നടന്‍മാരോട്, ഋഷിരാജ്‌സിംഗ്: ഹെല്‍മറ്റ് വച്ചില്ലെങ്കില്‍ ലൈസന്‍സ് പോകും

സീരിയല്‍- സിനിമ നടന്‍മാര്‍ സിനിമയിലും സീരിയലിലും ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് ഋഷിരാജ് സിംഗ്. ഒരു ചാനല്‍ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. സിനിമ സീരിയല്‍ താരങ്ങള്‍ സ്ഥിരമായി ഹെല്‍മറ്റ് വയ്‌ക്കാതെ അഭിനയിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. താന്‍ കാണുന്ന സീരിയലുകളില്‍ അഭിനയിക്കുന്നവരൊന്നും ഹെല്‍മറ്റ് ധരിക്കാറില്ലെന്നും ഋഷിരാജ്‌സിംഗ് പറഞ്ഞു. നിയമം എല്ലാവര്‍ക്കും ബാധകമാണ്. അവിടെ സിനിമാനടനാണെന്ന ദയാവായ്‌പ് നല്‍കാനാവില്ലെന്നാണ് ഋഷിരാജ് പറഞ്ഞത്.
സിനിമാനടന്‍മാര്‍ ഹെല്‍മറ്റ് ധരിക്കാത്തതിന്റെ ന്യായവും ഋഷിരാജ് കണ്ടെത്തി. സിനിമാനടന്‍മാര്‍ക്ക് മുഖസൗന്ദര്യമാണ് പ്രധാനം. അതിലവരെ തെറ്റുപറയാനാവില്ല. എന്നാല്‍ ഗതാഗതവകുപ്പിനെ സംബന്ധിച്ചിടത്തോളം അവരുടെ സുരക്ഷയാണ് പ്രധാനം. സുരക്ഷയും സൗന്ദര്യവും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ താന്‍ സുരക്ഷയ്‌ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ഗതാഗതകമ്മീഷണര്‍ പറഞ്ഞു. ഹെല്‍മറ്റ് വയ്‌ക്കാതെ ഇരുചക്രവാഹനത്തില്‍ താന്‍ സഞ്ചരിച്ചാലും കോണ്‍സ്റ്റബിള്‍ കേസെടുക്കണം.
വാഹനമോടിക്കുന്നവര്‍ക്കിടയില്‍ വി.ഐ.പിയാണെന്നോ അല്ലെന്നോ ഉള്ള വ്യത്യാസം നല്‍കാനാവില്ലെന്നും ഋഷിരാജ്‌സിംഗ് ചൂണ്ടിക്കാണിച്ചു. ഗതാഗത വകുപ്പിന് എല്ലാവരും വി.ഐ.പികളാണ്. വാഹനമോടിക്കുന്നവരൊക്കെ സുരക്ഷിതരായിരിക്കണമെന്നത് മാത്രമാണ് തനിക്ക് മുമ്പിലുള്ള കാര്യം.
ഇതിനിടെ പരസ്യത്തില്‍ പുക വലിച്ചതിന് നടന്‍ മധുവിനെതിരെ ആരോഗ്യവകുപ്പ് കേസെടുത്തു. പരസ്യത്തില്‍ പുകവലിക്കാന്‍ പാടില്ലെന്നാണ് നിയമം.
സിനിമാനടന്‍മാര്‍ ഹെല്‍മറ്റില്ലാതെ വാഹനമോടിക്കുമ്പോഴും പരസ്യമായി പുകവലിക്കുമ്പോഴും അത് മറ്റുള്ളവര്‍ അനുകരിക്കാന്‍ ശ്രമിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇത്തരം ദുര്‍മാര്‍ഗ്ഗങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ഋഷിരാജിന്റെ അഭിപ്രായം.
ഇനി ഋഷിരാജ്‌സിംഗിനോട് ചോദിക്കുക സീരിയലില്‍ അഭിനയിക്കുന്നവര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ എങ്ങനെ പിടികൂടും?
ഋഷിരാജിന്റെ മറുപടി:
ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് നിന്നും പിടികൂടും. നടന്‍മാര്‍ ജാഗ്രതൈ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha