Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

സോന മരിയയെന്ന സിനിമാനടി തട്ടിപ്പുകരി എന്ന് മുദ്ര കുത്തപ്പെട്ടതിന് പിന്നില്‍ സംവിധായകനും പോലീസ് യേമാന്മാരും

14 AUGUST 2016 11:42 AM IST
മലയാളി വാര്‍ത്ത

സിനിമാലോകത്തുനിന്ന് അപമാനം നേരിടുകയും പൊലീസ് കെട്ടിച്ചമച്ച കള്ളക്കഥ പത്രങ്ങള്‍ ഏറ്റുപിടിക്കുകയും ചെയ്തതോടെ നാട്ടില്‍പോലും കഴിയാനാകാതെ വന്ന സോന മരിയയെന്ന സിനിമാനടിയുടെ ജീവിതത്തില്‍ ശരിക്കും സംഭവിച്ചതിനെ കുറിച്ച് താരം ഒരു പ്രമുഖ ഓണ്‍ലൈനോട് മനസ്സ് തുറക്കുന്നു.
അസിസ്റ്റന്റ് പൊലീസ് കമ്മിഷണറായിരുന്ന ബിജോ അലക്‌സാണ്ടറും മരട് പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ ആയിരുന്ന സന്തോഷ്‌കുമാറും ചേര്‍ന്ന് കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ മാധ്യമലോകത്തേക്ക് തിരക്കഥ പകര്‍ത്തി ആഘോഷിച്ച് നിറംപിടിപ്പിച്ച നീലക്കഥകളിലെ നായികയായിരുന്നു സോന മരിയ. ബിജോ അലക്‌സാണ്ടര്‍ പരവൂര്‍ പെണ്‍വാണിഭ കേസ് അന്വേഷണത്തില്‍ തിരിമറി നടത്തിയതായും തിരൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ പിടിച്ചെടുത്ത സ്വര്‍ണത്തില്‍ എട്ടുകിലോ അടിച്ചുമാറ്റിയതായുമെല്ലാം ആരോപണം ഉയരുകയും അനധികൃത സ്വത്തുസമ്പാദനത്തിന് വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുകയും ചെയ്യുകയാണ്.
തനിക്കും സുഹൃത്ത് അംജിത് ഭായിക്കുമെതിരെ കൊച്ചിയില്‍ ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കള്ളക്കേസെടുത്തതും അവര്‍ കെട്ടിച്ചമച്ച കഥ നാട്ടിലാകെ പാട്ടാക്കി തന്നെ അപമാനിക്കച്ചതും എങ്ങനെയെന്ന് സോന മരിയ പറയുന്നു. ഒപ്പം ആദ്യ സിനിമയില്‍ അഭിനയിച്ചപ്പോള്‍ത്തന്നെ സംവിധായകനും നിര്‍മ്മാതാവും തന്റെ വീഡിയോ സോഷ്യല്‍മീഡിയില്‍ പ്രചരിപ്പിച്ച് ചീത്തപ്പേരുണ്ടാക്കിയതിന്റെ പിന്നാമ്പുറ കഥകളും.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 18ന് മരടിലെ ന്യൂക്ലിയസ് മാളിനു മുന്നില്‍വച്ചുണ്ടായ സംഭവമാണ് പൊലീസ് കള്ളക്കഥ ചമച്ച ബ്ലൂ ബ്ലാക്ക്‌മെ യിലിങ് കേസായി പരിണമിച്ചത്. ഇതിനാസ്പദമായ സംഭവങ്ങളുടെ തുടക്കം അതിനും കുറച്ചുകാലം മുമ്പായിരുന്നു. സോന ആദ്യസിനിമയായ 'ഫോര്‍ സെയിലി'ല്‍ മുകേഷിനും കാതല്‍സന്ധ്യക്കുമൊപ്പം സഹനായികയായി അഭിനയിച്ചതിനു പിന്നാലെ മറ്റൊരു സിനിമയിലേക്ക് അവര്‍ക്ക് ക്ഷണമെത്തുന്നു. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ നായികയാക്കാമെന്നായിരുന്നു വാഗ്ദാനം.
തെലുങ്കില്‍ നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യയുടെ ആദ്യപടം സംവിധാനം ചെയ്ത സര്‍വ വസുവര്‍മ്മയെന്നു പറഞ്ഞായിരുന്നു ക്ഷണം. ഉടന്‍ തുടങ്ങുന്ന സിനിമയാണെന്നു പറഞ്ഞ് ക്ഷണിച്ചപ്പോള്‍ അവിശ്വസിക്കാതെ സോനയും അമ്മ ഷജിയും ചെന്നൈയിലെത്തി. അവിടെ താമസിക്കാന്‍ ഇവര്‍ക്ക് ഫ്‌ലാറ്റും തയ്യാറാക്കിയിരുന്നു. ഒന്നുരണ്ടുദിവസം കഴിഞ്ഞപ്പോള്‍ സര്‍വ വസുവര്‍മ്മ സഹോദരിക്കൊപ്പം എത്തി ഇവരുടെ ഫ്‌ളാറ്റില്‍ തന്നെ താമസമായി.
മലയാളിയാണെന്നും അമേരിക്കന്‍ മലയാളിയായ ഡോക്ടറാണെന്നും കൊല്ലം സ്വദേശിയാണെന്നുമെല്ലാമാണ് സ്വയം പരിചയപ്പെടുത്തിയത്. ഹൈദരാബാദില്‍ സെറ്റില്‍ ചെയ്തിരിക്കുകയാണെന്നും സോനയെയും അമ്മയെയും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. ദിവസങ്ങള്‍ കഴിഞ്ഞതോടെ ചില സാമ്പത്തിക പ്രശ്‌നങ്ങള്‍കാരണം സിനിമ നീണ്ടുപോകുകയാണെന്നു പറഞ്ഞു. എന്നാലും ഉടന്‍ ആരംഭിക്കുമെന്നും കുറച്ചുദിവസം കൂടി അവിടെത്തന്നെ താമസിക്കാനും ആവശ്യപ്പെട്ടു. ഇതിനിടെ സര്‍വ വസുവര്‍മ്മയുടെ സ്വഭാവം മാറിത്തുടങ്ങി. നോക്കിലും വാക്കിലും നടിയോട് പന്തികേടുകള്‍ തുടങ്ങി. കയറിപ്പിടിക്കാനും ശ്രമിച്ചു.
കൂടെയുണ്ടായിരുന്ന സഹോദരിയെന്നു പറഞ്ഞു പരിചയപ്പെടുത്തിയ രഞ്ജു വര്‍ഗീസ് അങ്ങനെയല്ലെന്ന് സോനയ്ക്കും അമ്മയ്ക്കും മനസ്സിലായി. സര്‍വ വസുവര്‍മ്മയെന്ന് പറഞ്ഞയാള്‍ ഡിവൈന്‍ ജയചന്ദ്രനാണെന്നും തിരിച്ചറിഞ്ഞതോടെ തട്ടിപ്പു മനസ്സിലാക്കി ഇരുവരും നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങി. ഇതോടെ ഡിവൈന്‍ ജയചന്ദ്രന്റെ സ്വഭാവം മാറി. കയ്യിലുള്ള മൊബൈല്‍ തട്ടിപ്പറിച്ച് നിലത്തെറിഞ്ഞു പൊട്ടിച്ചുവെന്ന് സോന പറയുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ബാങ്ക് പാസ്ബുക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ അയാള്‍ പിടിച്ചുവച്ചതായും കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണവുമുള്‍പ്പെടെ രണ്ടുലക്ഷം രൂപയോളം തട്ടിയെടുത്തതായും സോന പറയുന്നു.
