വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല; സല്‍മാന്‍ ഖാന്‍ സ്ത്രീ പരാമര്‍ശത്തിന്റെ പേരില്‍ വിമര്‍ശന വിധേയനാകുന്നു

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ എല്ലായ്‌പ്പോഴും വിവാദങ്ങളുടെ തോഴനാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ സുല്‍ത്താന്റെ ചിത്രീകരണ വിശേഷങ്ങള്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് പങ്കുവെച്ചാണ് സല്‍മാന്‍ വീണ്ടും വിവാദത്തില്‍ പെട്ടത്. ചിത്രത്തില്‍ സല്‍മാന്‍ ഗുസ്തിക്കാരന്റെ വേഷമാണ് ചെയ്യുന്നത്. സുല്‍ത്താന്റെ ഷൂട്ടിങ് ദിനങ്ങളിലെ അമിത ജോലിഭാരത്തെക്കുറിച്ച് 'ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ' എന്ന് സല്‍മാന്‍ഖാന്‍ വിശേഷിപ്പിച്ചതാണ് പലരേയും ചൊടിപ്പിച്ചത്.
''ഷൂട്ടിങിനിടയില്‍ മണിക്കൂറുകളോളം വിശ്രമമില്ലാതെ ഭാരമെടുക്കുകയും ഗുസ്തി പിടിക്കുകയും ചെയ്യേണ്ടി വരും. ഒരിക്കല്‍ 120 കിലോ ഭാരമെടുക്കുന്ന ഒരു ഷോട്ട് വ്യത്യസ്ത ആംഗിളുകളില്‍ നിന്നും പകര്‍ത്താനായി പത്തുതവണ ആ ഭാരമുയര്‍ത്തേണ്ടിവന്നു. റിങില്‍ വീഴുന്നതും ഇടിക്കുന്നതും ചിത്രീകരിക്കാനായി പല തവണ ഇതെല്ലാം ചെയ്തു. അഞ്ചു ആറും മണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലി ചെയ്ത് റിങില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെയാണ് എനിക്ക് അനുഭവപ്പെടാറുള്ളത്. നേരെ നില്‍ക്കാന്‍ പോലും കഴിയാറില്ല.'' ഇതായിരുന്നു സല്‍മാന്റെ വാക്കുകള്‍.
സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. നടന്റേത് വിവേകമില്ലാത്ത പ്രതികരണമാണെന്നും നിലവാരമില്ലാത്ത അഭിപ്രായ പ്രകടനമാണെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും നിരവധി പേരാണ് ട്വീറ്റ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























