Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

65 വയസു തികഞ്ഞ ഇക്കയെക്കുറിച്ച് ആരാധകര്‍ക്കു പോലും അറിയാത്ത ചില കാര്യങ്ങള്‍

09 SEPTEMBER 2016 01:17 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം 65 മത്തെ പിറന്നാള്‍ ദിനം കൊണ്ടാടിയ മമ്മൂക്കയ്ക്ക് സിനിമാലോകത്തിനു പിറകെ ലോകമെമ്പാടുമുള്ള മലയാളികളും, അതിനോടൊപ്പം ഇക്കയുടെ ആരാധകരായ അന്യ ദേശക്കാരും ആശംസകള്‍ അറിയിച്ചിരുന്നു. 45 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ മലയാള സിനിമയ്ക്ക് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ നല്‍കാന്‍ ഇക്കയ്ക്കു കഴിഞ്ഞിട്ടുണ്ട്. സിനിമയില്‍ നിന്നുള്ള പിന്തുണയോ ഒരു ഗോഡ്ഫാദറിന്റെ പിന്തുണയോ കൂടാതെ മലയാള സിനിമയില്‍ വന്നു മലയാളക്കരയെ മുഴുവന്‍ തന്റെ അഭിനയത്തിന്റെ മികവിന് മുന്നില്‍ സ്തബ്ധരാക്കിയിരുത്തിയിട്ടുണ്ട്.

മമ്മൂട്ടിയുടെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ആരാധകന്മാര്‍ക്കിടയില്‍ പാട്ടാണ്. എന്നാല്‍ കടുത്ത മമ്മൂട്ടി ആരാധകര്‍പോലും ഓര്‍ത്തിരിക്കാനിടയില്ലാത്ത ചില കാര്യങ്ങളിതാ,

മുഹമ്മദ് കുട്ടി ഇസ്മയില്‍ പാനിപറമ്പില്‍ എന്ന പേരില്‍ ജനിച്ച മമ്മൂട്ടിയുടെ ആദ്യ സ്‌ക്രീന്‍ നെയിം മമ്മൂട്ടി എന്നായിരുന്നില്ല. തുടക്കത്തില്‍ പലപേരുകളിലും അറിയപ്പെട്ടു. അതില്‍ എറ്റവും പ്രധാനപ്പെട്ടത് സജിന്‍ എന്നതായിരുന്നു. 1981ല്‍ റിലീസ് ചെയ്ത സ്ഫോടനത്തില്‍ അദ്ദേഹത്തിന്റെ പേര് ഇതായിരുന്നു. ഈ ചിത്രത്തിന്റെ സ്റ്റണ്ട് സീനില്‍ ഡ്യൂപ്പുണ്ടായിരുന്നില്ല. മമ്മൂട്ടിക്ക് ചിത്രീകരണത്തിനിടെ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഡബ്ബിങ്ങിന്റെ കാര്യത്തില്‍ മമ്മൂട്ടി വളരെ സ്ട്രിക്ടാണ്. അദ്ദേഹം സ്വയം ഡബ്ബ് ചെയ്യുകയാണ് പതിവ്. രണ്ട് ചിത്രങ്ങളില്‍ നടന്‍ ശ്രീനിവാസന്‍ മമ്മൂട്ടിക്കുവേണ്ടി ഡബ്ബ് ചെയ്തിരുന്നു. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, വിധിച്ചതും കൊതിച്ചതും എന്നീ ചിത്രങ്ങളില്‍. ഈ രണ്ടു ചിത്രങ്ങളിലും ശ്രീനിവാസന്‍ അഭിനയിച്ചിരുന്നില്ല.

തമിഴ് ചിത്രത്തില്‍ ലീഡ് വേഷം ചെയ്ത മലയാള നടന്മാരില്‍ മുന്‍നിരയിലാണ് അദ്ദേഹം. 15 തമിഴ് ചിത്രങ്ങളില്‍ മമ്മൂട്ടി നായകവേഷം ചെയ്തിട്ടുണ്ട്. ഇനി വരാനിരിക്കുന്ന പേരമ്പു പതിനാറാമത്തെ ചിത്രമാണ്.

അടുത്തിടെ റിലീസ് ചെയ്ത കസബ മമ്മൂട്ടിയുടെ 390 മത്തെ ചിത്രമാണ്. ഇതോടെ പ്രേംനസീറിനുശേഷം ഏറ്റവുമധികം ചിത്രങ്ങളില്‍ നായകനായ താരമായി മമ്മൂട്ടി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത 390 ചിത്രങ്ങളില്‍ 365 എണ്ണം മലയാളത്തിലും അഞ്ചെണ്ണം ഹിന്ദിയിലും 15എണ്ണം തമിഴിലുമാണ്. കന്നഡയിലും ഇംഗ്ലീഷിലും ഓരോ ചിത്രങ്ങള്‍ വീതവും തെലുങ്കില്‍ മൂന്നു ചിത്രങ്ങളും മമ്മൂട്ടി ചെയ്തിട്ടുണ്ട്.

മൂന്നു തവണ മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ഒരു റെക്കോര്‍ഡുണ്ട്. മലയാളമല്ലാത്ത ഒരു ചിത്രത്തിന് ദേശീയപുരസ്‌കാരം നേടിയ ആദ്യത്തെ മലയാള താരമാണ് അദ്ദേഹം. ഡോ. ബാബാസാഹബ് അംബേദ്കറില്‍. ഈ ചിത്രം ഇംഗ്ലീഷിലായിരുന്നു.

ഡോ. ബാബാസാഹബ് അംബേദ്കറിന്റെ സ്‌ക്രിപ്റ്റുമായി സംവിധായകന്‍ ജംബ്ബാര്‍ പട്ടേല്‍ മമ്മൂട്ടിയെ ആദ്യം സമീപിച്ചപ്പോള്‍ അദ്ദേഹം ഇതു നിരസിച്ചിരുന്നു. ഡേറ്റില്ലെന്നു പറഞ്ഞു. എന്നാല്‍ പിന്നീട് ഇത് സ്വീകരിച്ചു. ക്ലീന്‍ ഷേവ് ചെയ്യാനുള്ള മടികൊണ്ടാണ് മമ്മൂട്ടി ഈ വേഷം ആദ്യം വേണ്ടെന്നുവെച്ചതെന്ന് ജബ്ബാര്‍ പട്ടേലിനു പിന്നീടാണു മനസിലായത്.

മലയാളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന നടന്മാരില്‍ ഏറ്റവുമധികം ഡബിള്‍ റോള്‍ ചെയ്തത് മമ്മൂട്ടിയാണ്. 16 ഡബിള്‍ റോളുകളാണ് അദ്ദേഹം ചെയ്തത്. പാലേരി മാണിക്യത്തില്‍ മൂന്ന് റോളുകള്‍ ചെയ്തു. എന്നാല്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ ഏറ്റവുമധികം ഡബിള്‍ റോള്‍ ചെയ്തത് പ്രേംനസീറാണ്. 39 ചിത്രങ്ങളില്‍.

മമ്മൂട്ടിക്ക് ഏറ്റവും പേടി പ്രേതങ്ങളെയാണ്. ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തിന്റെ പ്രമോഷന്‍ വേളയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (10 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (10 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (10 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (10 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (11 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (11 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (11 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (11 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (12 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (12 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (12 hours ago)

Malayali Vartha Recommends