Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

അന്ന് പ്രിയന്റെ വാക്കുകേട്ട് സിനിമയും പേരും ഉപേക്ഷിച്ചു; വേര്‍പിരിഞ്ഞതോടെ എല്ലാം തിരിച്ച് പിടിക്കാനുള്ള തന്ത്രപ്പാടില്‍ ലിസി; ആദ്യം പേര് മാറ്റി... 

21 NOVEMBER 2016 01:04 PM IST
മലയാളി വാര്‍ത്ത

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ അഭിനയിക്കാന്‍ കാത്തിരിക്കുകയാണ് ലിസി. വിവാഹ ശേഷം അഭിനയിക്കാന്‍ പോയാല്‍ കുടുംബ ജീവിതം നഷ്ടമാകുമെന്ന് തോന്നിയതിനാലാണ് അന്ന് അഭിനയം നിര്‍ത്തിയത്. രണ്ട് മക്കളെ പ്രസവിച്ചു. അവരെ വളര്‍ത്തി. ബിസിനസ്സ് കാര്യങ്ങള്‍ നോക്കി. അതിന് സമയം ഏറെ വേണമായിരുന്നു. അതുകൊണ്ട് തന്നെ സിനിമയില്‍ അഭിനയിക്കാത്തതിന്റെ വിഷമം ലിസിക്കുണ്ടായിരുന്നില്ല.

എന്നാല്‍ പ്രിയദര്‍ശനുമായുള്ള വിവാഹ മോചനത്തോടെ ലിസിയുടെ മനസ്സ് വെള്ളിത്തിരിയിലേക്ക് വീണ്ടുമെത്തുകയാണ്. വീണ്ടും അഭിനയിക്കാന്‍ നല്ല അവസരം കാത്ത് നില്‍ക്കുകയാണ് ലിസി.

അഭിനയത്തിന്റെ തിരക്കില്‍ നില്‍ക്കവേയാണ് പ്രിയനുമായുള്ള വിവാഹം. ഇതോടെ ലിസി മതം മാറി ലക്ഷ്മിയായി. വിവാഹ മോചനത്തിന് ശേഷം പേര് വീണ്ടും പഴയതാക്കുന്നു. ഇനി താന്‍ ലിസി ലക്ഷ്മിയെന്ന് അറിയപ്പെടുമെന്ന് താരം പറയുന്നു. സിനിമയ്ക്ക് അപ്പുറം ബാഡ്മിന്റണിനോടും പ്രിയമുണ്ട് താരത്തിന്. താനിന്ന് നല്ലൊരു ബാഡ്മിന്റണ്‍ താരം കൂടിയാണെന്ന് ലിസി തുറന്നു പറയുന്നു. ചെന്നൈയിലെ ഡബിങ് സ്റ്റുഡിയോയുടേും പ്രിവ്യൂ തിയേറ്ററുകളുടേയും നടത്തിപ്പ് ചുമതലയും ലിസിക്കുണ്ട്. ഇതിനിടെയില്‍ അഭിനയമാണ് ലക്ഷ്യം.

ഏതായാലും ടീനേജ് നായികയാകാന്‍ ലിസിയില്ല. പ്രായത്തിന് അനുസരിച്ച വേഷത്തിനോടാണ് താല്‍പ്പര്യം. അഭിനയിക്കാന്‍ വേണ്ടി സിനിമ നിര്‍മ്മിക്കില്ല. എന്നാല്‍ നിര്‍മ്മാതാവാകില്ലെന്ന് പറയാനും ലിസിക്ക് കഴിയില്ല. വിവാഹ ശേഷം അഭിനയിക്കില്ലെന്ന തീരുമാനം താന്‍ മാറ്റിയില്ലേ, അതുകൊണ്ട് ഇത്തരം വിഷയങ്ങളില്‍ എങ്ങനെ മറുപടി പറയാനാകുമെന്നാണ് നടിയുടെ ചോദ്യം. എന്റെ ആദ്യ സിനിമ മുതല്‍ ഞാനെന്റ ജോലിയില്‍ നൂറ് ശതമാനം സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തിയിരുന്നു. ഒരു പ്രശ്‌നവും ഞാനുണ്ടാക്കിയിട്ടില്ല. ഞാന്‍ കാരണം ഒരു ഷൂട്ടിംഗും മുടങ്ങിയിട്ടില്ല. ഞാന്‍ എല്ലാവരോടും മാന്യമായാണ് പെരുമാറിയത്. തിരിച്ചു അങ്ങനെ തന്നെയെന്നും ലിസി പറയുന്നു.

വിവാഹ ശേഷം എന്റെ മനസ്സില്‍ അഭിനയ ജീവിതം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ തോന്നി നല്ല വേഷങ്ങള്‍ കിട്ടിയാല്‍... എന്താ അഭിനയിക്കുന്നതില്‍ എന്തെങ്കിലും തടസ്സമുണ്ടോലിസി ചോദിക്കുന്നു. 

ഓടരുതമ്മാവാ ആളറിയാം, കമല്‍ഹാസനോപ്പമുള്ള വിക്രം, 9 തെലുങ്ക് സിനിമകളുമാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായതെന്ന് ലിസി പറയുന്നു. മിഴിനീര്‍പ്പൂവുകള്‍. താളവട്ടം, വിക്രം ഇതൊക്കെയാണ് ഇഷ്ട സിനിമകള്‍.

24 വര്‍ഷത്തെ ദാമ്പത്യത്തിനാണ് പ്രിയദര്‍ശന്‍ലിസി ദമ്പതികള്‍ വിരാമമിട്ടത്. ഇരുവരും സംയുക്തമായി നല്‍കിയ ഹര്‍ജിയില്‍ ചെന്നൈ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു. കുടുംബകലഹം ചൂണ്ടിക്കാട്ടി പ്രിയദര്‍ശനെതിരെ ലിസി ചെന്നൈ എഗ്മൂറിലെ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെ ലിസിക്കെതിരെ പ്രിയദര്‍ശന്‍ മദ്രാസ് ഹൈക്കോടതിയിലും കേസ് നല്‍കി. ഗാര്‍ഹിക പീഡനക്കേസും സ്വത്ത് തര്‍ക്കവും മദ്രാസ് ഹൈക്കോടതി തീര്‍പ്പ് കല്‍പിക്കുകയായിരുന്നു. എണ്‍പതുകളില്‍ മലയാളസിനിമയിലെ ശാലീനസുന്ദരിയായി തിളങ്ങിയ ലിസി പ്രിയദര്‍ശന്‍ ചിത്രങ്ങളിലെ സ്ഥിരം നായികാ സാന്നിധ്യവുമായിരുന്നു. ഏറെക്കാലം നീണ്ട പ്രണയത്തിനൊടുവില്‍ 1990 ഡിസംബര്‍ 13നാണ് ഇരുവരും വിവാഹം കഴിച്ചത്.

24 കൊല്ലത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2014 ലാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചവിവരം വെളിപ്പെടുത്തുന്നത്. വിവാഹമോചനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കമല്‍ഹാസനും മോഹന്‍ലാലുമടക്കമുള്ളവര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മക്കളായ കല്ല്യാണിയും സിദ്ധാര്‍ഥും വിദേശത്താണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (4 minutes ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (8 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (10 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (11 minutes ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (14 minutes ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (17 minutes ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (18 minutes ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (20 minutes ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (22 minutes ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (26 minutes ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (31 minutes ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (32 minutes ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (36 minutes ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (37 minutes ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (41 minutes ago)

Malayali Vartha Recommends