സിനിമയിലേക്ക് മടങ്ങിവരുമെന്ന് വാണിവിശ്വനാഥ്

സിനിമയിലേക്ക് താമസിക്കാതെ മടങ്ങിവരുമെന്ന് വാണി വിശ്വനാഥ്. തെലുങ്ക് സിനിമയില്‍ നിന്ന് നല്ലൊരു ഓഫര്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സുരേഷ്‌ഗോപി ഷാജി കൈലാസ് സിനിമയില്‍ ചാന്‍സ് കിട്ടിയെങ്കിലും പ്രോജക്ട് നടക്കാതെ പോയി. അഭിനയം തന്നെയാണ് തന്റെ പാഷന്‍. സാരിക്കടയോ, ബിസിനസോ തുടങ്ങണമെങ്കില്‍ പത്ത് കൊല്ലം മുമ്പ് തുടങ്ങാമായിരുന്നു. ചാനലുകളില്‍ ജഡ്ജായിരുന്ന് കുട്ടികളെ ടെന്‍ഷന്‍ അടിപ്പിക്കാനും താല്‍പര്യമില്ലെന്നും താരം പറഞ്ഞു.
അമ്മയായതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. കുട്ടികളെ നോക്കുന്നത് വലിയ ഇഷ്ടമാണ്. മോള്‍ ആര്‍ച്ച എട്ടാംക്ലാസിലാണ്. മോന്‍ അദ്രി മൂന്നാം ക്ലാസിലാണ്. പണ്ട് രാജശില്‍പി, തേന്‍മാവിന്‍കൊമ്പത്ത്, അപ്പു എന്നീ ചിത്രങ്ങളില്‍ നായികയാകാന്‍ വിളിച്ചെങ്കിലും മിസായത് ഇന്നും വിഷമത്തോടെയാണ് വാണി ഓര്‍മിക്കുന്നത്. തമിഴിലും തെലുങ്കിലും ഒരുപാട് സിനിമകള്‍ ചെയ്യുന്ന സമയമായിരുന്നു അത്. അതിന് ശേഷം പ്രഭുദേവയോടൊപ്പം ഒരു ഡാന്‍സ് പരിപാടി നടത്തിയത് കണ്ട് ഇഷ്ടപ്പെട്ടാണ് മാണി സി.കാപ്പന്‍ മാന്നാര്‍ മത്തായി സ്പീക്കിങിലേക്ക് വിളിക്കുന്നത്. അതിന്റെ സെറ്റില്‍ വെച്ചാണ് ഹിറ്റിലറിന്റെ കഥ കേള്‍ക്കുന്നത്.
.jpg)
തെലുങ്കില്‍ എല്ലാം ഗ്ലാമര്‍ വേഷങ്ങളായിരുന്നു. ഒരു വര്‍ഷം 15 റെയിന്‍ സോംങ് ചെയ്തിട്ടുണ്ട്. മലയാളത്തില്‍ നല്ല വേഷങ്ങള്‍ ലഭിച്ചു. ടി.വി ചന്ദ്രന്റെ സിനിമയില്‍ നല്ല വേഷമായിരുന്നു. സൂസന്ന. ആക്ഷന്‍ വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് വല്യ ഇഷ്ടമാണ്. ഭര്‍ത്താവ് ബാബുരാജ് സംവിധാനം ചെയ്ത ദ ഗ്യാങ് എന്ന ചിത്രത്തിലാണ് വാണി ആദ്യമായി ആക്ഷന്‍ ചെയ്തത്. അതുകൊണ്ട് രണ്ടാംവരവിലും അത്തരം വേഷങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മക്കളൊക്കെ വലുതായാല്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുമെന്ന് താരം പറഞ്ഞു.
https://www.facebook.com/Malayalivartha


























