നയന്‍താര തെലുങ്കിലേക്ക് ചുവടുമാറ്റുന്നു

നയന്‍താര തെലുങ്കിലേക്ക് ചുവടുമാറ്റുന്നു. തമിഴ് സിനിമകള്‍ക്കൊന്നും താരം ഇപ്പോള്‍ ഡേറ്റ് നല്‍കുന്നില്ല. പ്രഭുദേവയുമായി അകന്നതോടെ തമിഴ് മാധ്യമങ്ങള്‍ നയന്‍സിനെ ഒരുപാട് വേട്ടയാടിയിരുന്നു. ചില സിനിമാ പ്രവര്‍ത്തകരും അവഗണിച്ചു. അതില്‍ മനംനൊന്ത് കുറേക്കാലം അഭിനയിക്കാതിരുന്നു. പിന്നീടാണ് രാജ റാണിയില്‍ അഭിനയിച്ചത്. അതോടെ ആര്യയുമായി പ്രണയത്തിലാണെന്ന വാര്‍ത്ത വന്നു. ഇതിനു ശേഷമാണ് തെലുങ്കിലേക്ക് ചുവടുറപ്പിക്കാന്‍ തീരുമാനിച്ചത്.
തമിഴ് മാധ്യമങ്ങളെയും നയന്‍താര അകറ്റിനിര്‍ത്തുകയാണ്. ഹൈദരാബാദിലെ ചാനലുകളോടും മാഗസിനുകളോടുമെല്ലാം മനസുതുറക്കന്നുമുണ്ട്. ഗോസിപ്പുകളൊന്നും വലിയ സംഭവമായി കാണുന്നില്ലെന്നും കുറച്ചുകൂടി കംഫര്‍ട്ടബിള്‍ തെലുങ്കാണെന്ന് തോന്നുന്നെന്നും താരം പറയുന്നു. ഉടനെ പ്രണയിക്കാനോ വിവാഹം കഴിക്കാനോ പറ്റിയ മാനസികാവസ്ഥയിലല്ല. കുറെ നല്ല സിനിമകള്‍ ചെയ്യണമെന്നും നയന്‍സ് പറഞ്ഞു.
അടുത്തിടെ പഴയ കാമുകന്‍ ചിമ്പു നായകനായ ചിത്രത്തില്‍ ഒരു കോടിക്ക് അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ടതോടെ തമിഴ് മാധ്യമങ്ങള്‍ പഴയ പ്രണയവും ചിത്രങ്ങളും പൊടിതട്ടിയെടുത്ത് ആഘോഷിച്ചതും താരത്തെ ചൊടിപ്പിച്ചു. അജിത്തിനൊപ്പം അഭിനയിച്ച ആരംഭവും ആര്യയ്‌ക്കൊപ്പം അഭിനയിച്ച രാജാറാണിയുമെല്ലാം നയന്‍സിന് നല്ല ഇമേജാണ് നല്‍കിയത്.
ഇപ്പോള്‍ തെലുങ്കില്‍ 'അനാമിക' എന്ന ചിത്രത്തിലും തമിഴില്‍ 'ഇത് കതിര്‍വേലന്‍ കാതല്‍' എന്ന ചിത്രത്തിലും അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നയന്‍സ്. അടുത്ത തമിഴ്പടം കരാര്‍ ചെയ്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha