കരൾ ദാനം ചെയ്‌ത സുഹൃത്തിന് വേണ്ടി പാചകം ചെയ്ത് ബാല! വൈറൽ വീഡിയോ ഏറ്റെടുത്ത് ആരാധകർ

തമിഴ്‌നാട്ടുകാരനാണെങ്കിലും മലയാള സിനിമയിലെ പ്രിയപ്പെട്ട നടനാണ് ബാല. വലിയൊരു സിനിമാ കുടുംബത്തില്‍ ജനിച്ച ബാല മലയാളത്തിലേക്ക് വന്നതോടെയാണ് കരിയറില്‍ ഉയര്‍ച്ച നേടുന്നത്. തമിഴ് കലര്‍ന്ന മലയാളഭാഷ സംസാരിച്ച് നടന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു. ഇപ്പോൾ അഭിനയത്തിൽ നിന്ന് വിട്ടുനിൽകുകയാണെങ്കിലും താരം വ്‌ളോഗിലൂടെയും മറ്റും ആരാധകർക്ക് മുൻപിലെത്തുന്നുണ്ട്. അടുത്തിടെയാണ് താരം ഒരു യൂട്യൂബ് ചാനൽ പുതുതായി ആരംഭിച്ചത്. ഭാര്യ കോകിലയും ബാലയും സംയുക്തമായി തുടങ്ങിയ ചാനലാണ് ഇത്. ബാല കോകില എന്ന് പേരുള്ള യൂട്യൂബ് ചാനൽ നിരവധി ആരാധകരാണ് ഏറ്റെടുത്തിരിക്കുന്നത്. ആദ്യ വീഡിയോ തന്നെ ഇരുവരും കസറിയതോടെ കാഴ്‌ചക്കാരുടെ എണ്ണവും കുതിച്ചുയരുകയാണ്. അടുത്തിടെ പൊങ്കൽ ദിവസം ബാലയും കോകിലയും ചാനലിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതിൽ പൊങ്കൽ ദിവസത്തെ അവരുടെ ആഘോഷവും പ്രത്യേക പാചക രീതികളും ഒക്കെ താരം ഉൾപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ദിവസങ്ങൾ പിന്നിടുമ്പോഴേക്ക് കൂടുതൽ വീഡിയോകൾ ഇവർ ചാനലിൽ പങ്കുവയ്ക്കുന്നുണ്ട്.
ബാലയുടെ കരൾ രോഗത്തിൽ നിന്ന് മുക്തി നേടാൻ ശസ്ത്രക്രിയ ആവശ്യമായ വന്നപ്പോൾ താരത്തിന് കരൾ ദാനം ചെയ്‌ത ജേക്കബ് എന്ന സുഹൃത്തിന്റെ കുടുംബം ചെന്നൈയിൽ നിന്ന് വന്നതും അവരുടെ വിശേഷങ്ങളും ഒക്കെ പങ്കിടുന്ന വേളയിലാണ് അവർക്കായി ഒരു വിഭവം ബാല ഉണ്ടാക്കിയത്. വളരെ ആസ്വദിച്ചാണ് ഓരോ വിഭവവും ഇവർ തയ്യറാക്കുന്നതെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാവും. കോകില ഭക്ഷണം പാകം ചെയ്യുമ്പോൾ സഹായത്തിന് ബാലയും, ബാല ഭക്ഷണം പാകം ചെയ്യുമ്പോൾ കോകിലയുമാണ് ഉണ്ടാവാറുണ്ട്. ഇത് ഇരുവരും തമ്മിലുള്ള ബോണ്ടിനെ സൂചിപ്പിക്കുന്നതാണെന്ന് ആരാധകരും പറയുന്നു. പാൽ, ബ്രഡ്, ബദാം, തേൻ എന്നിവ ചേരുവകകളായി ചേർത്ത പ്രത്യേക വിഭവമാണ് ബാല ഏറ്റവും പുതിയ വീഡിയോയിൽ ഉണ്ടാക്കിയത്. പാചക പരിപാടിക്കിടെ പാൽ തിളച്ചു തൂവുന്നതും ഇരുവരും ചിരിക്കുന്നതും ഒക്കെ കാണാമായിരുന്നു. തന്റെ പതിനഞ്ചാം വയസിൽ കഴിച്ച വിഭവം റീ ക്രിയേറ്റ് ചെയ്യുകയാണ് ബാല ഇപ്പോൾ. കുട്ടികൾക്ക് കഴിക്കാൻ ഏറ്റവും ബെസ്‌റ്റ് ആയ വിഭവമാണ് ഇതെന്ന് ബാല സാക്ഷ്യപ്പെടുത്തുകയാണ്.
https://www.facebook.com/Malayalivartha