ഇങ്ങനെയൊരു മോശം അനുഭവമുണ്ടായതോടെ സിനിമാ മോഹം ഉപേക്ഷിച്ച് ചെന്നൈയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി. ഇയാളെപ്പറ്റി മറ്റു വിവരങ്ങള്‍ ഒന്നും അറിയാത്തതിനാലും തല്ലിത്തകര്‍ത്ത ഫോണിലുണ്ടായിരുന്ന നമ്പര്‍പോലും നഷ്ടപ്പെട്ടതിനാലും ഇയാള്‍ക്കെതിരെ പരാതി നല്‍കാന്‍ തുനിഞ്ഞതുമില്ല. ഇതിനിടെയാണ് ആ ദിവസം വന്നുചേര്‍ന്നത്. ഓഗസ്റ്റ് 18. മരടിലെ ഷോപ്പിങ് മാളിലെത്തിയ സോന കാണുന്നത് ബൈക്കില്‍ ഒരു പെണ്‍കുട്ടിക്കൊപ്പം വന്നിറങ്ങുന്ന ഡിവൈന്‍ ജയചന്ദ്രനെയാണ്. മുമ്പ് സിനിമാരംഗത്തുനിന്ന് പരിചയപ്പെടുകയും പിന്നീട് സുഹൃത്തായി മാറുകയും ചെയ്ത അംജിത്ത് ഭായിയെ സോന ഉടന്‍ വിളിച്ച് വിവരം പറഞ്ഞു. അംജിത് എത്തി ഇയാളെ തടഞ്ഞു.
ചോദ്യംചെയ്തപ്പോള്‍ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയുടെ പേര് അഭിയാണെന്നും ദിവസങ്ങള്‍ക്കുമുമ്പ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ടതാണെന്നും മനസ്സിലായി. ഒരു ഇരയെക്കൂടി കുടുക്കിലാക്കി ജയചന്ദ്രന്‍ എത്തിയതാണെന്നു മനസ്സിലാക്കിയതോടെ അംജിത് ഇയാളെ വിടാന്‍ തയ്യാറായില്ല. മരട് പൊലീസ് സ്‌റ്റേഷനിലേക്ക് വിവരം വിളിച്ചറിയിച്ചു. അവിടെനിന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇവിടെനിന്നാണ് കഥകള്‍ മാറുന്നത്. തൊട്ടടുത്ത ദിവസംതന്നെ ഇയാളെ പൊലീസ് വിട്ടയക്കുകയായിരുന്നു.
ഈ പരാതിയില്‍ അന്വേഷണം ഉണ്ടായില്ലെന്നു മാത്രമല്ല, ഇയാളെ മര്‍ദ്ദിച്ചെന്നും മാല മോഷ്ടിച്ചെന്നുമെല്ലാം ആരോപിച്ച് അംജിത്തിനെതിരെ കേസ് ചുമത്തി. അംജിതും സോനയും ചേര്‍ന്ന് യുവാക്കളെ ഫ്‌ലാറ്റ്കളിലേക്ക് ആകര്‍ഷിച്ച് വലയില്‍വീഴ്ത്തുകയും അവരെ വിവസ്ത്രരാക്കിനിറുത്തി പണം കവരുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന വിധത്തില്‍ ബല്‍ ബല്‍ക്ക്‌മെയിലിങ് കേസ് പിറവികൊണ്ടു. ഡിവൈന്‍ ജയചന്ദ്രനൊപ്പം ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് എത്തിയതെന്നു പറഞ്ഞ പെണ്‍കുട്ടി അഭിയാകട്ടെ സോനയുടെയും അംജിത്തിന്റെയും ആളായി മാറി.
അഭി വഴിയാണ് അംജിതും സോനയും ഇരകളെ വലയില്‍വീഴ്ത്തുന്നതെന്നും ഇപ്രകാരം വളച്ചെടുത്ത് മര്‍ദ്ദിച്ച് അവശനാക്കിയ യുവാവാണ് ജയചന്ദ്രനെന്നുമെല്ലാമായി കഥകള്‍. ചുരുക്കത്തില്‍ വാദി പ്രതിയായി. ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് തൃക്കാക്കര എസിപിയായിരുന്ന ബിജോ അലക്‌സാണ്ടറും മരട് എസ്‌ഐ സന്തോഷ് കുമാറുമായിരുന്നുവെന്ന് സോന പറയുന്നു.
ഇങ്ങനെ തങ്ങളെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് റേഞ്ച് ഐജി അജിത്കുമാറിന് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനകം അംജിതിനെ അറസ്റ്റുചെയ്‌തെങ്കിലും ആദ്യമിട്ട എഫ്‌ഐആറില്‍ സ്‌റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത്. പിന്നീട് എഫ്‌ഐആര്‍ തിരുത്തിയാണ് ബല്‍ ബല്‍ക്ക് മെയിലിംഗിന് യോജിച്ച വകുപ്പുകള്‍ ചേര്‍ത്ത് സോനയെയും കേസില്‍ പ്രതിയാക്കുന്നത്. ഡിവൈന്‍ ജയചന്ദ്രനൊപ്പം വന്നുപെട്ട പെണ്‍കുട്ടിയാണ് കേസില്‍ രണ്ടാം പ്രതിയും സോന മൂന്നാം പ്രതിയുമായിരുന്നു. ഈ കേസാണ് ഇപ്പോള്‍ െ്രെകംബ്രാഞ്ച് അന്വേഷിച്ച് കള്ളക്കേസാണെന്ന് കണ്ടെത്തിയിട്ടുള്ളത്. സ്‌റ്റേഷിനില്‍ നിന്ന് നിരന്തരം വീട്ടില്‍ വന്നും വിളിച്ചും മറ്റും അക്കാലത്ത് പൊലീസ് ഏറെ അപമാനിച്ചതായി സോന പറയുന്നു. പത്രങ്ങളില്‍ നിറംപിടിപ്പിച്ച വാര്‍ത്തകള്‍ വന്നതോടെ നില്‍ക്കക്കള്ളിയില്ലാതായി.
ആരുടെയും മുഖത്തുനോക്കാന്‍പോലും പറ്റാത്തരീതിയില്‍ പരിഹസിക്കപ്പെട്ട കഥാപാത്രമായി. ഇപ്പോള്‍ കേസ് ഇല്ലാതായതോടെ അന്ന് ഞങ്ങളെ അപമാനിച്ച മാദ്ധ്യമങ്ങള്‍ ഞങ്ങളുടെ സത്യാവസ്ഥ പറയാന്‍പോലും രംഗത്തുവരുന്നില്ല. രണ്ടാംപ്രതിയാക്കപ്പെട്ട, മൂന്നുദിവസം മുമ്പ് ജയചന്ദ്രനുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടുവെന്ന് പറയുന്ന പെണ്‍കുട്ടി എവിടെയെന്ന് പൊലീസിനുപോലുമറിയില്ല. അക്കാര്യം അന്വേഷിക്കപ്പെട്ടതുമില്ല. ഞങ്ങള്‍ക്കെതിരെ വ്യാജക്കേസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകണം. എന്റെ ഗതി ഇനിയൊരാള്‍ക്കും വരരുത് സോന മരിയ പറയുന്നു.

ഈ സംഭവത്തിനു മുമ്പ്, ആദ്യസിനിമയായ ഫോര്‍ സെയിലിന്റെ നിര്‍മ്മാതാവില്‍നിന്നും സംവിധായകനില്‍ നിന്നും നേരിട്ട ദുരനുഭവവും സോന മരിയ മറുനാടനുമായി പങ്കുവയ്ച്ചു. 2012ലും 2013 ആദ്യവുമായിട്ടായിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിങ്്. സംവിധായകന്‍ സതീഷ് അനന്തപുരി, നിര്‍മ്മാതാവ് ആന്റോ കടവേലില്‍. പ്രശസ്ത നടന്‍ മുകേഷിനും കാതല്‍സന്ധ്യയ്ക്കുമൊപ്പം പ്രധാന വേഷത്തിലായിരുന്നു സോന. മോഡലുകളായ രണ്ട് സഹോദരിമാരുടെ കഥ മൂത്തവളുടെ വേഷത്തില്‍ കാതല്‍സന്ധ്യയും അനുജത്തിയുടെ വേഷത്തില്‍ സോനയും. ചിത്രത്തിന്റെ ഭാഗമായി ടവല്‍ ചുറ്റി ഒരു സീന്‍ എടുക്കണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടു. ഹാന്‍ഡിക്യാമിലാണ് ഇത് ചിത്രീകരിച്ചത്.
