Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

സിനിമയുടെ മറവില്‍ നടക്കുന്ന ലൈഗിംക പീഡനത്തെക്കുറിച്ച് ടിസ്‌കയുടെ വെളിപ്പെടുത്തല്‍

16 AUGUST 2016 09:03 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന രീതി പുതിയകാര്യമല്ല. സംവിധായകരും നിര്‍മാതാക്കളും മേക്കപ്പ്മാന്‍ ഉള്‍പ്പെടെ നടിമാരെ റോളിന്റെ പേരില്‍ ലൈംഗിക ചൂഷണം ചെയ്യാറുണ്ട്. 

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഹോളിവുഡ് നടി താന്‍ഡി ന്യൂട്ടന്‍ ഷൂട്ടിംഗിനിടയില്‍ സഹനടന്റെയും സംവിധായകന്റെയും പീഡനത്തിനിരയായ കഥ പുറത്തുപറഞ്ഞിരുന്നു. ഒട്ടേറെ ബോളിവുഡ് നടിമാര്‍ 'കാസ്റ്റിങ് കൗച്ചി'ല്‍ നിന്നു രക്ഷപ്പെട്ട കഥകളും പലപ്പോഴായി മാധ്യമങ്ങളോട് പങ്കുവച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു സംവിധായകന്‍ കൂടെക്കിടക്കാന്‍ ക്ഷണിച്ചെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് ബോളിവുഡ് നടി ടിസ്‌ക ചോപ്രയാണ്.

'താരെ സമീന്‍ പര്‍' ചിത്രത്തിലെ അമ്മ വേഷത്തിലൂടെ ശ്രദ്ധേയയായ ടിസ്‌ക  'സ്‌റ്റോറി ടെല്ലര്‍' വീഡിയോ സീരീസിലാണ് തന്റെ 'കാസ്റ്റിങ് കൗച്ച്' അനുഭവം പങ്കുവച്ചത്. ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളിലെ അനുഭവങ്ങള്‍ കഥകളെന്ന പോലെ പങ്കുവയ്ക്കുന്നതാണ് 'സ്‌റ്റോറി ടെല്ലര്‍'.
സിനിമയൊന്നും ഇല്ലാതിരുന്ന കാലത്ത് തന്നെ ഒരു പ്രമുഖ സംവിധായകന്‍ സിനിമയിലേക്ക് ക്ഷണിക്കുകയും ചിത്രീകരണത്തിനിടെ ലൈംഗിക ചൂഷണത്തിന് ശ്രമിക്കുകയായിരുന്നെന്നും നടി പറയുന്നു. എന്നാല്‍ തന്ത്രപൂര്‍വം താന്‍ രക്ഷപ്പെട്ടെന്നും ടിസ്‌ക പറഞ്ഞു.

1993ല്‍, ഇരുപതാം വയസ്സിലാണ് ആദ്യമായി ടിസ്‌ക സിനിമയിലഭിനയിക്കുന്നത്. എന്നാല്‍ പിന്നീട് കാര്യമായ അവസരങ്ങളൊന്നും ലഭിച്ചില്ല. ഇനിയെന്തു ചെയ്യും എന്നാലോചിച്ച് വീട്ടിലിരിക്കുന്ന സമയത്താണ് ബോളിവുഡിലെ പ്രശസ്തനായൊരു സംവിധായകന്റെ ഫോണ്‍ വിളിയെത്തുന്നത്. 'റെപ്‌റ്റൈല്‍' എന്നതിന്റെ ചുരുക്കപ്പേരായി 'ആര്‍പി' എന്നാണ് ടിസ്‌ക ഈ സംവിധായകനെ വിശേഷിപ്പിച്ചത്. ഹീലുള്ള ചെരിപ്പിട്ട് നടക്കാന്‍ പഠിക്കണം, മാനിക്യൂര്‍ ചെയ്യണം, മുടിയൊന്നു സ്പാ ചെയ്യണം' തുടങ്ങിയ കാര്യങ്ങളായിരുന്നു ഷൂട്ടിനു മുന്നോടിയായുള്ള അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍.

