Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

അത് കേട്ടപ്പോഴെന്റെ കണ്ണ് നിറഞ്ഞു പോയി, ജീവിതത്തില്‍ രണ്ടു തവണയേ എന്റെ കണ്ണ് നിറഞ്ഞിട്ടുള്ളൂ, കരഞ്ഞ നിമിഷത്തെപ്പറ്റി അബു സലിം

02 SEPTEMBER 2016 11:15 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ ഉരുക്കു മനുഷ്യന്‍, ഇന്ത്യന്‍ സിനിമയിലെ 'റോക്ക്' എന്നൊക്കെയുള്ള വിശേഷണങ്ങള്‍ക്ക് യോഗ്യനായ നടനാണ് അബു സലിം എന്ന വായനാടുകാരന്‍. മനുഷ്യര്‍ക്കൊക്കെ തന്നോടു തോന്നുന്ന ദേഷ്യത്തിന് അവരോടൊക്കെ നന്ദിയും സ്‌നേഹവും ഉണ്ടെന്ന് പറയുന്നൊരാള്‍. വര്‍ഷങ്ങളായി സിനിമയില്‍ നായകന്മാര്‍ക്കെതിരെയും നായകന്മാരോടൊപ്പവും നിന്ന് തല്ലു കൊള്ളുന്ന വില്ലന്‍ അബു സലീമിനെ കാണുന്നവര്‍ ഇങ്ങേരെ കാരിരുമ്പു കൊണ്ടുണ്ടാക്കിയതാണോ എന്ന സംശയം തോന്നിപ്പോകും.

1979 ല്‍ പോലീസില്‍ ചേരുന്നതിനു മുന്‍പേ സുകുമാരന്‍ ആദ്യമായി ഹീറോ ആയ 'രാജന്‍ പറഞ്ഞ കഥ'യാണ് ആദ്യത്തെ സിനിമ. അതു കഴിഞ്ഞ് 'അങ്ങാടി' എന്ന സിനിമയിലേക്ക് ഓഫര്‍വന്നെങ്കിലും അഭിനയിക്കാന്‍ കഴിഞ്ഞില്ല. പൊലീസില്‍ ജോലി കിട്ടി, ട്രെയിനിങ്ങിലായിരുന്നതുകൊണ്ട് കുറച്ചു നാള്‍ സിനിമയൊന്നും ചെയ്തില്ല.

നടനും മുന്‍ മിസ്റ്റര്‍ യൂണിവേഴ്‌സുമായ ആര്‍നള്‍ഡിനെ നേരില്‍ കാണണമെന്നത് ചെറുപ്പം മുതലേയുള്ള ആഗ്രഹമാണ്. അങ്ങനെയിരിക്കെ ഒരു ദിവസം നടന്‍ വിക്രം വിളിച്ചു 'ഐ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനായി ആര്‍നള്‍ഡ് വരുന്നു അര്‍ണോള്‍ഡിനെ കാണണ്ടേ വേഗം ചെന്നൈക്ക് വരൂ എന്ന്. നേരെ ചെന്നൈയ്ക്കു വിട്ടു. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശമുള്ളതുകൊണ്ട് വന്‍ സുരക്ഷാക്രമീകരണങ്ങളാണ്. ആരേയും കാണാന്‍ സമ്മതിക്കില്ല എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പൊലീസുകാരുമായുള്ള പരിചയം വച്ച് ഹോട്ടലില്‍ അദ്ദേഹം ഭക്ഷണം കഴിക്കുന്നതിനടുത്തെത്തി. റിസപ്ഷനിലേക്കു പോകുന്ന വഴിയില്‍ നിന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തീര്‍ത്ത വലയത്തിലൂടെ സാക്ഷാല്‍ ആര്‍നള്‍ഡ് നടന്നു പോകുന്നു.ഇത്രയും കൊല്ലം മനസ്സില്‍ സൂക്ഷിച്ച അടങ്ങാത്ത ആഗ്രഹത്തിന്റെയൊരു തരംഗമുണ്ടല്ലോ, അതിലൊന്ന് അദ്ദേഹത്തിന്റെയടുത്ത് എത്തിക്കാണും. ആര്‍നള്‍ഡ് അബു സലീമിനെ നോക്കി നോക്കി കൈവീശി വിഷ് ചെയ്തു.
പിറകിലുള്ള ആരോടെങ്കിലും ആണോ എന്ന് തിരിഞ്ഞു നോക്കി. അല്ല, അബു സലീമിനോട് തന്നെ. നടക്കുന്ന വഴി അദ്ദേഹത്തോടൊപ്പം ചെന്ന് ഞാന്‍ സ്വയം പരിചയപ്പെടുത്തി. ബോഡി ബില്‍ഡറാണെന്നറിഞ്ഞപ്പോള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ മാറ്റി ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും അദ്ദേഹം സമ്മതിച്ചു.
പോകാന്‍ നേരം ആര്‍നള്‍ഡ് പറഞ്ഞു 'യൂ ഹാവ് എ ഗുഡ് ബോഡി'. 
ജീവിതത്തില്‍ രണ്ടേ രണ്ടുതവണ മാത്രമേ ഞാന്‍ കരഞ്ഞിട്ടുള്ളൂ.ഒന്ന് മിസ്റ്റര്‍ ഇന്ത്യയായപ്പോഴും പിന്നെ, ആര്‍നള്‍ഡിനെ കണ്ടപ്പോഴും അബു സലിം ഓര്‍മ്മിക്കുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അബു സലിം പറഞ്ഞത്.

