Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ജഗതിയുടെ പ്രിയ മകള്‍ ഇനി പ്രവാസി ജീവിതം നയിക്കും

18 SEPTEMBER 2016 10:38 AM IST
മലയാളി വാര്‍ത്ത

പ്രവാസത്തിന്റെ കയ്പും മധുരവും നുകരാന്‍ ഒരു വെള്ളിനക്ഷത്രം ഗള്‍ഫിലെത്തുന്നു. മലയാളികള്‍ എന്നും നെഞ്ചിലേറ്റുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ പ്രിയ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാറാണ് ഗള്‍ഫ് പ്രവാസലോകത്ത് കണ്ണി ചേര്‍ന്നത്. അവതാരകയായി മിനി സ്‌ക്രീനിലും നായികയായി ബിഗ് സ്‌ക്രീനിലും കൈയൊപ്പ് പതിച്ച ശ്രീലക്ഷ്മിക്ക് ശിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് രംഗത്താണ് ജോലി ലഭിച്ചത്. ഒമ്പത് വര്‍ഷം സി.ബി.എസ്.സി കലാതിലകമായും ഏഷ്യാനെറ്റ്, ഫഌവര്‍സ് ചാനലുകളില്‍ അവതാരക അടക്കമുള്ള നിരവധി വേഷങ്ങളിലും തിളങ്ങിയിട്ടുണ്ട് ശ്രീലക്ഷ്മി. 

വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ഓടും രാജ ആടും രാജ എന്നീ സിനിമകളില്‍ നായിക വേഷമിട്ടിരുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, മോണോ ആക്ട് എന്നിവയായിരുന്നു സ്‌കൂള്‍ ജീവിതത്തില്‍ ശ്രീലക്ഷ്മിക്ക് അംഗീകാരം നേടി കൊടുത്തത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്ന ശ്രീലക്ഷ്മിക്ക് നൃത്തം ജീവവായുപോലെയാണ്. ശിഫാ അല്‍ ജസീറയിലെ ജോലിക്കൊപ്പം കലയും നൃത്തവും കൂടെ കൊണ്ടുപോകാനാണ് ആഗ്രഹമെന്ന് ശ്രീലക്ഷ്മി പറഞ്ഞു. ഗള്‍ഫ് വല്ലാത്ത സുരക്ഷാബോധം നല്‍കുന്നു. അച്ഛനുണ്ടായ അപകടം ജിവിതത്തിലെ വഴിത്തിതിരിവായിരുന്നു. 

വെള്ളിക്കരണ്ടിയുമായി ജനിച്ചുവളര്‍ന്ന തനിക്ക് അപകടത്തോടെ ചാനലുകളിലും മറ്റും ജോലി ചെയ്ത് പഠിക്കാന്‍ പണമുണ്ടാക്കേണ്ടി വന്നു. അപകടം എന്നെ കരുത്തുള്ളവളാക്കിയെന്ന് പറയുന്നതാകും ശരി. ഏത് സാഹചര്യത്തെയും നേരിടാനുള്ള മനശ്ശക്തിയും ഉള്‍ക്കരുത്തും ലഭിച്ചു. ആര്‍ഭാട ജീവിതത്തിന് പകരം ശരിയായ ജീവിതപാത കണ്ടെത്താനും അപകടം വഴിയൊരുക്കിയെന്ന് ശ്രീലക്ഷ്മി പറയുന്നു. അച്ഛന്റെ തിരിച്ചുവരവിനായി മനംനൊന്ത് പ്രാര്‍ഥിക്കുന്നു. അച്ഛനെ ഏറെ സ്‌നേഹിക്കുന്ന താന്‍ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവരുന്നതും കാത്തിരിക്കുകയാണ്. 

