നുണ നേരാവാനൊരു പരിശോധനയോ? നുണ പരിശോധനയ്‌ക്കെതിരെ കണ്ണീരോടെ മണിയുടെ കുടുംബം

നടന്‍ കലാഭവന്‍മണിയുടെ മരണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് അന്വേഷ്ണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വ്യക്തമായെന്ന് പോലീസ് പറയുമ്പോള്‍ മണിയുടെ കുടുംബം അക്ഷരാര്‍ത്ഥത്തില്‍ കരയുകയായിരുന്നു.
ആറു പേരെയാണ് ഇതുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് വിധേയമാക്കിയത്. നേരത്തെ നല്‍കിയ മൊഴി തന്നെയാണ് ആറുപേരും നുണപരിശോധനയിലും ആവര്‍ത്തിച്ചത്. കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരുഹതയുണ്ടെന്ന ആരോപണത്തെത്തുടര്‍ന്നാണ് നുണപരിശോധന നടത്തിയത്.
മരണത്തിന് മുന്‍പ് ഒപ്പമുണ്ടായിരുന്ന െ്രെഡവര്‍ പീറ്റര്‍, മാനേജര്‍ ബേബി, സുഹൃത്തുക്കളായ അനീഷ്, മുരുകന്‍, വിപിന്‍, അരുണ്‍, എന്നിവരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കിയത്.
എന്നാല്‍ നുണപരിശോധനാഫലം ചോദ്യം ചെയ്ത് മണിയുടെ കുടുംബാഗങ്ങള്‍ രംഗത്തെത്തി. പോലീസ് നടത്തിയ പരിശോധനയില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷ്ണത്തില്‍ മാത്രമാണ് വിശ്വാസമുള്ളുവെന്നും മാണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























