Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കാവാലത്തിനു പ്രണാമമര്‍പ്പിച്ച് മഞ്ജുവാര്യര്‍; സോപാനത്തിന്റെ അരങ്ങില്‍ ശകുന്തളയായി മഞ്ജു 

19 JULY 2016 09:35 AM IST
മലയാളി വാര്‍ത്ത

അന്തരിച്ച നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ക്കു പ്രണാമങ്ങളുമായി നടി മഞ്ജു വാര്യര്‍ നാടകവേദിയില്‍ അരങ്ങേറ്റം കുറിച്ചു. കാവാലത്തിന്റെ നാടകക്കളരിയായ സോപാനം അവതരിപ്പിച്ച അഭിജ്ഞാന ശാകുന്തളം സംസ്‌കൃത നാടകത്തില്‍ ശകുന്തളയായാണു മഞ്ജു വേദിയിലെത്തിയത്. 
മുഴുനീള സംസ്‌കൃത സംഭാഷണങ്ങളും ഗാനങ്ങളുമായി നാടകവേദിയിലും മഞ്ജുവിന്റെ പ്രതിഭ തെളിഞ്ഞു. ഈ നാടകത്തിന്റെ പരിശീലന ഒരുക്കങ്ങള്‍ക്കിടയിലാണു കാവാലം വിടപറഞ്ഞത്. അദ്ദേഹത്തിന്റെ വലിയ ആഗ്രഹം നിറവേറ്റാന്‍ കുടുംബാംഗങ്ങളും ശിഷ്യരും അരങ്ങിലും അണിയറയിലും ഒന്നിക്കുകയായിരുന്നു. 
ഇന്ത്യയിലും വിദേശത്തുമുള്ള വേദികളില്‍ നേരത്തെ കാവാലത്തിന്റെ നേതൃത്വത്തില്‍ അഭിജ്ഞാന ശാകുന്തളം അവതരിപ്പിച്ചിരുന്നു. നാടകവേദിയിലെത്തണമെന്ന ആഗ്രഹം മഞ്ജു പ്രകടിപ്പിച്ചപ്പോള്‍ കാവാലം തന്നെയാണ് ഈ നാടകം നിര്‍ദേശിച്ചത്. തുടര്‍ന്ന്, ഒരു മാസത്തോളം കഠിനമായി പരിശീലിച്ചാണു മഞ്ജു വേദിയിലെത്തിയത്. 
ഒന്നേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകത്തില്‍ തുടക്കക്കാരിയുടെ ഒരു പതര്‍ച്ചയില്ലാതെ മഞ്ജു കാവാലത്തിന്റെ തിരഞ്ഞെടുപ്പു ശരിവച്ചു. ഗിരീഷ് സോപാനമാണു ദുഷ്യന്തനെ അവതരിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ നാടകം കാണാനെത്തിയിരുന്നു. കാവാലത്തിന്റെ ഛായാചിത്രത്തിനു മുന്നില്‍ തിരി തെളിച്ചാണു നാടകം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ പുത്രന്‍ കാവാലം ശ്രീകുമാര്‍ മംഗളശ്ലോകം ചൊല്ലി. മഞ്ജു വാരിയര്‍ പ്രൊഡക്ഷന്‍സിന്റെ പേരില്‍ മഞ്ജു തന്നെയാണു നാടകം നിര്‍മിച്ചത്.

സ്വരലയയുടെ സഹകരണത്തോടെയാണു സോപാനം നാടകം അരങ്ങിലെത്തിച്ചത്. കാവാലത്തെപ്പോലുള്ള മഹാനായ ആചാര്യന്റെ ശിക്ഷണത്തില്‍ നാടകവേദിയില്‍ അരങ്ങേറാന്‍ കഴിഞ്ഞതു മഹാഭാഗ്യമെന്നു മഞ്ജു പറഞ്ഞു. ആചാര്യന്റെ മനംനിറഞ്ഞ അനുഗ്രഹമാണു പിഴവില്ലാതെ ശകന്തുളയെ അവതരിപ്പിക്കാന്‍ വഴിയൊരുക്കിയതെന്നും മഞ്ജു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (2 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (2 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (2 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (3 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (3 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (3 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (4 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (4 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends