കരിഷ്മ കപൂറും സഞ്ജയ് കപൂറും ഔദ്യോഗികമായി ദാമ്പത്യബന്ധത്തില്‍ നിന്ന് വേര്‍പിരിഞ്ഞു

ബോളിവുഡ് നടി കരിഷ്മ കപൂറിനും ഭര്‍ത്താവ് സഞ്ജയ് കപൂറിനും മുംബൈയിലെ കുടുംബ കോടതി ഇന്ന് വിവാഹമോചനത്തിന് അനുമതി നല്കി. രണ്ടുപേരും ഔദ്യോഗികമായി ഇന്ന് വേര്‍പിരിഞ്ഞു. ഇരു പാര്‍ട്ടികളും സാമ്പത്തികമായുള്ളതും മറ്റു നിബന്ധനകളും അംഗീകരിച്ചതായി കരിഷ്മയുടെ വക്കീലായ മഹേഷ് ജെത്മലാനി പറഞ്ഞു.
ഇരുവരുടെയും കുട്ടികളായ സമൈരയും കിയാനും കരിഷ്മയുടെ സംരക്ഷണയിലായിരിക്കുമെന്നും ആഴ്ചയിലെ അവധിദിനങ്ങളില്‍ സഞ്ജയക്കൊപ്പവും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ധാരണകള്‍ പ്രകാരം കരിഷ്മയ്ക്ക് സഞ്ജയ്‌യുടെ പിതാവിന്റെ വീടും കുട്ടികളുടെ പേരില്‍ 14 കോടി രൂപയുടെ ബോണ്ടും മാസം 10 ലക്ഷം രൂപയും നല്കണം. സഞ്ജയ് കപൂറും കരിഷ്മ കപൂറും 2003 ലായിരുന്നു വിവാഹിതരായത്. 2014ല്‍ വിവാഹമോചന കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
എന്നാല്‍ സഞ്ജയ് പണം നല്കുന്നില്ലെന്ന് നടി മുന്‍പ് പരാതി പറഞ്ഞിരുന്നു. ഒരു ഭാര്യയും അമ്മയും മരുമകളും എന്ന നിലയില്‍ കരിഷ്മ പരാജിതയായിരുന്നുവെന്ന് സഞ്ജയ് കോടതിയില്‍ ബോധിപ്പിച്ചു. പണത്തിനു വേണ്ടി മാത്രമാണ് തന്നെ വിവാഹം ചെയ്തതെന്ന് സഞ്ജയ് കരിഷ്മയെ കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























