Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

പ്രേക്ഷകരുടെ എല്ലാ പിന്തുണയും വേണം: ദിലീപ്

25 NOVEMBER 2016 09:51 AM IST
മലയാളി വാര്‍ത്ത

പുതിയൊരു വിവാഹജീവിതത്തിലേക്ക് കടക്കുമ്പോള്‍ പ്രേക്ഷകരുടെ എല്ലാ പിന്തുണയും ആശംസകളും വേണമെന്ന് ദിലീപ്. കൊച്ചിയിലെ വേദാന്ത ഹോട്ടലില്‍ വച്ചാണ് കാവ്യയുെടയും ദിലീപിന്റെയും വിവാഹം. ഉറ്റസുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കുക.

രാവിലെ ഒന്‍പത് മണിക്കും പത്തുമണിക്കുമാണ് മുഹൂര്‍ത്തം. മേനക, ചിപ്പി, രഞ്ജിത്ത്, ജോമോള്‍, നാദിര്‍ഷ എന്നിവര്‍ ചടങ്ങിന് എത്തിയിട്ടുണ്ട്.

ദിലീപ് -കാവ്യ മാധവന്റെ കഴുത്തില്‍ താലി കെട്ടുമ്പോള്‍ തിരശ്ശീല വീഴുന്നത് മലയാളി ഏറെക്കാലം കൊണ്ടുനടന്ന ആകാംക്ഷയ്ക്കാണ്. കാവ്യയുടെ വിവാഹമോചനത്തിനു പിന്നാലെ ദിലീപിന്റെ വിവാഹമോചന ഹര്‍ജിയും കോടതിയിലെത്തിയതോടെ ഗോസിപ്പുകള്‍ക്ക് ആക്കംകൂടി. ഇരുവരും വിവാഹിതരായതായി പലതവണ വാര്‍ത്തകള്‍ പ്രചരിച്ചു. ഒടുവില്‍ മലയാള സിനിമയില്‍ ഇരുവരും ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ യഥാര്‍ഥ വിവാഹ വാര്‍ത്തയെത്തുന്നു.

മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയജോടികളിലൊന്നായാണ് ഇരുവരേയും പ്രേക്ഷകര്‍ സ്വീകരിച്ചത്. 21 സിനിമകളിലാണ് ഇവര്‍ ഒരുമിച്ച് അഭിനയിച്ചത്. അതില്‍ ദോസ്ത്, ഡാര്‍ലിങ് ഡാര്‍ലിങ്, ചൈനാ ടൗണ്‍, പെരുമഴക്കാലം, ട്വന്റി ട്വന്റി എന്നിവയൊഴികെയുള്ള ചിത്രങ്ങളില്‍ ജോഡികളായിരുന്നു. അതില്‍ മിക്കതും വന്‍ ഹിറ്റുകളുമായിരുന്നു.

ദിലീപിന്റെയും കാവ്യയുടെയും കരിയര്‍ ഗ്രാഫിലും ചില സമാനതകളുണ്ട്. കമല്‍ സംവിധാനം ചെയ്ത 'പൂക്കാലം വരവായി' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാവ്യയുടെ സിനിമാപ്രവേശനം. 1991 ല്‍ ഇറങ്ങിയ ഇതേ ചിത്രത്തിലൂടെത്തന്നെ സഹസംവിധായകനായായിരുന്നു ദിലീപും സിനിമാരംഗത്ത് എത്തിയത്. ശേഷം ദിലീപ് അഭിനയരംഗത്തേക്കു കൂടുമാറി. 1999 ല്‍ കാവ്യ ആദ്യമായി നായികാവേഷത്തിലെത്തിയ 'ചന്ദ്രനുദിക്കുന്ന ദിക്കില്‍' എന്ന ലാല്‍ജോസ് ചിത്രത്തില്‍ ദിലീപായിരുന്നു നായകന്‍. തുടര്‍ന്ന് തെങ്കാശിപ്പട്ടണം, ഡാര്‍ലിങ് ഡാര്‍ലിങ്, റണ്‍വേ, മീശമാധവന്‍, മിഴി രണ്ടിലും, തിളക്കം, കൊച്ചിരാജാവ് തുടങ്ങി ജനശ്രദ്ധ നേടിയ മിക്ക ദിലീപ് ചിത്രത്തിലും നായികാ വേഷത്തില്‍ കാവ്യയുമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള അഭിനയത്തിലെ കെമിസ്ട്രി പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ തെളിവൂകൂടിയായിരുന്നു ഈ വിജയങ്ങള്‍.

2009 ല്‍, കുവൈത്തില്‍ ബാങ്ക് ഉദ്യോഗസ്ഥനായ നിശാല്‍ ചന്ദ്രയുമായുള്ള വിവാഹത്തിനു ശേഷം അഭിനയത്തിനു വിരാമമിട്ട് കുവൈത്തിലേക്കു പോയ കാവ്യ, വേര്‍പിരിയലിനുശേഷം 2010 ല്‍ സിനിമയിലേക്കു മടങ്ങിയെത്തിയതും ദിലീപ് ചിത്രത്തിലൂടെത്തന്നെ. മമ്മാസ് സംവിധാനം ചെയ്ത 'പാപ്പി അപ്പച്ച'യിലൂടെ ആയിരുന്നു ഈ മടക്കം. ശേഷം ഇരുവരും ഒരുമിച്ച 'വെള്ളരിപ്രാവിന്റെ ചങ്ങാതി'യും വിജയമായി. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇരുവരും ഒരുമിച്ച 'പിന്നെയും' എന്ന ചിത്രമൊരുക്കിയത് അടൂര്‍ ഗോപാലകൃഷ്ണനാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (53 minutes ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (57 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (59 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (1 hour ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (1 hour ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (1 hour ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (1 hour ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (1 hour ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (1 hour ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (1 hour ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (1 hour ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (1 hour ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (1 hour ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (1 hour ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (1 hour ago)

Malayali Vartha Recommends