സായി പല്ലവിക്ക് കാര്‍ഡിയോളജിസ്റ്റാവണം

പ്രേമം നായികയും ഡോക്ടറുമായ സായി പല്ലവിക്ക് കാര്‍ഡിയോളജിസ്റ്റാവണം. അടുത്തിടെ മെഡിസിന്‍ പാസായ താരം എം.ഡിക്ക് കാര്‍ഡിയോളജി പഠിക്കാനാണ് ആഗ്രഹിക്കുന്നത്. പ്രൊഫഷന്‍ എന്ന നിലയിലല്ല എം.ബി.ബി.എസ് എടുക്കാന്‍ തീരുമാനിച്ചത്. ആളുകളെ സഹായിക്കാന്‍ കഴിയുന്ന ജോലി വേണമെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. ഏത് ജോലിയായാലും കിട്ടുന്ന വരുമാനത്തിന്റെ പകുതി സാമൂഹ്യസേവനത്തിന് ചെലവഴിച്ചേനെ. ചിലര്‍ പറഞ്ഞു പീഡിയാട്രിക് കാര്‍ഡിയോളജി എടുക്കാന്‍. പക്ഷെ, കുഞ്ഞുങ്ങള്‍ ട്യൂബിട്ട് കിടക്കുന്നത് കാണുമ്പോള്‍ തന്നെ കരച്ചില് വരുമെന്ന് താരം പറഞ്ഞു.
പെട്ടെന്ന് ഭാരം കുറയുന്ന പ്രകൃതിയാണ് തന്റേതെന്ന് താരം പറഞ്ഞു. ഉറക്കം തെറ്റിയാല്‍, നേരത്ത് ഭക്ഷണം കഴിച്ചില്ലെങ്കില്‍ താരത്തിന്റെ ഭാരം കുറയും. പിന്നെ വ്യായാമം ചെയ്താണ് വെയ്റ്റ് കൂട്ടുന്നത്. ഹെല്‍ത്തി അല്ലാത്ത ആഹാരമൊന്നും കഴിക്കാറില്ല. പഴങ്ങള്‍ ധാരാളം ഉപയോഗിക്കും. മേക്കപ്പ് ഇടാറില്ല. വീട്ടില്‍ പതിവുള്ള ചില പൊടിക്കൈകള്‍ ഉണ്ട്. അല്ലാതെ വേറൊന്നും പരീക്ഷിക്കാറില്ല. ഡാന്‍സ് മല്‍സരങ്ങളില്‍ പങ്കെടുത്തപ്പോഴും ഒരു തവണയേ മേക്കപ്പ് ഇട്ടുള്ളൂ. പ്രേമത്തില്‍ ടച്ച് അപ് പോലും ചെയ്തില്ല. കലിയിലും മേക്കപ്പ് ഇല്ലാതെയാണ് അഭിനയിച്ചത്. അതാകുമ്പോ നമ്മളെ നേരില്‍ കാണുമ്പോള്‍ ആളുകള്‍ പഴിക്കില്ലല്ലോ.
ഇപ്പോ പല്ലവി എന്ന് പറഞ്ഞാല്‍ പലരും തിരിച്ചറിയില്ല. മലര്‍ എന്ന് പറയണം. അടുത്തിടെ ഹോട്ടലില്‍ നിന്ന് റൂം സര്‍വീസില്‍ വിളിച്ച് ഐയാം പല്ലവി വാണ്ട് എ കോഫി എന്ന് പറഞ്ഞു. അപ്പുറത്ത് നിന്ന് ഒകെ സാര്‍ എന്ന് പറഞ്ഞു. പല്ലവി ആണുങ്ങളുടെ പേരെന്നാ പലരുടെയും ധാരണ. അതേസമയം മലര്‍ എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയാം. പണ്ട് എനിക്ക് പുരുഷന്‍മാരുടെ ശബ്ദമാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. അതില്‍ ചെറിയൊരു കോംപ്ലക്‌സ് ഉണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























