എന്റെ കാമുകന്‍ ആരെന്ന് പറയാമോ?

ഗോസിപ്പുകളിലൂടെ ഭാവന നിറയുമ്പോള്‍ തന്റെ കാമുകനെപ്പറ്റി ആര്‍ക്കും അറിയില്ലെന്ന വാദവുമായി പ്രശസ്‌ത സിനിമ താരം ഭാവന. ഗോസിപ്പുകളില്‍ നിറയുന്ന കാമുകന്മാരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഭാവന പറയുന്നു. വിവാഹം കഴിക്കാന്‍ പോകുന്ന ആളിന് കൂടുതല്‍ സൗന്ദര്യമൊന്നും വേണ്ട. സിനിമയിലെ അകത്തുള്ളവരെയായിരിക്കും വിവാഹം കഴിക്കുക. സിനിമ മംഗളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഭാവന മനസ് തുറക്കുന്നത്.
അഭിമുഖത്തിന്റെ പ്രസക്തഭാഗം
അന്യഭാഷാ ചിത്രങ്ങളിലെത്തുമ്പോള്‍ കഥയില്‍നിന്നും വ്യതിചലിച്ച് ഗ്ലാമര്‍ വസ്ത്രങ്ങളണിയാന്‍ ഭാവനയുടെ മേല്‍ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടോ?
ഒരിക്കലുമില്ല. പ്രധാനമായും നമ്മുടെ നിലപാടിന് അനുസരിച്ചായിരിക്കും കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. ഗ്ലാമര്‍ റോളുകളിലേക്ക് ക്ഷണമുണ്ടായിട്ടുണ്ടെങ്കിലും അത്തരം സിനിമകള്‍ ഞാന്‍ വേണ്ടെന്നു വച്ചിട്ടുണ്ട്.
മറ്റു ഭാഷകളില്‍ സജീവമാകുമ്പോള്‍ ശരീരസൗന്ദര്യം നിലനിര്‍ത്താന്‍ എന്തെങ്കിലും ചെയ്യാറുണ്ടോ?
ഞാന്‍ ഭക്ഷണം വാരിവലിച്ച് തിന്നാറില്ല. ശരീരസൗന്ദര്യം നിലനിര്‍ത്താന്‍ ഡയറ്റിംഗ് രീതിയോടൊന്നും എനിക്ക് താല്പര്യമില്ല. എന്റെ മുഖം വളരെ ചെറുതായതുകൊണ്ട് ശരീരം തടിവച്ചാല്‍ കാണാന്‍ ഭംഗിയുണ്ടാവില്ല. ജിമ്മില്‍ പോകാറുണ്ട്. യോഗയും ചെയ്യാറുണ്ട്.
കല്യാണം കഴിയാത്തതുകൊണ്ട് ഭാവന പലപ്പോഴും ഗോസിപ്പുകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ടല്ലോ?
എന്നെക്കുറിച്ച് ഗോസിപ്പുകള്‍ വരുമ്പോള്‍ ആദ്യമൊക്കെ ടെന്‍ഷന്‍ തോന്നിയിരുന്നു. ഇപ്പോള്‍ ഗോസിപ്പുകള്‍ വായിക്കുമ്പോള്‍ ചിരിയാണ് വരുന്നത്. നമ്മള്‍പോലും അറിയാത്ത ആളുകളുമായി പ്രണയത്തിലാണെന്ന് പോലും എഴുതാറുണ്ട്. പ്രേമം മാത്രമല്ല കല്യാണം കഴിക്കാന്‍ പോവുകയാണെന്നുവരെ പ്രചരിപ്പിക്കാറുണ്ട്. ഒരിക്കല്‍ തെലുങ്കിലെ യുവനായകനായ നിഥിനുമായി ഞാന്‍ പ്രണയത്തിലാണെന്നും കല്യാണം കഴിക്കാന്‍ പോവുകയാണെന്നും നെറ്റില്‍ വ്യാപകമായി പ്രചരണമുണ്ടായി. പക്ഷേ നിഥിനെന്ന വ്യക്തിയെ ഞാന്‍ നേരില്‍ കണ്ടിട്ടേയില്ലായിരുന്നു. നെറ്റില്‍ ഞാന്‍ നോക്കിയപ്പോള്‍ എന്റെ പ്രണയവാര്‍ത്ത ഞാനും വായിച്ചു. ഇതെല്ലാം കഴിഞ്ഞ് നാലുമാസം പിന്നിട്ടപ്പോള്‍ ഒരു സിനിമയുടെ സെറ്റിലാണ് ഞാന്‍ നിഥിനെ ആദ്യമായി കാണുന്നത്.
