അനുഷ്‌കയുടെ പരിവാരങ്ങള്‍ നിര്‍മാതാവിന് തലവേദനയാകുന്നു

നടി അനുഷ്‌കാ ശര്‍മയുടെ പരിവാരങ്ങള്‍ നിര്‍മാതാക്കള്‍ക്ക് തലവേദനയാകുന്നു. വലിയൊരു പടയുമായാണ് താരം ലൊക്കേഷനില്‍ എത്തുന്നത്. കോസ്റ്റ്യൂം ഡിസൈനര്‍, ഹെയര്‍ സ്‌റ്റൈലിസ്റ്റ്, െ്രെഡവര്‍ ഇവരെക്കൂടാതെ സഹായികളായി അഞ്ച് പേര്‍ അങ്ങനെ 10 പേരുടെയെങ്കിലും ഒപ്പമായിരിക്കും അനുഷ്‌ക്ക സെറ്റുകളിലെത്തുന്നത്. 'ഷൂട്ടിംഗ് സ്‌പോര്‍ട്ടില്‍ അനുഷ്‌ക്ക സമാധാനമായിരുന്നാലും സഹായികളുടെ ഉപദ്രവം സഹിക്കാനാകുന്നില്ല.' എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ജ്യൂസ് അടിക്കാന്‍ മാത്രം ഒരു സ്ത്രീയുണ്ട്. പിന്നെ ഫോണെടുത്ത് കൊടുക്കാനും കുടപിടിക്കാനും ഒരു പയ്യന്‍. അങ്ങനെ പോകുന്നു പരിവാരങ്ങള്‍.
നന്നായി അഭിനയിക്കണം ചിത്രത്തില്‍ സുന്ദരിയായിരിക്കണം അതിന് തനിക്കവരുടെ സഹായം ആവശ്യമാണെന്നാണ് താരം പറയുന്നത്. അതുകൊണ്ട് അവരെ ഷൂട്ടിംഗ് സ്ഥലത്ത് കൊണ്ടുവരുന്നതില്‍ തെറ്റില്ല. അവരെപ്പോഴും തന്നോടൊപ്പം തന്നെ ഉണ്ടാകും.' അനുഷ്‌ക്ക പറഞ്ഞു. സാധാരണ നടിമാര്‍ അമ്മമാരുടെ കൂടെയാണ് ഷൂട്ടിംഗിന് പോകുന്നത്. എന്നാല്‍ അനുഷ്‌ക ഒറ്റയ്ക്കാണ്. താരത്തിന്റെ സുരക്ഷയ്ക്കായി രണ്ട് ബോഡി ഗാര്‍ഡ് ഉണ്ട്. ഷൂട്ടിംഗ് സ്ഥലത്തായാലും ഹോട്ടലുകളിലായാലും ആളുകളുടെ ശല്യം പലപ്പോഴും നിയന്ത്രിക്കാനൊക്കില്ല. അതുകൊണ്ട് തനിക്ക് ഇത്തരം ഫെസിലിറ്റികള്‍ വേണമെന്ന് താരം പറയുന്നു.
അഞ്ച് കോടിയിലധികം രൂപയാണ് താരം പ്രതിഫലം വാങ്ങുന്നത്. പരാവാരങ്ങള്‍ക്ക് താരം തന്നെയാണ് പ്രതിഫലം നല്‍കുന്നത്. എന്നാല്‍ ലൊക്കേഷനിലെത്തിയാല്‍ ഇവരുടെ ഭക്ഷണവും മറ്റ് ചെലവുകളും നിര്‍മാതാവിന്റെ ചെലവിലാണ്. പിന്നെ പലപ്പോഴും പരിവാരങ്ങള്‍ അനാവശ്യ കാര്യങ്ങളില്‍ ഇടപെടും. താരത്തെ കാണാനോ, സംസാരിക്കാനോ അസിസ്റ്റന്റ് ഡയറക്ടര്‍മാരെയും മറ്റും അനുവദിക്കില്ല. അങ്ങനെ നിരവധി പരാതികളാണ് ഇവരെക്കുറിച്ച് നിര്‍മാതാക്കള്‍ പറയുന്നത്.
https://www.facebook.com/Malayalivartha























