പോര്‍ച്ചുഗലിലെ ഉണ്ടമ്പോരി കഴിക്കാത്തതിന്റെ വിഷമത്തിലാണ് മമ്മൂട്ടി

വിദേശ യാത്രകളില്‍ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നയാളാണ് മമ്മൂട്ടി. എന്നാല്‍ പോര്‍ച്ചുഗല്‍ യാത്രയില്‍ നമ്മുടെ ഉണ്ടമ്പോരി പോലുള്ള പലഹാരം കഴിക്കാന്‍ പറ്റാത്തതില്‍ വിഷമമുണ്ടെന്ന് മമ്മൂട്ടി. അവിടെ പേ സ്റ്റിഡ് ഡി ബേലം എന്നൊരു റസ്‌റ്റോറന്റുണ്ട്.
അരമണിക്കൂര്‍ കാത്ത് നിന്നാണ് റസ്‌റ്റോറന്റില്‍ ഇരിക്കാന്‍ ഇടം കിട്ടിയത്. നോക്കിയപ്പോ നമ്മുടെ ഉണ്ടമ്പൊരു പോലൊരു സാധനം. നമ്മുടെ ചായ, പഴംപൊരി, ചക്കയപ്പം പോലുള്ള സാധനങ്ങളെല്ലാം ആ റസ്റ്ററന്റില്‍ ഉണ്ടായിരുന്നു. കഷ്ടകാലത്തിന് ഉച്ചയൂണ് കഴിഞ്ഞാണ് താരം അവിടെ എത്തിയത്. ഒന്നും ടേസ്റ്റ് ചെയ്യാന്‍ പറ്റിയില്ല.
ബേലത്തെ ചെറിയ കടകളില്‍ ഇടിയപ്പത്തിന്റെ അച്ച്, പുട്ടുകുറ്റി, അരിപ്പക്കയില് എന്നിവ വില്‍ക്കാന്‍ വച്ചിട്ടുണ്ട്. പണ്ട് നമ്മുടെ ഉല്‍വസപ്പറമ്പുകളില്‍ കിട്ടിയിരുന്ന, ഞെക്കുമ്പ ചാടുന്ന കളിപ്പാട്ടമില്ലേ, സര്‍ക്കസുകാരന്റെ, അതൊക്കെ അവിടെ വില്‍ക്കാനുണ്ട്. പോര്‍ച്ചുഗലില്‍ പോകുമ്പോഴെല്ലാം താരം ഏറ്റവും കൂടുതല്‍ കഴിക്കുന്നത് സാര്‍ഡിനാണ്. അതായത് നമ്മുടെ ചാള. ഒരു പ്ലേറ്റ് ചാള പറഞ്ഞാല്‍ ആറ് ചാള പൊരിച്ചത് കിട്ടും. നമ്മുടെ കയ്യുടെ നീളമുണ്ട് ഒന്നിന്. നമ്മുടെ നാട്ടില്‍ കിട്ടുന്ന ഒമാന്‍ ചാളയേക്കാള്‍ വല്യ ചാലയാണെന്ന് മമ്മൂട്ടി പറയുന്നു. മീനുകളെ കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് മമ്മൂട്ടി.പോര്‍ച്ചുഗലില്‍ ചാള വിശിഷ്ട ഭോജ്യമാണ്.
എത്യോപ്യയില്‍ പോയപ്പോള്‍ അവിടെ മുറം പോലുള്ള പാത്രത്തിലാണ് ഭക്ഷണം വിളമ്പുന്നത്. എല്ലാവരും അതിന് ചുറ്റുമിരുന്ന് കഴിക്കും. അവിടുത്തെ പുളിയില്ലാത്ത അപ്പം താരത്തിന് ഏറെ ഇഷ്ടമായി. കമ്പോഡിയ ദരിദ്ര രാഷ്ട്രമാണെങ്കിലും അവിടുത്തെ ഒരു ഹോട്ടലില്‍ നിന്ന് റൈസും ഫിഷ് കറിയും ഓര്‍ഡര്‍ ചെയ്ത കഥയും താരം പറയുന്നു. നീളത്തിലുള്ള മീന്‍ െ്രെഫയാണ്. പിന്നെ കൊണ്ടുവന്നത് കരിക്കാണ്. അതിനുള്ളില്‍ തേങ്ങയരച്ച മീന്‍ കറി. താരം രണ്ട് പേര്‍ ഓര്‍ഡര്‍ ചെയ്തു. പക്ഷെ, അത് കമ്പോഡിയയിലെ അല്ല, തായ്‌ലന്റിലെ കറികളാണ്.
https://www.facebook.com/Malayalivartha


























