അന്ന് ഇടി എനിക്കും കിട്ടിയിരുന്നെങ്കില്‍... മരിക്കാത്ത ഓര്‍മ്മകളുമായി മമ്മൂട്ടി

മുഹമ്മദലിയുടെ വിവാദം മലയാളക്കരയില്‍ കത്തവേ അദ്ദേഹത്തെ അടുത്തു കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് മമ്മൂട്ടി. മുഹമ്മദ് അലി എന്ന കാഷ്യസ് ക്ലേ; ഇടിക്കൂട്ടില്‍ നിന്നിറങ്ങി വന്ന ആ ഇതിഹാസത്തെ അടുത്തുകണ്ട നിമിഷം ഇന്നലെ എന്നതുപോലെ ഞാനോര്‍ക്കുന്നു. കോഴിക്കോട്ടുവച്ചായിരുന്നു ആ കൂടിക്കാഴ്ച.
ഐ.വി. ശശിയുടെ മുക്തി എന്ന സിനിമയുടെ ചിത്രീകരണം അന്നു കോഴിക്കോട്ടും പരിസരത്തും നടക്കുകയാണ്. 1989 ലായിരുന്നു അത്. കോഴിക്കോട്ട് എം.ഇ.എസിന്റെ ഒരു പരിപാടിക്ക് മുഹമ്മദ് അലി എത്തിയിട്ടുണ്ടെന്ന വിവരം ലോക്കേഷനില്‍ അറിയിച്ചത് അവിടുത്തെ എന്റെ സ്‌നേഹിതനായിരുന്ന സലാവുദ്ദീന്‍ എന്ന പത്രപ്രവര്‍ത്തകനാണ്. മുഹമ്മദ് അലിയെ കൂടാതെ ഹിന്ദി സൂപ്പര്‍ താരം ദിലീപ്കുമാറും കോഴിക്കോട്ട് എത്തിയിട്ടുണ്ടെന്ന് വിവരം കിട്ടിയതോടെ അങ്ങോട്ട് പാഞ്ഞു.
അന്ന് മുഹമ്മദ് അലി ഏറെക്കുറെ റിട്ടയര്‍ ചെയ്ത സമയമാണെന്ന് പറയാം. എങ്കിലും കോഴിക്കോടിന് ആവേശമായിരുന്നു മുഹമ്മദ് അലിയുടെ വരവ്. ഞാന്‍ പരിചയപ്പെട്ടു.
സിനിമാനടനാണെന്ന് പറഞ്ഞപ്പോള്‍ ഇവിടുത്തെ സിനിമയിലെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. സിനിമയിലെ സ്റ്റണ്ടിനെക്കുറിച്ചായിരുന്നു മുഹമ്മദ് അലിയുടെ ചോദ്യങ്ങള്‍. സിനിമയിലെ ഇടി വേറെയാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ബോക്‌സിങ്ങ് റിങ്ങിലേതുപോലെ മുഷ്ടിചുരുട്ടി ആ വിഖ്യാതമായ ശൈലി കാട്ടിത്തന്നു. ഇടിക്കുന്നതുപോലെ ഫോട്ടോയ്ക്ക് വേണ്ടി പോസുചെയ്യാനും അദ്ദേഹം അവസരം തന്നു. അന്നത്തെ ആ കൂടിക്കാഴ്ചയെപ്പറ്റി അത്യപൂര്‍വമെന്നേ പറയാനുള്ളു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