തന്റെ അറുപതാം വയസിലും ഇരുപതുകാരന്റെ ശരീരമുള്ള അബു സലീമിന് കരാട്ടേ ബ്ലാക്ക് ബെല്‍റ്റുണ്ട്. അത്ലറ്റിക്‌സ്, കബഡി, റെസ്ലിങ്, റിവോള്‍വര്‍ ഷൂട്ടിങ് എന്നിവയിലൊക്കെ കമ്പമുള്ള അബു സലീമിന് ഇപ്പോഴും ഫുട്ബാള്‍ കളിക്കാനും മടിയില്ല.

മിസ്റ്റര്‍ കേരള മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ പൊലീസ് വണ്ടിയൊക്കെ നന്നാക്കുന്ന പവിത്രനെന്നയാളുടെ അടുത്ത് നിന്നാണ് ബോഡി ബില്‍ഡിങ് പാഠങ്ങള്‍ പഠിച്ചത്. അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചു തന്നെ ട്രെയിനിങ്. അങ്ങനെ 1981ല്‍ മിസ്റ്റര്‍ കോഴിക്കോടായി. '82ല്‍ മിസ്റ്റര്‍ കേരള, '83ല്‍ മിസ്റ്റര്‍ സൗത്ത് ഇന്ത്യ, '84ല്‍ ആദ്യമായി മിസ്റ്റര്‍ ഇന്ത്യ ('87ല്‍ വീണ്ടും മിസ്റ്റര്‍ ഇന്ത്യ) തുടര്‍ച്ചയായി രണ്ടു വര്‍ഷത്തോളം ദേശീയ ചാംപ്യന്‍ഷിപ്പ് മത്സരങ്ങളിലുണ്ടായിരുന്നു. മിസ്റ്റര്‍ ഏഷ്യാ മത്സരത്തിലും പങ്കെടുത്തിരുന്നു. 19 രാജ്യങ്ങള്‍ മത്സരിച്ചതില്‍ എട്ടാം സ്ഥാനം കിട്ടി. പിന്നെ, പതുക്കെ മത്സരങ്ങളില്‍ നിന്നു വിട്ടു, ബോഡി ബില്‍ഡിങ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായി, ഇപ്പോഴും നാഷനല്‍ ജഡ്ജാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (8 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (8 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (8 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (9 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (9 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (9 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (9 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (9 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (10 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (10 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (10 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (10 hours ago)

Malayali Vartha Recommends