ഒരുദിവസം ഞാന്‍ എറണാകുളത്ത് കാറില്‍ പോകുമ്പോള്‍ ഭാവന വിവാഹിതയാകുന്നു. കല്യാണം ഗുരുവായൂരി വച്ചാണ്. വരനാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല എന്നൊക്കെ എഫ്.എം. റേഡിയോയിലൂടെ ഞാന്‍ തന്നെ കേള്‍ക്കുകയായിരുന്നു. ഞാനറിയാത്ത എന്റെ വിവാഹവാര്‍ത്ത എഫ്.എം. റേഡിയോയിലൂടെ കേള്‍ക്കേണ്ടി വന്നപ്പോഴാണ് ഗോസിപ്പുകളുടെ യഥാര്‍ത്ഥ വസ്തുത ഞാന്‍ മനസിലാക്കിയത്.
അങ്ങനെ എല്ലാം വ്യാജമാവുമോ. രാജീവ്പിള്ളയുമായി ഭാവന കടുത്ത പ്രണയത്തിലായിരുന്നില്ലേ?
ഒരിക്കലുമില്ല. ഞാനും ഗോസിപ്പുകളിലൂടെയാണ് രാജീവ്പിള്ളയുമായുള്ള പ്രണയവാര്‍ത്ത അറിയുന്നത്. ഞാന്‍ ആരുമായും പ്രണയത്തിലായിരുന്നില്ല.
ഇപ്പോള്‍ ഭാവനയുടെ കാമുകന്‍ ആരാണ്?
ഗോസിപ്പുകളിലൂടെ ഒരുപാട് കാമുകന്മാര്‍ കടന്നുപോയല്ലോ. പക്ഷേ ഒരു കാര്യം സത്യമാണ്. ആര്‍ക്കും എന്റെ യഥാര്‍ത്ഥ കാമുകനെക്കുറിച്ച് കണ്ടെത്താനോ, എഴുതാനോ കഴിഞ്ഞിട്ടില്ല. എല്ലാം വെറും ഗോസിപ്പുകളായി അവസാനിക്കുകയാണ്.
ഭാവനയുടെ യഥാര്‍ത്ഥ കാമുകനാരാണെന്ന് വെളിപ്പെടുത്താമോ?
എന്തിനാ ചേട്ടാ എന്നെ വെറുതെ കുടുക്കാന്‍ നോക്കുന്നത്. അതൊന്നും ഞാന്‍ പറയില്ല. ഒന്നാമത്തെ കാര്യം ഓരോ പ്രോജക്ടുകള്‍ വരുമ്പോള്‍ അതിനാണ് പ്രാധാന്യം നല്‍കാറുള്ളത്. പ്രണയിച്ച് നടക്കാനൊന്നും സമയമില്ല.
ഭാവന കല്യാണം കഴിക്കുന്നത് സിനിമയ്ക്കകത്ത് തന്നെയുള്ള ആളെയായിരിക്കുമോ?
കല്യാണമെന്നത് കുട്ടിക്കളിയല്ല. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമാണ്. എന്നെ മനസിലാക്കുന്നയാളെയാണ് എനിക്കിഷ്ടം. സിനിമയില്‍ ഉള്ളവര്‍ക്കാണ് എന്നെ മനസിലാക്കാന്‍ കഴിയുക. അതല്ലാതെ സിനിമയ്ക്ക് പുറത്തുള്ളയാള്‍ക്ക് സിനിമാതാരങ്ങളുടെ ജീവിതമെന്തെന്ന് ഒരുപക്ഷേ അറിയില്ലായിരിക്കാം. അതുകൊണ്ടുതന്നെ സിനിമയിലെ ആളല്ലെങ്കില്‍ ഒരുതരം അഡ്ജസ്റ്റ്‌മെന്റ് ജീവിതമായിരിക്കാം സംഭവിക്കുന്നത്. മാത്രമല്ല സിനിമയില്‍ നടിമാര്‍ മോശമാണെന്ന ധാരണയാണ് സിനിമയ്ക്കു പുറത്തുള്ള പലര്‍ക്കുമുള്ളത്. അതുകൊണ്ട് സിനിമയ്ക്കകത്തുതന്നെയുള്ള ആളെയായിരിക്കും ഞാന്‍ കല്യാണം കഴിക്കുക.
ഭര്‍ത്താവിനെക്കുറിച്ചുള്ള ഭാവനയുടെ സൗന്ദര്യസങ്കല്പം?
എന്നെ പൂര്‍ണമായും മനസിലാക്കാന്‍ പറ്റുന്ന ആളായിരിക്കണം. സൗന്ദര്യമൊന്നും പ്രശ്‌നമല്ല. നല്ല മനസുണ്ടായാല്‍ മതി. വെളുത്ത നിറമുള്ള ആളെയൊന്നും എനിക്കിഷ്ടമില്ല. മാത്രമല്ല 365 ദിവസവും സൗന്ദര്യം നോക്കിയിരിക്കാനൊന്നും പറ്റില്ലല്ലോ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha