Widgets Magazine
06
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ കോണ്‍ഗ്രസ്... നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെ കൂടുതൽ നിയമസഭാ സീറ്റ് ആവശ്യപ്പെടാൻ മുസ്ലിം ലീ​ഗ്; സ്ഥാനാർത്ഥി നിർണയത്തിൽ ടേം വ്യവസ്ഥ വേണമെന്നും ആവശ്യം


തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് തുടക്കമായി.... കണ്ണൂര്‍, കോഴിക്കോട് കോര്‍പറേഷനുകളില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കും


കണ്ണീർക്കാഴ്ചയായി... ഇരുചക്ര വാഹനാപകടത്തില്‍ ഡ്രൈവിങ് സ്കൂള്‍ ഉടമയ്ക്ക് ദാരുണാന്ത്യം


എസ്.ഐ.ടി അന്വേഷണത്തിൽ കോടതി സംതൃപ്തി രേഖപ്പെടുത്തി... യാതൊരു സ്വാധീനത്തിനും വഴങ്ങരുതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദ്ദേശം,അന്വേഷണം പൂർത്തിയാക്കാൻ ആറാഴ്ചകൂടി അനുവദിച്ചു, കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്താനും അനുമതി


“നിങ്ങൾ ദൈവത്തെ പോലും വെറുതെ വിട്ടില്ല” : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശങ്കരദാസ് നൽകിയ ഹർജി പരിഗണിക്കവെ കടുത്ത വിമർശനം ഉയർത്തി സുപ്രീം കോടതി; ബോർഡിന്റെ മിനിറ്റ്സിൽ ഒപ്പിട്ട ശങ്കരദാസിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകാൻ കഴിയില്ലെന്ന് കോടതി: ജാമ്യം വേണമെങ്കില്‍ പരിഗണിക്കുന്ന കോടതിയെ സമീപിക്കാം; വാദം കേള്‍ക്കുന്നതിന് മുമ്പ് തന്നെ ഹര്‍ജി തള്ളി, സുപ്രീം കോടതി...

ജീവിതത്തിലെ ഒറ്റപ്പെടൽ; നവ്യയുടെ ആ മാറ്റത്തിന് പിന്നിലെ കാരണം പുറത്ത്...

09 DECEMBER 2024 04:14 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളുടെ നായികയായി മലയാള സിനിമയിൽ എത്തിയ താരമാണ് നവ്യ നായർ. 2001-ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ നവ്യ പ്രേക്ഷക ശ്രദ്ധ നേടി. ചിത്രത്തിൽ അഞ്ജന എന്ന നായികവേഷം ലഭിക്കുമ്പോൾ നവ്യക്ക് വെറും 16 വയസ്സായിരുന്നു പ്രായം. ഈ ചെറുപ്രായത്തിലും വളരെ പക്വതയോടെ തനിക്ക് ലഭിച്ച കഥാപാത്രത്തെ അഭിനയിപ്പിച്ചു ഫലിപ്പിച്ച താരം തന്റെ അഭിനയമികവ് മലയാള സിനിമയെ തുറന്ന് കാട്ടുകയായിരുന്നു. തുടർന്ന് നവ്യ അഭിനയിച്ച നന്ദനത്തിലെ "ബാലാമണി"എന്ന കഥാപാത്രത്തിന് ഏറെ ജനപ്രീതി നേടാൻ സാധിച്ചു.

2002ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും നവ്യ നേടി. മലയാളത്തിലെ മുൻനിര നായകന്മാരോടൊപ്പം എല്ലാം അഭിനയിച്ച നവ്യ, തമിഴിലും കന്നഡയിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഇപ്പോഴിതാ ജീവിതത്തിൽ ഒറ്റപ്പെട്ടുപോകാൻ സാദ്ധ്യതകളേറെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. സോളോ ട്രിപ്പുകൾ പോകാൻ തുടങ്ങിയതിനെക്കുറിച്ചും താരം പറഞ്ഞു.

ജീവിതത്തിൽ അച്ഛനും അമ്മയും നൽകുന്ന സ്നേഹം ഒരിക്കലും മറ്റുളളവർക്ക് നൽകാൻ സാധിക്കില്ലെന്നും നവ്യ പറഞ്ഞു. അമ്മയുടെ ഫോണിലേക്ക് ഒരു വ്യക്തി വിളിച്ചതിനെക്കുറിച്ചും നടി പങ്കുവച്ചു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് നവ്യ ഇക്കാര്യങ്ങൾ പറഞ്ഞത്.

'അമ്മയുടെ ഫോണിൽ ഒരു കോൾ വന്നു. അച്ഛന്റെ പ്രായമുളള വ്യക്തിയാണ് വിളിച്ചത്. അമ്മയോട് അദ്ദേഹം സംസാരിക്കുന്നത് ഞാൻ കേട്ടു. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. മക്കൾ വിദേശത്താണ് ജോലി ചെയ്യുന്നത്. മക്കൾ സാമ്പത്തികമായി സഹായിക്കാറുണ്ട്. അദ്ദേഹത്തിന് പെൻഷനുണ്ട്. വീട്ടിൽ പരിചരിക്കാൻ ഒരാളെ നിയമിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന് ഗാന്ധി ഭവനിലേക്ക് താമസം മാറണമെന്നാണ് പറയുന്നത്. നിറയെ ആളുകൾ ഉളള സ്ഥലത്ത് താമസിക്കണമെന്നാണ് ആഗ്രഹം.ഒറ്റപ്പെടലാണ് കാരണം.

