Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

തെലുങ്കില്‍ ഉണ്ണി മുകുന്ദന്‍ എത്തിയപ്പോള്‍ ആദ്യം പഠിച്ചത്

24 JULY 2016 12:12 PM IST
മലയാളി വാര്‍ത്ത

തെലുങ്കു സിനിമയുടെ സെറ്റിലെത്തിയപ്പോള്‍ നടന്‍ ഉണ്ണി മുകുന്ദന്‍ പ്രൊഡക്ഷന്‍ മാനേജരോട് ആദ്യം ചോദിച്ചത് 'എനിക്കു വെള്ളം വേണം' എന്ന് എങ്ങനെ തെലുങ്കില്‍ പറയാമെന്നാണ്. അല്‍പം കഷ്ടപ്പെട്ടിട്ടാണെങ്കിലും 'മജാ നീരു പവാലി' എന്ന വാക്കു പഠിച്ചെടുത്തു. തെലുങ്കില്‍ ഉണ്ണിയുടെ ആദ്യ സിനിമ, ജനതാ ഗാരിജ്, മോഹന്‍ലാലിനൊപ്പമാണ്. അതും വില്ലനായി. രണ്ടാമത്തെ ചിത്രത്തില്‍ നായകനാണ്. തെന്നിന്ത്യയിലെ സുന്ദരിമാരില്‍ പ്രമുഖയായ അനുഷ്‌ക ഷെട്ടിയാണു ഉണ്ണിയുടെ നായിക.


തെലുങ്ക് തെരുസാ ജനതാ ഗാരിജിന്റെ സെറ്റില്‍ ലാലേട്ടന്‍ തെലുങ്ക് ഡയലോഗ് പഠിച്ചെടുക്കുന്നതു കണ്ടപ്പോഴാണ് എന്നാ പിന്നെ തെലുങ്കിനെ പേടിക്കുന്നതെന്തിനെന്നു തോന്നിയത്. ഡയലോഗ് മനഃപാഠമാക്കി പഠിക്കുകയായിരുന്നു. അതു പിന്നീടു ഡബ്ബിങ്ങിനെത്തിയപ്പോള്‍ സഹായകരമായി.

നാലു മണിക്കൂര്‍ കൊണ്ടു ഡബ്ബിങ് പൂര്‍ത്തിയാക്കിയപ്പോള്‍ ലോകം കീഴടക്കിയ സന്തോഷം. ഒരു ഭാഷയെക്കൂടി വളച്ചെടുത്ത ചാരിതാര്‍ഥ്യം. പുതുമുഖമായി ആദ്യ സിനിമയുടെ സെറ്റിലെത്തിയ അതേ വികാരമായിരുന്നു ജനതാ ഗാരിജിന്റെ സെറ്റിലും. കരിയറിന്റെ ഏറ്റവും വലിയ സംഭവം, ആദ്യമായി മറ്റൊരു ഭാഷയുടെ മുറ്റത്തെത്തുമ്പോഴുള്ള ഒരു ടെന്‍ഷന്‍. പക്ഷേ, ലാലേട്ടന്റെ പിന്തുണ ഒപ്പമുള്ളപ്പോള്‍ പിന്നെയെന്തിനു ടെന്‍ഷന്‍. ഉണ്ണിക്കു ആത്മധൈര്യമേറി.


 ജനതാ ഗാരിജില്‍ നിന്ന് ഉണ്ണി പോകുന്നത് അടുത്ത തെലുങ്ക് സിനിമയിലേക്കാണ്. പ്രമുഖ ബാനറായ യുവി പ്രൊഡക്ഷന്‍സിന്റെ ബാഗ്മതി എന്ന ചിത്രത്തില്‍ നായകനായി. അനുഷ്‌ക ഷെട്ടിയാണു നായിക. ഓഗസ്റ്റില്‍ ചിത്രീകരണ സംഘത്തിനൊപ്പം ചേരുന്ന ഉണ്ണിക്കിപ്പോള്‍ നോ ടെന്‍ഷന്‍. തെലുങ്കു പറയാനും പറയിക്കാനും അഭിനയിക്കാനും ഇപ്പോള്‍ എക്‌സ്ട്രാ ആത്മധൈര്യമാണ്. അല്‍പം കട്ടിയുള്ള ഡയലോഗ് തൊണ്ടയില്‍ കുരുങ്ങിയാല്‍ മജാ നീരു പവാലി എന്നു പറഞ്ഞാ മതിയെന്ന് ഉണ്ണിക്കറിയാം..!! 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (2 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (2 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (2 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (3 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (3 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (3 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (4 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (4 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends