മുകേഷിന്റെ രണ്ടാം വിവാഹം; വിവാദങ്ങള്‍ അവസാനിക്കുന്നില്ല; സരിത ഉടക്കിത്തന്നെ

മുകേഷിന്റെ രണ്ടാം വിവാഹം സൃഷ്ടിച്ച വിവാദം നിലയ്‌ക്കുന്നില്ല. പ്രശസ്‌ത നടിയും മുകേഷിന്റെ ആദ്യ ഭാര്യയുമായ സരിത ഈ വിഷയത്തില്‍ വീണ്ടും രംഗത്തെത്തി. നേരത്തെ മുകേഷിന്റെ രണ്ടാം വിവാഹത്തിന് നിയമസാധുതയില്ലെന്ന് ആരോപിച്ച് സരിത രംഗത്തെത്തിയെങ്കിലും പിന്നീട് മൗനം പാലിക്കുകയായിരുന്നു. ആ മൗനത്തിന്റെ കാരണം വ്യക്തമാക്കിയാണ് സരിത ഇപ്പോള്‍ വീണ്ടും രംഗത്തെത്തിയത്.‘നിങ്ങളുടെ മെയിലുകള്‍ക്കും മെസേജുകള്‍ക്കും മറുപടി നല്‍കാതിരുന്നതില്‍ ഞാന്‍ മാപ്പപേക്ഷിക്കുന്നു. അപ്രതീക്ഷിതമായി ഈ സംഭവം അറിഞ്ഞതില്‍ ഷോക്കായിരിക്കുകയാണെന്നും അനുയോജ്യമായ പ്രതികരണത്തിനായി സമയം കാക്കുകയാണെന്നുമാവും നിങ്ങള്‍ തീര്‍ച്ചയായും വിചാരിച്ചിട്ടുണ്ടാകുക. എന്റെ മകന്റെ നാലം വര്‍ഷ മെഡിക്കല്‍ സയന്‍സ് പരീക്ഷ നടക്കുന്ന ഘട്ടമായിരുന്നു അത്. ആ സമയത്ത് അവന് അധിക സമ്മര്‍ദ്ദം നല്‍കരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.-’ സരിത വ്യക്തമാക്കി.
മുകേഷിന്റെ വിവാഹത്തെ സംബന്ധിച്ച പ്രസ് റിലീസ് പുറത്തിറക്കും വരെ തങ്ങള്‍ക്ക് ഈ വിവരം സംബന്ധിച്ച് ഒരറിവുമുണ്ടായിരുന്നില്ലെന്നും ഇപ്പോഴും ആ ഷോക്കില്‍ നിന്ന് മുക്തമായിട്ടില്ലെന്നും സരിത പറഞ്ഞു. മകന്റെ പരീക്ഷ അവസാനിച്ചാലുടന്‍ മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാമെന്നും സരിത കൂട്ടിച്ചേര്‍ത്തു.
താനുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്താതെയാണ് മുകേഷ് രണ്ടാമതും വിവാഹിതനായതെന്നാണ് സരിത ആരോപിച്ചിരുന്നത്. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു."തന്റെ സിനിമാ കരിയര്‍ നശിപ്പിച്ചത് മുകേഷാണ്. വിവാഹശേഷം സിനിമാഭിനയം തുടരാന്‍ മുകേഷ് അനുവദിച്ചില്ലെന്നും സരിത പറഞ്ഞിരുന്നു. എന്നാല്‍ സരിതയുടെ ആരോപണം മുകേഷ് തള്ളിക്കളഞ്ഞു. 2007ല്‍ തങ്ങള്‍ നിയമപരമായി വിവാഹ ബന്ധം വേര്‍പ്പെടുത്തി എന്നാണ് പത്രക്കുറിപ്പിലൂടെ മുകേഷ് അറിയിച്ചത്.
തന്റെ അമ്പത്തി മൂന്നാം വയസിലാണ് മുകേഷ് പ്രശസ്‌ത നര്‍ത്തകി മേതില്‍ ദേവികയെ വിവാഹം കഴിച്ചത്. മുപ്പത്തിയാറുകാരിയായ ദേവികയുടേയും രണ്ടാം വിവാഹമാണിത്. ഇവര്‍ക്ക് ആദ്യ വിവാഹത്തില്‍ ഒരാണ്‍ കുഞ്ഞും ഉണ്ട്.
ഇതുവരെ നൂറ്റിനാല്‍പതോളം സിനിമകളില്‍ അഭിനയിച്ച സരിത 1988ലാണ് മുകേഷിനെ വിവാഹം കഴിക്കുന്നത്. 1975ല്‍ തന്റെ പതിനാറാം വയസില്‍ തെലുങ്ക് സിനിമാതാരമായ വെങ്കിട്ട സുബൈയെ സരിത വിവാഹം കഴിച്ചിരുന്നു. എന്നാല്‍ വെറും ആറുമാസമാണ് ഇവര്‍ ഒന്നിച്ച് കഴിഞ്ഞത്. തുടര്‍ന്ന് 1988ല്‍ വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്തി. ഇതിനുശേഷം അതേവര്‍ഷം സെപ്‌റ്റംബര്‍ 5ന് സരിത-മുകേഷ് വിവാഹം നടന്നു. ഇവര്‍ക്ക് ശ്രാവണ്‍, തേജസ് എന്നീ രണ്ട് ആണ്‍മക്കളും ഉണ്ട്. ഇരുവരും സരിതയുടെ കൂടെ ദുബായിലാണ് താമസം.
https://www.facebook.com/Malayalivartha