ഞാനും അമ്മയും കരഞ്ഞുപോകുന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചത്. ഒറ്റപ്പെടൽ കാരണം മാതാപിതാക്കൾ ഗാന്ധിഭവൻ പോലുളള സ്ഥലങ്ങളിൽ പോയാൽ മക്കൾക്ക് അത് വലിയ ക്ഷീണമാണ്. ഇതിൽ മക്കളെയും കുറ്റം പറയാൻ പറ്റില്ല. അസുഖങ്ങൾ മക്കൾക്ക് ബുദ്ധിമുട്ടാകുമെന്ന് കരുതി മക്കളോടൊപ്പം നിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് അദ്ദേഹത്തിനുളളത്.

ഇത് എല്ലാ മനുഷ്യർക്കും ഉണ്ടാകുന്ന അവസ്ഥയാണ്. പണ്ട് കൂട്ടുകുടുംബമായതുകൊണ്ട് ഇത്തരത്തിലുളള പ്രശ്നങ്ങളില്ലായിരുന്നു. ഇതിൽ ആരുടെ പക്ഷത്ത് ചേരണമെന്ന് അറിയില്ല. ഇതുകേട്ടപ്പോൾ ഞാൻ എന്നെക്കുറിച്ച് ആലോചിച്ചു. ഞാൻ ജീവിതത്തിൽ ഒരു തവണ മാത്രമേ സോളോ ട്രിപ്പിന് പോയിട്ടുളളൂ. സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല ഞാൻ ട്രിപ്പിന് പോയത്. ചെറുപ്പത്തിൽ ഷൂട്ടിന് പോകുമ്പോൾ അച്ഛനും അമ്മയും ഡ്രൈവറും അസിസ്റ്റൻസും ഉണ്ടാകും. അങ്ങനെ എനിക്ക് സഹായത്തിനായി ഒരുപാട് ആളുകളുണ്ടായിരുന്നു. വിവാഹം കഴിഞ്ഞതോടെ അതെല്ലാം മാറിമറിഞ്ഞു. ഞാനും ഭർത്താവും മാത്രമായി. ഒറ്റപ്പെട്ടുപോയി. ഇപ്പോൾ ഞാൻ നാട്ടിലാണ്. ഒറ്റപ്പെടലില്ല.

നമ്മൾ മരണത്തിലേക്ക് അടുക്കുകയാണ്. ശാരീരികമായി പലതും നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകും. അമ്മയും അച്ഛനും നൽകുന്ന സ്‌നേഹവും സംരക്ഷണവും മറ്റാർക്കും നൽകാൻ കഴിയില്ല. അവരില്ലെങ്കിൽ നമ്മൾ എങ്ങനെ അതിജീവിക്കും. ആ പേടി വന്നപ്പോഴാണ് ഞാൻ സോളോ ട്രിപ്പ് ചെയ്യാൻ തുടങ്ങിയത്. ഒറ്റപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് നമ്മൾ മനസിലാക്കണം.നമ്മളെ ആശ്രയിച്ച് ഒരുപാട് പേരുണ്ടെങ്കിൽ ഒറ്റപ്പെടില്ല. യാത്ര ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധാലുക്കലാകും. ഞാൻ വാർദ്ധക്യത്തിലെത്തുമ്പോൾ ഒറ്റപ്പെടുമോ ഇല്ലയോ എന്നറിയില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാന മേയർ വി.വി.രാജേഷും ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥും മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തി...  (26 minutes ago)

ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി മലയാളത്തിന്റെ കല്യാണി പ്രിയദർശൻ  (35 minutes ago)

ഞെട്ടലോടെ കോണ്‍ഗ്രസ്... നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെ കൂടുതൽ നിയമസഭാ സീറ്റ് ആവശ്യപ്പെടാൻ മുസ്ലിം ലീ​ഗ്; സ്ഥാനാർത്ഥി നിർണയത്തിൽ ടേം വ്യവസ്ഥ വേണമെന്നും ആവശ്യം  (1 hour ago)

ബ്രഹ്മപുരം മാലിന്യ പ്ളാന്റിനു സമീപം കാറിൽ തീപിടുത്തം...  (1 hour ago)

യുവാവിന്റെ മൃതദേഹം കുമ്പളങ്ങി കായലിൽ കണ്ടെത്തി...  (1 hour ago)

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും ടോറസ് ലോറിയും  (1 hour ago)

സുരേഷ് കൽമാഡി അന്തരിച്ചു  (2 hours ago)

റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ സ്വർണ വ്യാപാരി ....  (2 hours ago)

എൻഎഫ് ഡി ബി പ്രധാനമന്ത്രി എത്തുന്നതിന് മുമ്പ്  (2 hours ago)

തമിഴ്നാട്ടിൽ അറസ്റ്റിൽ  (2 hours ago)

'എവിടെയെങ്കിലും പോയി തുലയ് ഇവിടുത്തെ കാര്യം ഞങ്ങൾ നോക്കാം' മൈക്ക് ചവിട്ടി ഒടിച്ച് ശ്രീലേഖ! ഓഫീസിൽ കയറ്റില്ല ഒന്നിനെയും  (2 hours ago)

യുവാവിന്റെ മൃത​ദേഹം തിങ്കളാഴ്ച ചമ്പക്കര കായലിൽ കണ്ടെത്തി.  (2 hours ago)

ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ  (2 hours ago)

പമ്പയിലേയ്ക്കുള്ള യാത്രക്കിടെ പുലര്‍ച്ചെയോടെ....  (2 hours ago)

. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends