മഞ്ജുവിന് പാരവയ്ക്കുന്നതാര്

മഞ്ജു വാര്യരുടെ തിരിച്ചുവരവിനെ ആരൊക്കെയോ ഭയക്കുന്നു. മഞ്ജുവിന്റെ ചിത്രങ്ങള്‍ നടക്കാതെ പോകുന്നത് ഇത് കൊണ്ടാണെന്ന് സിനിമാ ലോകത്ത് പലരും രഹസ്യമായി പറയുന്നു. തിരിച്ചുവരവ് പ്രഖ്യാപിച്ചശേഷം മഞ്ജുവിനെ നായികയാക്കി പ്രഖ്യാപിക്കപ്പെട്ട ചിത്രങ്ങളില്‍ പലതും ഉപേക്ഷിച്ചമട്ടിലാണ്.
മഞ്ജുവിന്റെ തിരിച്ചുവരവ് ചിത്രമായി ആദ്യം പ്രഖ്യാപിക്കപ്പെട്ടത് രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രമായിരുന്നു. ഒരു ചിത്രം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പൊതുവേ ആഴ്ചകള്‍ക്കുള്ളില്‍ അതിന്റെ ആദ്യ ഫോട്ടോഷൂട്ട് നടക്കുന്നതും ചിത്രങ്ങള്‍ പ്രസിദ്ധികരിക്കുന്നതും പതിവാണ്. പക്ഷേ രഞ്ജിത്ത് ചിത്രത്തിന്റെ കാര്യത്തില്‍ അങ്ങനെയൊന്നും നടന്നില്ല. പടം അനിശ്ചിതമായി നീട്ടിവച്ചിരിക്കുകയാണ് ഇപ്പോള്‍.
മഞ്ജുവിനെ വച്ച് സിനിമയെടുക്കാനുള്ള ശ്രമങ്ങള്‍ ദിലീപ് ഇടപെട്ടാണ് ഇല്ലാതാക്കുന്നതെന്ന് ആരോപണമുണ്ട്. മഞ്ജുവിന്റെ തിരിച്ചുവരവിനെക്കുറിച്ച് ദിലീപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയമപരമായല്ലാതെ ഇരുവരും ബന്ധം വേര്‍പ്പെടുത്തി താമസിക്കുകയാണ്. ദിലീപുമായുള്ള ബന്ധം തകരാതിരിക്കാന്‍ മഞ്ജുവിനെ തന്റെ ചിത്രങ്ങളില്‍ നായികയാക്കരുതെന്ന് മമ്മൂട്ടി പലര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പത്തോളം ചിത്രങ്ങളാണ് അണിയറയില്‍ മഞ്ജുവിനെ വച്ച് പ്ലാന്‍ ചെയ്തിട്ടുള്ളത്. പലതിലും മഞ്ജു വാക്ക് നല്‍കിയിരുന്നു. മഞ്ജു നായികയായി വരാന്‍ പോകുന്നത് റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു മാത്രമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha