സൂപ്പര്‍ഹിറ്റുകളൊരുക്കിയ ജോഷിയും ഡെന്നിസ് ജോസഫും വഴിപിരിഞ്ഞതെന്തിന്?

എണ്‍പതുകളുടെ പകുതി മുതല്‍ തൊണ്ണുറുകളുടെ തുടക്കം വരെ മലയാള സിനിമയില്‍ നിരവധി സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ സംവിധായകന്‍ ജോഷിയും തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫും വഴിപിരിഞ്ഞത് എന്തിന്? സൂപ്പര്‍ഹിറ്റായ നമ്പര്‍ 20 മദ്രാസ് മെയിലിന് ശേഷം ഇരുവരും ഒരുമിച്ച് സിനിമകള്‍ ചെയ്തില്ല. ഏഴ് വര്‍ഷം കഴിഞ്ഞ് നിര്‍മതാവ് ജോയ് തോമസിന്റെ നിര്‍ബന്ധപ്രകാരം ഭൂപതി എന്ന സിനിമ ചെയ്‌തെങ്കിലും അത് വലിയ പരാജയമായിരുന്നു. 1985ല്‍ നിറക്കൂട്ടിലൂടെയാണ് ഇരുവരും ജൈത്രയാത്ര തുടങ്ങുന്നത്. ന്യൂഡല്‍ഹി എന്ന വമ്പന്‍ ചിത്രത്തിന് ശേഷമാണ് ഇരുവരും മലയാളസിനിമയിലെ വമ്പന്‍ ടീമായത്.
ന്യായവിധി, നായര്‍സാബ്, ശ്യാമ, വീണ്ടും, ആയിരം കണ്ണുകള്‍, സായംസന്ധ്യ, സംഘം, തന്ത്രം എന്നീ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ തകര്‍ത്തോടി. മിക്കചിത്രങ്ങളുടെയും നിര്‍മാതാവ് ജോയി തോമസായിരുന്നു. നമ്പര്‍ 20 മദ്രാസ് മെയിലിന്റെ തിരക്കഥ ഷൂട്ടിംഗിനൊപ്പമാണ് ഡെന്നീസ് എഴുതിയത്. മദ്രാസിലെ ഭാഗങ്ങളായിരുന്നു ആദ്യം ചിത്രീകരിച്ചത്. അതുകൊണ്ട് പകുതി മുതലുള്ള സീനുകളാണ് എഴുതിയത്. ആദ്യ പകുതി കോമഡി നിറഞ്ഞതായിരുന്നു. എന്നാല്‍ രണ്ടാംപകുതി മര്‍ഡര്‍ മിസ്ട്രിയും അന്വേഷണവുമാണ്. അതെല്ലാം വേറിട്ട രീതിയിലാണ് ഡെന്നിസ് എഴുതിയത്.
എന്നാല്‍ ഡെന്നിസ് അറിയാതെ ജോഷി മലയാളത്തിലെ ഒന്നുരണ്ട് തിരക്കഥാകൃത്തുക്കളെ വിളിച്ച് തിരക്കഥ മാറ്റി എഴുതി. ഈ വിവരം അറിഞ്ഞെങ്കിലും ഡെന്നിസ് ചോദിച്ചില്ല. തന്റെ ഗുരുതുല്യനും ജേഷ്ഠസഹോദരനുമായ ജോഷി തന്നോട് എന്തിനാണ് ഇങ്ങിനെ ചെയ്തതെന്ന് ഇന്നും അറിയില്ലെന്ന് ഡെന്നിസ് പറഞ്ഞു. ഏത് സംവിധയകനും തിരക്കഥ തിരുത്താന്‍ അവകാശമുണ്ട്, എന്നാല്‍ അത് തിരക്കഥാകൃത്തിന്റെ അനുമതിയോടെയായിരിക്കണം. ഇന്ന് താനും ജോഷിയും തമ്മില്‍ പ്രൊഫഷണല്‍ ബന്ധം ഇല്ലെന്നും ഡെന്നിസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