പ്രശസ്ത സംവിധായകന്റെ സിനിമയില്‍ അഭിനയിക്കുന്നത് ഭാഗ്യമാണെന്ന് ടിസ്‌കയുടെ കൂട്ടുകാര്‍ പറഞ്ഞു. പക്ഷേ ആര്‍പിയുടെ മുന്‍കാല സിനിമകളില്‍ അഭിനയിച്ച ചില നടിമാര്‍ ടിസകയോട് സൂക്ഷിച്ച് പെരുമാറാന്‍ പറഞ്ഞു. ആദ്യം സാധാരണ അടുപ്പം തന്നെയായിരുന്നു സംവിധായകന്റെ ഭാഗത്തു നിന്നുണ്ടായത്. പിന്നീട് സംവിധായകന് ടിസ്‌കയോടെ വല്ലാത്ത സ്‌നേഹമായി.
വിദേശ ലൊക്കേഷനിലേക്ക് ചിത്രീകരണം മാറിയ സമയം. സംവിധായകന്റെ മുറിയോട് ചേര്‍ന്നാണ് ടിസ്‌കയ്ക്കും താമസസൗകര്യം. സാധാരണ നായകന്റെ ശല്യമാണ് സിനിമയ്ക്കിടെ ഉണ്ടാകുക. എന്നാല്‍ തന്റെ കാര്യത്തില്‍ നായകന് മേയ്ക്കപ്പ് അസിസ്റ്റന്റിനോടായിരുന്നു താല്‍പര്യമെന്നും ടിസ്‌ക പറയുന്നു.

ഒരുദിവസം രാത്രി എല്ലാവരും കൂടെ പുറത്തൊന്നു കറങ്ങാന്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെയാണ് ആര്‍പിയുടെ ഫോണ്‍. രാത്രി മുറിയിലേക്കൊന്നു വരണം, കുറച്ചു നേരം സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്യാനുണ്ട്. ഈ 'സ്‌ക്രിപ്റ്റ് ചര്‍ച്ച'യാണ് കാസ്റ്റിങ് കൗച്ചിന്റെ പ്രധാന കോഡ്. രാത്രിയായപ്പോള്‍ വലിയൊരു ബൊക്കെയും കുറേ ചോക്കലേറ്റുകളുമായി ടിസ്‌ക ആര്‍പിയുടെ മുറിയിലെത്തി.

ആര്‍പി കുളിച്ചൊരുങ്ങിയിരിക്കുകയായിരുന്നു. പക്ഷേ 'ചര്‍ച്ച'യിലേക്ക് കടക്കും മുന്‍പേ മുറിയിലെ ഫോണടിച്ചു. ആര്‍പിയുടെ മകനായിരുന്നു. ടിസ്‌കയെ ലൈനില്‍ കിട്ടണം. ആര്‍പി ടിസ്‌കയ്ക്ക് ഫോണ്‍ കൊടുത്തു. പുറത്തു കറങ്ങാന്‍ പോകാന്‍ എല്ലാവരും തയാറായിരിക്കുകയാണ. ടിസ്‌ക എപ്പോഴെത്തും എന്നാണ് മകന്റെ ചോദ്യം. പിന്നെയും തുടരെത്തുടരെ ആര്‍പിയുടെ മുറിയിലേക്ക് ടിസ്‌കയെ അന്വേഷിച്ച് ഫോണ്‍ വന്നുതുടങ്ങി. മിനിറ്റുകള്‍ക്കകം ടിസ്‌ക മുറിയില്‍ നിന്നും പുറത്തിറങ്ങി. പിന്നെ സിനിമ തീരും വരെ ആര്‍പിയുടെ യാതൊരു ശല്യവുമുണ്ടായില്ലെന്ന് ടിസ്‌ക പറഞ്ഞു. കൈയ്യടികളോടെയായിരുന്നു ടിസ്‌കയുടെ ഈ വാക്കുകളെ ചുറ്റിലുമിരുന്നവര്‍ സ്വീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (5 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (5 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (6 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (6 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (6 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (6 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (6 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (6 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (6 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (7 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (7 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (7 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (7 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (7 hours ago)

Malayali Vartha Recommends