അപകടത്തിനുശേഷം കോടതി വിധി നേടിയിട്ടും ചില ബന്ധുക്കള്‍ കാണാന്‍ അനുവദിക്കുന്നില്ല. ഇതുകാരണം 2015 ജൂണില്‍ പൂഞ്ഞാറിലെ പൊതു പരിപാടിയില്‍ അച്ഛനെ പൊതുസ്‌റ്റേജില്‍ കാണുകയായിരുന്നു. പൂഞ്ഞാറിലൂടെ ബസില്‍ യാത്രചെയ്യുന്നതിനിടെ പരസ്യം കണ്ടാണ് പരിപാടിക്കത്തെിയത്. ദൂരെനിന്ന് കാണാനാണ് പോയത്. എറെനേരം വെറുതെ നോക്കിനില്‍ക്കാനായില്ല. മനസ്സ് നിയന്ത്രണം വിട്ടപ്പോള്‍ വേദിയില്‍ കയറി. ഏറെക്കാലമായി കാണാതിരുന്ന പപ്പയോട് സംസാരിച്ചു. പപ്പ എനിക്ക് ഉമ്മതന്നു, ഞാനും തിരിച്ചുകൊടുത്തു, ജഗതിയോടൊത്ത് ജീവിച്ച് കൊതിതീരാത്ത മകള്‍ പറയുന്നു.

ജീവിതം ഏറെ സങ്കീര്‍ണമാണ്, അതിന് സ്ഥിരതവേണം. നല്ല ജോലി കിട്ടിയാല്‍ മാത്രമേ ജീവിതത്തില്‍ സ്ഥിരതയുണ്ടാവൂ. അതുകൊണ്ടാണ് ശിഫാ അല്‍ ജസീറയില്‍ ജോലി സ്വീകരിച്ചത്. താന്‍ പഠിച്ച സേക്രഡ് ഹാര്‍ട്ട് കോളജില്‍ സംഘടിപ്പിച്ച ഒരു പരിപാടിക്ക് ശിഫാ അല്‍ ജസീറ സ്‌പോണ്‍സറായിരുന്നു. തന്റെ ക്‌ളാസിലെ കുട്ടികളാണ് ആ പരിപാടി സംഘടിപ്പിച്ചിരുന്നത്. മസ്‌കറ്റില്‍ എത്താന്‍ അതു കാരണമായി. നല്ല വേഷങ്ങള്‍ കിട്ടിയാല്‍ മാത്രമേ ഇനി സിനിമയില്‍ അഭിനയിക്കൂ. നല്ല അവസരങ്ങള്‍ കിട്ടിയാല്‍ അഭിനയിക്കുന്നതിന് മസ്‌കറ്റിലെ ജോലി തടസ്സമാവില്ല.  

പഠന കാര്യത്തില്‍ അച്ഛന് നിഷ്‌കര്‍ഷയുണ്ടായിരുന്നു. അതിനാല്‍ മസ്‌കറ്റില്‍നിന്ന് എം.ബി.എ ചെയ്യും. കല പ്രാണവായുവാണ്. മസ്‌കറ്റിലും ഗള്‍ഫ് മേഖലയിലും നടക്കുന്ന എല്ലാ പരിപാടികളിലും സജീവ സാന്നിധ്യമാകാനാണ് ആഗ്രഹം. അവസരം ലഭിച്ചാല്‍ അവതാരകയായും നര്‍ത്തകിയായും അരങ്ങിലത്തെും. വെള്ളി, ശനി തുടങ്ങിയ അവധി ദിവസങ്ങള്‍ കലാരംഗത്തിനായി മാറ്റിവെക്കും. ഒമാനില്‍ നടക്കുന്ന സിനിമാ സംരംഭങ്ങളിലും പങ്കാളിയാവും. നൃത്തമേഖലകള്‍ക്കും സമയം ചെലവിടും. മസ്‌കത്തില്‍ നൃത്ത ക്‌ളാസുകള്‍ നടത്തുന്നവയടക്കമുള്ളവയും പരിഗണനയിലുണ്ടെന്ന് ശ്രീലക്ഷ്മി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (11 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (11 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (11 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (11 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (11 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (12 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (12 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (12 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (12 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (12 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (13 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (13 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (13 hours ago)

Malayali Vartha Recommends