Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആന്റണി പെരുമ്പാവൂര്‍ രാജിവയ്ക്കുക... വെറും ഡ്രൈവറില്‍ നിന്ന് 100 കോടി ക്ലബ്ബ് ആന്റണി പെരുമ്പാവൂര്‍ എങ്ങനെ എത്തി? മനസാക്ഷി സൂക്ഷിപ്പുകാരന്റെ മനസിങ്ങനെ

23 NOVEMBER 2016 10:20 AM IST
മലയാളി വാര്‍ത്ത

നോട്ട് നിരോധനത്തെ അനുകൂലിച്ച നടന്‍ മോഹന്‍ലാലിനെ രൂക്ഷമായി പരഹസിച്ച് സാഹിത്യകാരന്‍ എന്‍.എസ് മാധവ പോസ്റ്റ്. ഡ്രൈവറില്‍ നിന്ന് 100 കോടി ക്ലബ്ബ് ആന്റണി പെരുമ്പാവൂരിന്റെ ജീവചരിത്രം ഐ.ഐ.എമ്മുകളില്‍ പാഠപുസ്തകമാക്കണമെന്ന് എന്‍.എസ് മാധവന്‍ പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു എന്‍.എസ് മാധവന്റെ പരിഹാസം. ആന്റണി പെരുമ്പാവൂര്‍ രാജിക്കണമെന്നും അദ്ദേഹം തമാശ രൂപേണ ട്വീറ്റ് ചെയ്തു. 

നോട്ട് നിരോധനത്തെ അനുകൂലിച്ച മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം വ്യാപകമായിരിക്കെയാണ് മാധവന്റെ പോസ്റ്റ് എത്തുന്നത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശനും അടക്കമുള്ള പ്രമുഖര്‍ മോഹന്‍ലാലിന്റെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും സജീവമാണ്. ഇതിനൊപ്പം ലാലിന്റെ ഡ്രൈവറായി തുടങ്ങിയ ആന്റണി പെരുമ്പാവൂരിന്റെ ഇപ്പോഴത്തെ ആസ്തിയും ചര്‍ച്ചായാക്കുന്നത്. മോഹന്‍ലാലിന്റെ ബിനാമിയാണ് ആന്റണി പെരുമ്പാവൂര്‍ എന്ന് സിനിമാക്കാര്‍ക്കെല്ലാം അറിയാം.

മോഹന്‍ലാല്‍ കുവൈറ്റില്‍ 3300 കോടി രൂപയുടെ നിക്ഷേപം നടത്തിയോ? എന്നതും സൈബര്‍ ലോകത്ത് ഇപ്പോള്‍ നടക്കുന്ന ചൂടേറിയ ചര്‍ച്ച ഈ വിഷയമാണ്. നോട്ടുകള്‍ പിന്‍വലിക്കുന്ന വിവരം മുന്‍കൂട്ടി അറിഞ്ഞാണ് വന്‍ നിക്ഷേപം നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയരുന്നത്. അതേസമയം ആരോപണങ്ങള്‍ ശരിയാണോ എന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കുവൈറ്റില്‍ ഖനന കമ്പനിയില്‍ മോഹന്‍ലാല്‍ നിക്ഷേപം നടത്തിയെന്നു ഒക്ടോബര്‍ അവസാന വാരം വാര്‍ത്തകള്‍ വന്നിരുന്നു. 3300 കോടി രൂപയുടെ നിക്ഷേപമാണു മോഹന്‍ലാല്‍ നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രചാരണം. ഇതിന് പിന്നാലെയാണ് മാധവന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റുമെത്തുന്നത്. ആന്റണി പെരുമ്പാവൂരിന്റെ പേരിലാണ് ലാലിന്റെ സിനിമകളെല്ലാം നിര്‍മ്മിക്കുന്നത്. തൊടുപുഴയില്‍ അടക്കം തിയേറ്ററുമുണ്ട്. ലാലിന്റെ പണമാണ് ആന്റണി പെരുമ്പാവൂരിന്റെ പേരില്‍ സിനിമാ ലോകത്ത് മറിയുന്നതെന്നാണ് ആരോപണം.

