പുതുവര്‍ഷത്തില്‍ നടിക്കു പീഡനം... നിര്‍മ്മാതാവിനും മാനേജര്‍ക്കുമെതിരെ തെലുങ്കു നടി

തിരുവനന്തപുരം: പ്രശസ്ത തെന്നിന്ത്യന്‍ നടി മൗനികയെ നിര്‍മാതാവും മാനേജരും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പുതുവത്സര ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. പുതുവര്‍ഷത്തലേന്ന് ഡിസംബര്‍ 31 ന് രാത്രിയില്‍ ന്യൂയര്‍ പാര്‍ട്ടിക്കിടയില്‍ നടി പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം. മോണിക്ക എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. പ്രൊഡ്യൂസറുടെയും മാനേജര്‍മാരുടെയും പക്കല്‍നിന്നും ഇങ്ങനെയൊരു അനുഭവം ഉണ്ടായ മോണിക്ക നേരെ പൊലീസില്‍ പരാതി നല്കി. പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം തെലുങ്ക് സിനിമാ മേഖലയെ വിവാദത്തിലാക്കിയിരിക്കുകയാണ്.
മുമ്പ് പത്മപ്രീയയെ സംവിധായകന്‍ മര്‍ദ്ദിച്ചത് വിവാദമായിരുന്നു. അതോടെ നടിമാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തമിഴ്, തെലുങ്ക് സിനിമകളില്‍ കുറഞ്ഞ് വരുകയായിരുന്നു. അതേസമയം പുതിയ സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പുതിയ സിനിമയുടെ പബ്ലിസിറ്റിക്കു വേണ്ടിയുള്ള തട്ടിപ്പാണിതെന്നും ആരോപണമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha