Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

സിനിമാ നടിമാര്‍ക്ക് കൊമ്പണ്ടോ സാറെ? കാവ്യയുടെ പേരില്‍ ഫേസ്ബുക്ക് തുടങ്ങിയ ഒരു കടുത്ത കാവ്യാ ഭക്തന്റെ ദുര്യോഗം

30 JULY 2016 10:24 PM IST
മലയാളി വാര്‍ത്ത

സിനിമാ നടിമാര്‍ പരാതി നല്‍കിയാല്‍ മുമ്പും പിമ്പും നോല്‍ക്കാതെ സാധാരണക്കാരനെ പിച്ചിച്ചീന്തുന്ന പോലീസിനെതിരെ മുമ്പും മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ ഇടപെട്ടതാണ്. ഇപ്പോഴും അതേ അവസ്ഥയിലാണ്.
നടി കാവ്യാ മാധവന്റെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി എന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് അരവിന്ദ് ബാബു എന്ന പത്തനംതിട്ട സ്വദേശിയെ പിടികൂടിയത്. എന്നാല്‍ ഇന്നലെ രാത്രി പിടികൂടിയ ഇയാളെ ഇനിയും കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ഇന്ന് വൈദ്യ പരിശോദന നടത്തിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 66ഇ,66ഉ ഐപിസി 500, കേരളാ പൊലീസ് ആക്റ്റ് 120 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഏത് പേരില്‍ വേണമെങ്കിലും ആര്‍ക്കും ഫേസ്ബുക്ക് അക്കൗണ്ട് തുറക്കാം. അത് വ്യാജമാമെങ്കില്‍ ഫേസ്ബുക്ക് തന്നെ ഡിലീറ്റ് ചെയ്യും. കാവ്യാമാധവനാണെന്ന് തോന്നിക്കുന്ന രീതിയില്‍ പെരുമാറുകയും അപമാനകരമായ പോസ്റ്റുകള്‍ നടത്തുകയും തട്ടിപ്പ് നടത്തുകയും ചെയ്താല്‍ മാത്രമേ അത് കുറ്റമാവുകയുള്ളു. എന്നാല്‍ അറസ്റ്റ് നടന്ന സംഭവത്തില്‍ ഇതൊന്നും നടന്നിട്ടില്ല. ഇയാള്‍ ഒരു ഫാന്‍പേജ് തുടങ്ങിയതാണ്. അതിന്റെ പേരില്‍ ക്രിമിനല്‍ കുറ്റം ചുമത്താന്‍ പാടില്ല. ഇയാള്‍ ഇത്തരത്തില്‍ ഒരു കുറ്റവും ചെയ്തതിന് തെളിവില്ലാത്ത സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ നിയമവിരുദ്ധവുമാണ്.

ഐടി ആക്റ്റ് 66സി, ഡി എന്നിവ പ്രകാരം മറ്റൊരാള്‍ എന്നു തോന്നിക്കുന്ന രീതിയില്‍ എന്തെങ്കിലും അടയാളങ്ങള്‍ ഉപയോഗിച്ച് സമൂഹ മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് ബോധപൂര്‍വ്വം തട്ടിപ്പിന് ഉപയോഗിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയോ ഒരു ലക്ഷം രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. ഐപിസി 500 എന്ന വകുപ്പ് സിവില്‍ കേസുകളില്‍ ചുമത്തുന്ന വകുപ്പാണ്. ഇതില്‍ പൊലീസ് ഇടപെടരുതെന്ന കര്‍ശനമായ കോടതി നിര്‍ദ്ദേശം ഉണ്ടായിട്ടുള്ളതുമാണ്. മറ്റൊരാള്‍ക്ക് മാനഹാനി ഉണ്ടാക്കുന്ന പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെയാണ് ഈ വകുപ്പ് ചുമത്തുന്നത്. 2 വര്‍ഷം വരെ തടവ്ശിക്ഷ കിട്ടാന്‍ സാധ്യതയുള്ളതാണ് ഈ വകുപ്പ്. കേരളാ പൊലീസ് ആക്റ്റ് 120 എന്ന വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഒരു വ്യക്തിയേയൊ സമൂഹത്തെയോ ശല്യം ചെയ്യുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയാണ് ഈ വകുപ്പ് ചുമത്തുന്നത്.
ഈ വകുപ്പുകളൊന്നും കാവ്യാമാധവന്റെ ഫെയ്‌സ് ബുക്ക് പേജുമായി ബന്ധപ്പെട്ട് ഉപയോഗിക്കപ്പെട്ടിട്ടില്ല. ആരേയും ചതിയില്‍പ്പെടുത്തുന്നതൊന്നും ഇതുവഴി പ്രചരിച്ചതുമില്ലെന്നതാണ് വസ്തുത. എന്നിട്ടും നടിയുടെ പരാതിയില്‍ പൊലീസ് ഉടന്‍ കേസെടുത്തു. പത്തനംതിട്ട പന്തളം സ്വദേശി അരവിന്ദ് ബാബുവിനെ കഴിഞ്ഞ ദിവസമാണ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. കാവ്യ മാധവന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ എംപി. ദിനേശിനു നല്‍കിയ പരാതിയെത്തുടര്‍ന്നാണു പൊലീസ് നടപടി എടുത്തത്. നടിയുടെ ചിത്രവും പേരും ഉപയോഗിച്ചതിനു പുറമേ, അശ്ലീലച്ചുവയുള്ള കമന്റുകളും പോസ്റ്റുകളും ഈ അക്കൗണ്ട് വഴി അരവിന്ദ് ബാബു പ്രചരിപ്പിച്ചിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

എന്നാല്‍ ഫാന്‍ പേജില്‍ അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്താല്‍ അതിന് ഉത്തരവാദി അത്തരം കമന്റ് ചെയ്തയാളാണ്. അതിന് അക്കൗണ്ടിന്റെ ഉടമയേയൊ, അഡ്മിനെയോ കേസ് എടുത്ത് പിടികൂടാന്‍ വകുപ്പുമില്ല. നാലു വര്‍ഷമായി കാവ്യയുടെ പേരില്‍ ഇയാള്‍ വ്യാജ അക്കൗണ്ട് ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞുവെന്നും പൊലീസ് പറയുന്നു. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ കാവ്യയുടെ പേര് ഉപയോഗിക്കുന്ന ഇത്തരം 12 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നു കണ്ടെത്തി. ഇവരും നിരീക്ഷണത്തിലാണെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നുമാണു പൊലീസ് പറയുന്നത്.

ഇത്തരം പരാതികളുമായി കാവ്യാ മാധവന്‍ പൊലീസിനെ സമീപിക്കുന്നത് ആദ്യമല്ല. 2 വര്‍ഷം മുന്‍പ് സമാനമായ വകുപ്പുകള്‍ ചുമത്തി കാവ്യാ മാധവന്റെ പേരില്‍ വ്യാജ അക്കൗണ്ട് പ്രചരിപ്പിച്ചുവെന്ന പേരില്‍ യുവാവിനെ റിമാന്‍ഡ് ചയ്യുകയായിരുന്നു. എന്നാല്‍ കേസ് കോടതിയിലെത്തിയ ശേഷം നടി ഒരിക്കല്‍ പോലും ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയിട്ടുമില്ല. കേസ് തള്ളിപോവുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (3 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (3 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (3 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (3 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (3 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (3 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (4 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (4 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (4 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (4 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (5 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (5 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (5 hours ago)

Malayali Vartha Recommends