Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

എന്തു പറ്റി ഈ യുവ നടന്? അതുല്യ നടന്റെ എഞ്ചിനീയറിംഗ് ബിരുദധാരിയായ മകന്‍; അമ്പരപ്പോടെ സിനിമാലോകം

02 SEPTEMBER 2016 09:35 PM IST
മലയാളി വാര്‍ത്ത

അതുല്യ നടനായ ടിജി രവിയുടെ മകനായ ശ്രീജിത് രവി കേവലം കവലച്ചട്ടമ്പികള്‍ കാണിക്കുന്ന നാലാംകിട പെരുമാറ്റം കാണിക്കുമെന്ന് ആരും കരുതിയില്ല. പക്ഷെ 15 പെണ്‍കുട്ടികളുടെ മൊഴികളും അറസ്റ്റുമായതോടെ ഈ നടനെന്തുപറ്റിയെന്ന ചിന്തയാണ് എല്ലാവര്‍ക്കും.

ചാന്തുപൊട്ടിലെ സെമി വില്ലന്‍ വേഷത്തിലൂടെ സിനിമാഭിനയം തുടങ്ങുകയും ചുരുങ്ങിയ കാലംകൊണ്ട് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടനാണ് ശ്രീജിത് രവി. പുണ്യാളന്‍ അഗര്‍ബത്തീസിലെ തുത്തുരുവും സെക്കന്‍ഡ് ക്ലാസ് യാത്രയിലെ പൊലീസ് വേഷവും കഥ തുടരുന്നുവെന്ന ചിത്രത്തിലെ അഭിനയവുമെല്ലാം സിനിമാപ്രേമികളുടെ മനംകവര്‍ന്നു.

വില്ലന്‍ വേഷങ്ങളില്‍ ആദ്യകാലത്ത് സ്ത്രീകളുടെ പേടിസ്വപ്‌നമാവുകയും നല്ലൊരു സ്വഭാവനടനായി ഇപ്പോള്‍ അഭിനയം തുടരുകയും ചെയ്യുന്ന പ്രശസ്ത നടന്‍ ടി ജി രവിയുടെ മകന്‍ ഇപ്പോള്‍ പെണ്‍കുട്ടികളെ അപമാനിച്ച കുറ്റത്തിന് പിടിയിലായ സംഭവം സിനിമാ ലോകത്തെയാകെ നടുക്കിയിരിക്കുകയാണ്.

ആരോപണങ്ങള്‍ക്കപ്പുറത്ത് സത്യമുണ്ടാവില്ലെന്ന വിശ്വാസത്തിലായിരുന്നു സിനിമയിലെ സഹപ്രവര്‍ത്തകരെങ്കിലും ഇന്നലെ പത്തിരിപ്പാലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോടുണ്ടായ അശഌല പെരുമാറ്റത്തിന്റെ പേരില്‍ ശ്രീജിത് രവി പിടിയിലായതോടെ വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. മലയാളസിനിമയിലെ മികച്ച വില്ലനെന്ന് പേരെടുത്ത അച്ഛന്റെ മകന്‍ ജീവിതത്തില്‍ വില്ലത്തരം കാണിച്ചതിന്റെ വാര്‍ത്തയ്ക്ക് സാമൂഹ്യ മാദ്ധ്യമങ്ങളിലും വന്‍ പ്രചാരം ലഭിച്ചു.

ഇപ്പോള്‍ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങുന്ന ശ്രീജിത് രവിയുടെ അച്ഛന്റെ പാതയിലാണ് വളര്‍ന്നതെന്ന് പറയാം. എന്‍ജിനീയറിംഗും സിനിമയും തമ്മിലെന്ത് ബന്ധമെന്ന ചോദ്യത്തിന് ആദ്യത്തെ ഉത്തരമായിരുന്നു ടിജി രവി. തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ടിജി രവി പിന്നീട് സിനിമാലോകത്താണ് തന്റെ പ്രതിഭ തെളിയിച്ചത്.

പിന്നീട് പുതിയ തലമുറയില്‍ നിരവധിപേര്‍ അത്തരത്തില്‍ എന്‍ജിനീയറിങ് പഠനം കഴിഞ്ഞ് സിനിമാലോകം തിരഞ്ഞെടുത്തു. ഇലക്ട്രോണിക്‌സ് എന്‍ജിനീയറായ അജു വര്‍ഗീസും മെക്കാനിക്കല്‍ എന്‍ജിനീയറായ രജത് മേനോനും ബിടെക് കഴിഞ്ഞ സണ്ണിവെയിനും ചെന്നൈയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറായ വിനീത് ശ്രീനിവാസനും.

എന്തിനേറെ ഇപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ പദവിയേക്ക് കുതിക്കുന്ന, അങ്കമാലിയിലെ ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് പാസായ സാക്ഷാല്‍ നിവിന്‍പോളിയുമെല്ലാം ന്യൂജന്‍ താരങ്ങളില്‍ നിന്ന് സിനിമാലോകത്തെത്തി അഭിനയമികവ് തെളിയിച്ചവരാണ്. ഇന്‍ഫോസിസിലെ ജോലി രാജിവച്ചാണ് നിവിന്‍ സിനിമാ ലോകത്ത് എത്തുന്നത്.

ഇക്കൂട്ടത്തിലാണ് ശ്രീജിത് രവിയുടെയും സ്ഥാനം. അച്ഛന്റെ പാതയില്‍ കര്‍ണാടക നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എന്‍ജിനീയറിങ് കഴിഞ്ഞെങ്കിലും അഭിനയമോഹം ചെറുപ്പംമുതലേ ശ്രീജിത്തിനൊപ്പം ഉണ്ടായിരുന്നു. തൃശൂരിലെ പ്രശസ്ത സ്‌കൂളായ ഹരിശ്രീയിലെ പഠനകാലത്തുതന്നെ തിയേറ്റര്‍ പരിപാടികളില്‍ ഇടംപിടിച്ച ശ്രീജിത്ത് കോളേജിലെത്തിയപ്പോഴും അഭിനയരംഗത്തുണ്ടായിരുന്നു. 2005ല്‍ ചാന്തുപൊട്ടില്‍ അഭിനയിച്ചതോടെയാണ് സിനിമയില്‍ സജീവമായി. ഇടക്കാലത്ത് ടെക്‌സണ്‍ റബ്ബര്‍ പ്രൊഡക്ട്‌സ്, സണ്‍ടെക് ടയര്‍ എന്നീ സ്ഥാപനങ്ങളും തുടങ്ങി വ്യവസായിയുമായി ഈ നാല്പതുകാരന്‍. അദ്ധ്യാപികയായ സജിതയെ വിവാഹംകഴിച്ച ശ്രീജിത്തിന് ഒരു മകനുമുണ്ട്.

ചേകവര്‍, പ്രാഞ്ചിയേട്ടന്‍, പാസഞ്ചര്‍, സ്വലേ, ബെസ്റ്റ് ആക്ടര്‍, താന്തോന്നി, ത്രീകിങ്‌സ് തുടങ്ങി മുന്‍നിര താരങ്ങളുടെ ചിത്രങ്ങളിലും ന്യൂജന്‍ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ശ്രീജിത്തിനെതിരെ ഇത്തരമൊരു കേസ് വന്നതോടെ അദ്ദേഹത്തിന്റെ അഭിനയഭാവി എന്താവുമെന്ന ആശങ്കയും സോഷ്യല്‍ മീഡിയയില്‍ സജീവമായിക്കഴിഞ്ഞു.

സിനിമയില്‍ വില്ലന്‍ വേഷങ്ങളേറെ ചെയ്‌തെങ്കിലും ജീവിതത്തില്‍ ഒരിക്കലും അദ്ദേഹം വില്ലത്തരം കാട്ടിയില്ല. നല്ലകാര്യങ്ങള്‍ ചെയ്യുകയും നല്ലൊരു ജനകീയനാകുകയും ചെയ്ത ടിജി രവിയുടെ മകന്‍ ഇത്തരമൊരു കേസില്‍ അകപ്പെട്ടതെങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (9 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (9 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (9 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (9 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (10 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (10 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (10 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (10 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (10 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (10 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (11 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (11 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (11 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (11 hours ago)

Malayali Vartha Recommends