നടി സബര്‍ണ കൊല്ലപ്പെട്ടത് ക്രൂരമായ ബലാത്സംഗത്തിനിടെ?

പ്രശസ്ത സീരിയല്‍ നടി സബര്‍ണ ആനന്ദ് സബര്‍ണ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മരണത്തില്‍ സംശയമുണ്ട്. സബര്‍ണയുടെ പിതാവിനെ ഉദ്ധരിച്ച് വണ്‍ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സബര്‍ണ ആനന്ദ് മരിച്ചത് ക്രൂരമായ ബലാത്സംഗത്തിനിടയാണെന്ന് പ്രമുഖ തമിഴ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവും ആവര്‍ത്തിച്ചതോടെയാണ് അന്വേഷണസംഘം ഈ രീതിയിലും അന്വേഷണം നടത്തുന്നത്.
സൈക്കോളജി ബിരുദധാരിയാണ് സബര്‍ണ. തീരുമാനങ്ങള്‍ എല്ലാം കൃത്യതയോടെ മാത്രമേ എടുക്കാറുള്ളു. കുടുംബപരമായി യാതൊരു പ്രശ്‌നങ്ങളുമില്ല. പൂര്‍ണ നഗ്‌നയായിട്ടാണ് സബര്‍ണയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സബര്‍ണയുടെ മുറിയില്‍ നാലു പേര്‍ വന്നു പോയതായും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മൃതദേഹത്തില്‍ മുറിവുകള്‍ ഉള്ളതായും കണ്ടെത്തിയിരുന്നു. ഇതെല്ലാമാണ് നടി ബലാത്സംഗത്തിനിരയായെന്ന സംശയത്തിലേക്ക് അന്വേഷണസംഘത്തെ അടുപ്പിക്കുന്നത്. സബര്‍ണയുടെ ഫോണ്‍ സംഭാഷണം അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ അന്വേഷണം തുടരുന്നത്.
ബോളിവുഡ് സിനിമയില്‍ അഭിനയിക്കാനുള്ള മോഹവുമായി സബര്‍ണ മുംബൈയില്‍ പോയിരുന്നു. അവിടെ വച്ച് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുമായി നടി പ്രണയത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഈ ബന്ധം തകര്‍ന്നതോടെ നടി മാനസികമായി തളര്‍ന്നിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഇയാളെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആത്മഹത്യക്ക് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ നടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമയായിരുന്നെന്നും കഴിഞ്ഞദിവസങ്ങളില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവസരങ്ങള്‍ കുറഞ്ഞതോടെ വരുമാനം ഇല്ലാത്തതും നടിയെ മാനസികമായി തളര്‍ത്തി. താമസിക്കുന്ന വീടിന്റെ വാടക കൊടുക്കാന്‍ പോലും കഴിയാത്ത സാമ്ബത്തിക പ്രശ്‌നം താരം നേരിട്ടിരുന്നു. വീട്ടില്‍ നിന്ന് ലഭിച്ച ഡയറിയിലും സാമ്ബത്തിക പ്രശ്‌നങ്ങളെക്കുറിച്ച് നടി പറഞ്ഞതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെന്നൈയിലെ വീട്ടില്‍ സബര്‍ണയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഹരിചന്ദനം എന്ന സീരിയലിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് സബര്‍ണ.
https://www.facebook.com/Malayalivartha
