സംവിധായകനും മറ്റുചിലരും മാത്രമായിരുന്നു മുറിയില്‍ ഉണ്ടായിരുന്നത്. ഇതിലെ ഒരു ചെറിയഭാഗം സിനിമയില്‍ ഉപയോഗിക്കാനാണെന്നാണ് പറഞ്ഞത്. പക്ഷേ, സിനിമ ഇറങ്ങിയതോടെ സംവിധായകനും നിര്‍മ്മാതാവുമെല്ലാം മോശം രീതിയില്‍ സമീപിക്കാന്‍ ശ്രമിച്ചു. അത്തരത്തിലുള്ള ആളല്ല താനെന്ന് വ്യക്തമാക്കി അവരെ ഒഴിവാക്കി. മാനംവിറ്റ് ജീവിക്കാന്‍ പോകുന്നവളല്ലെന്നും അങ്ങനെയൊരു ഗതികേടില്ലെന്നും അവരുടെ മുഖത്തുനോക്കി പറഞ്ഞു. ഇതിനു പിന്നാലെയാണ് സിനിമയ്ക്കുവേണ്ടി ചിത്രീകരിച്ച ഈ രംഗങ്ങള്‍ മുഴുവനായും യുട്യൂബില്‍ പ്രചരിച്ചത്. സിനിമയില്‍ കുറച്ചുഭാഗം ഉപയോഗിക്കുമെന്നു പറഞ്ഞെടുത്ത ദൃശ്യങ്ങള്‍ മുഴുവനായും തന്നെ അപമാനിക്കാന്‍ ഉദ്ദേശിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് സോന പറയുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് എറണാകുളത്ത് കമ്മിഷണറായിരുന്ന ജെയിംസിനും സൈബര്‍ സെല്ലിനും പരാതി നല്‍കി. യുട്യൂബില്‍ നിന്ന് വീഡിയോ നീക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതികള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല, വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തടയാന്‍പോലും പൊലീസ് നടപടിയെടുത്തില്ല. ഒരു സ്ത്രീയുടെ മാനത്തിന് നമ്മുടെ പൊലീസ് വിലകല്‍പിക്കുന്നത് ഇങ്ങനെയാണോ. ബല്‍ ബല്‍ക്ക് മെയിലിങ് കേസ് പൊലീസ് പ്രചരിപ്പിച്ചപ്പോള്‍ ഈ വീഡിയോ ഇട്ടവരും അത് വീണ്ടും യുട്യൂബില്‍ ഷെയര്‍ചെയ്തു. എറണാകുളം മുളന്തുരുത്തി വെട്ടിക്കലില്‍ അമ്മയ്ക്കും അവരുടെ മാതാപിതാക്കള്‍ക്കുമൊപ്പമാണ് സോന മരിയ താമസിച്ചിരുന്നത്. ഈ രണ്ടു സംഭവങ്ങളുമുണ്ടായതോടെ നാട്ടില്‍ മുഖമുയര്‍ത്തി നടക്കാനാകാത്ത സ്ഥിതിയായി.
അടുപ്പമുള്ളവര്‍ക്കുമാത്രം എല്ലാമറിയാം. മറ്റുള്ളവര്‍ ഈ കള്ളവാര്‍ത്തകളില്‍ വിശ്വസിച്ചു. പ്രായമേറെയുള്ള മുത്തച്ഛനും മുത്തശ്ശിക്കുമെല്ലാം താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഈ അപമാനം. ഇനിയെങ്കിലും ഈ തട്ടിപ്പുകാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകണം. ബീഹാറില്‍ അദ്ധ്യാപകരായിരുന്ന എബ്രഹാമിന്റെയും ഷജിയുടെയും മകളായ സോന മരിയ പറയുന്നു. ഈ സംഭവങ്ങളോടെ സിനിമാ ലോകത്തോട് തല്‍ക്കാലം വിടപറഞ്ഞ് നിയമബിരുദമെടുക്കാന്‍ ഡല്‍ഹിയില്‍ പഠനം തുടങ്ങിയ സോന ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. നല്ലകാലം തിരിച്ചുവരുമെന്നും നല്ല വേഷങ്ങളില്‍ സിനിമാലോകത്ത് തിളങ്ങാനാകുമെന്നും സ്വപ്‌നംകണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (5 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (5 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (6 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (6 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (6 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (6 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (6 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (6 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (6 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (7 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (7 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (7 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (7 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (7 hours ago)

Malayali Vartha Recommends