Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ജീവിതം സാക്ഷി... ഒന്നിക്കാമെന്ന് പ്രതീക്ഷയോടെ വന്ന ചേട്ടന്‍മാരുടെ അവിഹിതം പുറത്തുവിട്ട് നാണം കെടുത്തി; പരിപാടി ചുരുട്ടിക്കെട്ടുന്നതിങ്ങനെ

17 NOVEMBER 2016 12:46 PM IST
മലയാളി വാര്‍ത്ത

നടി ഉര്‍വശി അവതാരകയായെത്തിയ ജീവിതം സാക്ഷിയെന്ന റിയാലിറ്റി ഷോയ്ക്ക് പിടിവീഴുന്നു. കൈരളി ചാനല്‍ പരിപാടിയില്‍ സംസ്‌ക്കാരശൂന്യമായി പെരുമാറിയെന്ന പരാതിയില്‍ നടി ഉര്‍വശിക്കും അവര്‍ പരിപാടി നടത്തുന്ന ചാനലിനും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. ആണുങ്ങളെ പെണ്ണുങ്ങളെപ്പോലെ കരയിപ്പിക്കുന്ന ഈ പരിപാടി ഏറെ വിമര്‍ശനം ക്ഷണിച്ചു വരുത്തി.

ന്യായാധിപന്മാരുടെ സാന്നിദ്ധ്യത്തില്‍ ഉര്‍വശി അവതാരക ആയുള്ള പരിപാടിയില്‍ നടി പുരുഷന്മാരോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹന്‍ദാസ് സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്നുമാണ് വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്. 

ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്നതാണ് നോട്ടീസ്. കേരള സമൂഹത്തിലെ ദാമ്പത്യ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന പരിപാടിയിലാണ് ഉര്‍വ്വശി അവതാരകയാകുന്നത്. പരിപാടിയില്‍ ഉര്‍വ്വശി പുരുഷന്മാരോട് മോശമായി പെരുമാറുന്നു എന്നതാണ് പരാതി. പരിപാിടയില്‍ പങ്കെടുത്തവര്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഉര്‍വ്വശി മോശമായി പ്രതികരിക്കുകയും ക്ഷോഭിച്ച് സംസ്‌ക്കാര ശൂന്യമായി സംസാരിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. അടുത്ത മാസം ഒമ്പതിന് കേസ് പരിഗണിക്കും.

കൈരളി ടിവിയിലാണ് ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പ്രശ്‌നങ്ങള്‍ വിരമിച്ച ജഡ്ജിമാരുടെ സാന്നിധ്യത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതായിരുന്നു പരിപാടിയുടെ രീതി. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയായിരുന്നു പരിപാടിക്ക് നിയമസഹായം നല്കിയിരുന്നത്. എന്നാല്‍, ഒരു കുടുംബത്തിലെയും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ലെന്ന് മാത്രമല്ല, കൂടുതല്‍ വഷളാകുകയും ചെയ്തു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ പ്രശ്‌നങ്ങള്‍ പ്രേക്ഷകരെ പിടിച്ചിരുത്തുംപോലെയായിരുന്നു സംപ്രേക്ഷം ചെയ്തിരുന്നത്.

ഉര്‍വശിയുടെ അവതരണത്തില്‍ മുന്നേറിയിരുന്ന പരിപാടി റേറ്റിംഗിലും മുന്നിലായിരുന്നു. പരപുരുഷ ബന്ധവും ലൈംഗികപ്രശ്‌നങ്ങളെയും ഒരു മറയുമില്ലാതെ അവതരിപ്പിച്ചിരുന്ന പരിപാടിക്കെതിരേ നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ പരിപാടിയില്‍ വിളിച്ചുവരുത്തി അപമാനിതനായ യുവാവാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. പരിപാടിക്കിടെ യുവാവിന് തൊട്ടടുത്ത വീട്ടിലെ സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്നും മറ്റും വെളിപ്പെടുത്തല്‍ ഉണ്ടായി. ഇതോടെ യുവാവിന് നാട്ടില്‍ നില്‍ക്കത്തില്ലാത്ത അവസ്ഥയും ഉണ്ടായി.

വീട്ടിലും നാട്ടിലും മോശക്കാരനായി മാറിയതോടെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നു. ഇതിനു തൊട്ടുപിന്നാലെ ചില മനുഷ്യാവകാശപ്രവര്‍ത്തകരും പരാതിയുമായെത്തി. റോയല്‍ കവടിയാര്‍ പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡന്റ് ഷെഫിന്‍ നല്കിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി. ഈ പരാതികളിലാണ് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (3 minutes ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (7 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (9 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (10 minutes ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (13 minutes ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (16 minutes ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (17 minutes ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (19 minutes ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (21 minutes ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (25 minutes ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (30 minutes ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (31 minutes ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (35 minutes ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (36 minutes ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (40 minutes ago)

Malayali Vartha Recommends