തമിഴ്‌നാട്ടില്‍ ഫാന്‍സ് അസോസിയേഷന്‍ ഉള്ള ഏക മലയാള നടന്‍ ഞാന്‍: നരൈന്‍

തന്റെ ആദ്യവരവിലെ മൂന്നു നാലു സിനിമകളിലൂടെ പ്രേക്ഷക മനസ്സില്‍ ഒരു പ്രത്യേക ഇഷ്ടം നേടിയ നടനായിരുന്നു നരൈന്‍. എന്നാല്‍ ഇപ്പോള്‍ കേരളക്കരയ്ക്ക് വേണ്ടാത്ത നരൈനെ തമിഴ് സിനിമാലോകം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തില്‍ ഉത്തരവാദിത്വമുള്ള പൊലീസ് ഓഫീസറായിട്ടാണ് നരേനെ ആദ്യം മലയാളി പ്രേക്ഷകര്‍ കണ്ടത്. പിന്നീട് അച്ചുവിന്റെ അമ്മ എന്ന ചിത്രത്തില്‍ അഭിനയിച്ചു. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടത് ക്ലാസ്‌മേറ്റ്‌സിലെ മുരളിയാണ്.
മലയാളത്തില്‍ കാലുറപ്പിയ്ക്കുന്നതിന് മുമ്പേ തന്നെ നരേന്‍ തമിഴ് സിനിമയിലേക്ക് മാറിയിരുന്നു. തനിക്കിപ്പോള്‍ തമിഴ് സിനിമ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും ഒരുപക്ഷെ തമിഴ്‌നാട്ടില്‍ ഫാന്‍സ് അസോസിയേഷനുള്ള ഏക നടന്‍ താനായിരിക്കും എന്നും നരേന്‍ പറയുന്നു.
തമിഴ് സിനിമയില്‍ 'ചിത്തിരം പേശുതടി' മുതല്‍ ഇതുവരെ ഞാന്‍ ഏഴെട്ട് തമിഴ് സിനിമകള്‍ ചെയ്തുകഴിഞ്ഞു. അതില്‍ മിക്കതും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന കുറെ കഥാപാത്രങ്ങളുണ്ട്. മലയാളത്തില്‍ വീണ്ടും ഒരു ഗ്യാപ്പുണ്ടാകാതിരിക്കാന്‍ കുറെ കഥകള്‍ കേട്ട് അതിനിടയില്‍ ചെയ്ത സിനിമയായിരുന്നു 'ഹല്ലേലൂയ. 'ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് അങ്ങനെ തന്നെ നേതാവെ അഞ്ചെട്ടെണ്ണം പിന്നാലെ എന്ന എന്ന ചിത്രമാണ്. ഒരു പൊളിറ്റിക്കല്‍ സറ്റയറാണ്. രാഷ്ട്രീയം കടന്നുവരാത്ത ഒരു ഗ്രാമത്തിലെ രാഷ്ട്രീയകാര്യങ്ങളാണ് വിഷയം. കാര്‍ത്തിക പെരുമാളെന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്' നരൈന്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