വെറുമൊരു ഡ്രൈവറായ ആന്റണി പെരുമ്പാവൂര്‍, എങ്ങനെ കോടീശ്വരനായി എന്നതില്‍ അന്വേഷണം വേണമെന്ന് പോലും അഭിപ്രായം ഉയര്‍ന്നു. നേരത്തെ പിണറായി വിജയനെ പുകഴ്ത്തിയും ലാല്‍ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയായ പിണറായിയെ സോപ്പിട്ട ലാലിപ്പോള്‍ പ്രധാനമന്ത്രി മോദിയെ സുഖിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആക്ഷേപം. കള്ളപ്പണം ആന്റണി പെരുമ്പാവൂരിന്റെ പേരില്‍ നിക്ഷേപിക്കുന്ന വ്യക്തിക്ക് എങ്ങനെ ഇതിന് കഴിയുന്നുവെന്നതാണ് ഉയരുന്ന ചോദ്യം. സിപിഐ(എം) സഹയാത്രികരാണ് ലാലിനെ പൊളിച്ചടുക്കുന്നത്. പിണറായിയെ ശക്തനായ ഭരണാധികാരിയായി ലാല്‍ വാഴ്ത്തിയത് ഇവര്‍ മിണ്ടുന്നുമില്ല. ഏതായാലും ചര്‍ച്ച പുരോഗമിക്കുകയാണ്. ലാലിനെ എതിര്‍ക്കുന്നവരാണ് കൂടുതല്‍. ഫാന്‍സുകാര്‍ക്ക് പോലും ശക്തമായ വാദങ്ങളുമായി താരത്തെ പ്രതിരോധിക്കാനും കരുതുന്നില്ല.


മോഹന്‍ലാലിന്റെ ഡ്രൈവറായിട്ടാണ് ആന്റണി പെരുമ്പാവൂര്‍ കൂടെ കൂടിയത്. പിന്നീട് എവിടെ പോയാലും ലാലിന്റെ കൂടെയുണ്ടാവും. മോഹന്‍ലാലിന്റെ ഏറ്റവും വലിയ വിശ്വസ്തന്‍.. പതിയെ ബിസിനസ്സ് പങ്കാളിയുമാവുകയായിരുന്നു. ലാല്‍ നായകനാകുന്ന സിനിമകളില്‍ ചെറുതായി ഒന്ന് മുഖം കാണിക്കാനും ആന്റണി പെരുമ്പാവൂര്‍ എത്താറുണ്ട്. ആന്റണി അഭിനയിച്ച ചിത്രങ്ങള്‍ മോഹന്‍ലാല്‍ നായകനായെത്തിയ കമലദളം മുതല്‍ ഇങ്ങോട്ട് പല സിനിമകളിലും ആന്റണി മുഖം കാണിച്ചിട്ടുണ്ട്. ഹരികൃഷ്ണന്‍സ്, അലീഭായി, ദൃശ്യം, ഒപ്പം ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പുലിമുരുകനിലും ആന്റണി സ്‌ക്രീനിലെത്തി.

വേറെ അവസരം വരാറില്ലേ മറ്റ് പല സിനിമകളില്‍ നിന്നും ആന്റണിയെ തേടി അവസരങ്ങള്‍ വന്നാലും അതൊന്നും വേണ്ടെന്നാണത്രെ മോഹന്‍ലാലിന്റെ അഭിപ്രായമെന്നതും നേരത്തെ ചര്‍ച്ചയായിരുന്നു. ആന്റണി പെരുമ്പാവൂര്‍ തന്റെ ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലൊക്കെയാണ് വിമര്‍ശനം സജീവമാകുന്നത്. കള്ളപ്പണത്തില്‍ മോദിയെ പിന്തുണച്ച് പുലിവാല് പിടിച്ച അവസ്ഥയിലാണ് മലയാള സിനിമയിലെ പുലിമുരുകന്‍.

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ലാലിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ലാലിസം പരിപാടിയിലെ ചുണ്ടനക്കല്‍ വിവാദം ട്രോളുകളായി കത്തി പടരുകയും ചെയ്തു. അതിന് ശേഷം സിനിമകളും മുന്നേറിയില്ല. പ്രിയദര്‍ശന്റെ ഒപ്പവും ജനതാ ഗാരേജും അതിന് ശേഷം ബോക്‌സ് ഓഫീസില്‍ ചലനമായി. പുലിമുരുകന്‍ 100 കോടി ക്ലബ്ബിലെത്തിയതോടെ ലാലിന്റെ നല്ലകാലം വീണ്ടുമെത്തി. അതിനിടെയാണ് ബ്ലോഗെഴുത്തിലൂടെ വീണ്ടും ലാല്‍ വിവാദ പുരുഷനാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (8 minutes ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (16 minutes ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (22 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (1 hour ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (7 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (8 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (8 hours ago)

Malayali Vartha Recommends