേണ്ടത്', പ്രകാശ് ബാരെ ചോദിച്ചു.

 

 

അതിജീവിത ഉയർത്തിയത് പ്രധാനപ്പെട്ട നിയമപ്രശ്നമാണെന്നും അത് പരിഹരിക്കപ്പെടേണ്ടതാണെന്നും അഡ്വ പ്രിയദർശൻ തമ്പി പറഞ്ഞു. ഉപഹർജി തള്ളി ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശ കോടതി നടപടിയിൽ നിയമപരമായ തെറ്റില്ല. എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട് കൊണ്ട് അതിജീവിതയ്ക്ക് നീതി ലഭിച്ചോയെന്ന് സംശയം ഉണ്ടാകുകയാണെങ്കിൽ അതിനെ കുറ്റപ്പെടുത്താൻ സാധിക്കില്ല. കാരണം അത്തരത്തിലുള്ള കാര്യങ്ങളാണ് നടന്ന് കൊണ്ടിരിക്കുകയാണ്. അതിജീവിത മുന്നോട്ട് പോയില്ലെങ്കിൽ ഈ കേസ് നിൽക്കും എന്ന അവസ്ഥയിൽ തന്നെയാണ് ഈ കേസ് നിൽക്കുന്നത്. പക്ഷെ നിയമത്തിന് നിയമത്തിന്റേതായ സാങ്കേതിക വശങ്ങൾ നോക്കിയേ പറ്റൂ', അദ്ദേഹം പറഞ്ഞു.

 

 

കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് മൂന്ന് തവണ പരിശോധിക്കപ്പെട്ടുവെന്നാണ് നേരത്തേ ജില്ലാ പ്രൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ വസ്തുതാന്വേഷണത്തിൽ കണ്ടെത്തിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (9 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (16 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (23 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (31 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (45 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

Malayali Vartha Recommends