മമ്മൂട്ടിയെ തേടി സക്കറിയ എത്തി

തന്റെ പ്രയ്‌സ് ദ ലോര്‍ഡ് എന്ന നോവലറ്റിലെ നായകന്‍ ജോയിയായി മമ്മൂട്ടി അഭിനയിക്കുന്നത് കാണാന്‍ സക്കറിയയെത്തി. ഇന്നലെ കാഞ്ഞിരപ്പള്ളിയിലെ ലൊക്കേഷനില്‍ സക്കറിയ എത്തിയത്. മമ്മൂട്ടി കഥാപാത്രത്തെ ജീവസുറ്റതാക്കി. എന്റെ മനസിലുണ്ടായിരുന്നത് ഈ അഭിനയത്തികവായിരുന്നു- സക്കറിയ പറഞ്ഞു. മമ്മൂട്ടിയുമായി അദ്ദേഹം കുറച്ച് സമയം ചെലവിട്ടു. ഇതിനു മുമ്പ് സക്കറിയയുടെ കഥയായ വിധേയനില്‍ മമ്മൂട്ടി നായകനായി അഭിനയിച്ചിരുന്നു.
പാലായിലെ ഒരു സമ്പന്ന കര്‍ഷകന്റെ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കാഞ്ഞിരപ്പള്ളി ആനത്താനം ടോമി സെബാസ്റ്റിയന്റെ പഴയ തറവാട്ടിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. സംവിധായകന്‍ ഷിബുഗംഗാധരനും തിരക്കഥാകൃത്ത് ടി.പി ദേവരാജനും മമ്മൂട്ടിയും ചേര്‍ന്നാണ് സക്കറിയയെ സ്വീകരിച്ചത്. ഇമ്മാനുവലിലെ നായിക റീമുമാത്യുവാണ് ചിത്രത്തിലും നായിക. മുകേഷ്, ജോയി മാത്യു, ഇന്ദ്രന്‍സ്, അഹമ്മദ് സിദ്ധിഖ് എന്നിവരാണ് മറ്റ് താരങ്ങള്‍.
ഗ്യാലക്‌സിഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് സിനിമ നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രം തിയറ്ററുകളിലെത്തും. ഷിബുഗംഗാധരന്റെ ആദ്യ ചിത്രമാണ്
https://www.facebook.com/Malayalivartha