ലോഹിതദാസിനെ അനുസ്മരിച്ച് മഞ്ജു

കന്മദം എന്ന വാക്കിന് 'കല്ലില്‍ നിന്നൂറി വരുന്നത്' എന്ന് അര്‍ഥമുണ്ട്. അങ്ങനെനോക്കിയാല്‍ ലോഹിസാര്‍ 'കന്മദം' ആയിരുന്നു. കരിങ്കല്ലുപോലുള്ള ജീവിതാനുഭവങ്ങളില്‍ നിന്ന് കിനിഞ്ഞിറങ്ങിയ വീര്യവത്തായ പ്രതിഭ. കടന്നുപോയിട്ട് ഇന്ന് ഏഴുവര്‍ഷമായെങ്കിലും ലോഹിസാറിന്റെ അസാന്നിധ്യം എനിക്ക് ഒരിക്കലും അനുഭവപ്പെടുന്നില്ല.
അനുഗ്രഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു കൈപ്പടം എപ്പോഴും മൂര്‍ദ്ധാവിനുമീതേയുണ്ടെന്ന തോന്നല്‍. ഇന്നും ആദ്യഷോട്ടിന് മുമ്പ് മനസ്സാപ്രണമിക്കും. ഷൊര്‍ണൂര്‍ ഗസ്റ്റ് ഹൗസില്‍ വച്ച് ആദ്യമായി കണ്ടപോലെ തന്നെയാണ് ഇപ്പോഴും ഉള്ളില്‍. ലോഹിതദാസ് എന്ന വലിയ മനുഷ്യന്‍ പാഠങ്ങളായും പാദമുദ്രകളായും ഇന്നും എനിക്ക് മുമ്പേയുണ്ട്. അതിനുപിന്നാലെയാണ് യാത്ര.
ഇന്നലെയും ഒരാള്‍ പറഞ്ഞു: 'കന്മദത്തിലേതുപോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന്'. സല്ലാപം മുതല്‍ കന്മദം വരെയുള്ളവയിലെ കഥാപാത്രങ്ങളിലൂടെ ലോഹിസാര്‍ പകര്‍ന്നുതന്നതേയുള്ളൂ കൈക്കുള്ളില്‍. അതുകൂപ്പി, ഓര്‍മകളെ ചേര്‍ത്തുപിടിച്ച് ഒരിക്കല്‍ക്കൂടി പ്രണാമം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























