മോഹന്‍ലാല്‍ അമേരിക്ക വഴി ഉഗാണ്ടയിലേക്ക്

മോഹന്‍ലാല്‍ അമേരിക്ക വഴി ഉഗാണ്ടയിലേക്ക്. രാജസ്ഥാനിലെ സൂരഥ്ഘട്ടിലും പാകിസ്ഥാന്‍ അതിര്‍ത്തിദേശങ്ങളിലുമായി ഏകദേശം ഒരു മാസക്കാലം ചിത്രീകരണം നടന്നുവന്ന മേജര്‍ രവി സംവിധാനം ചെയ്യുന്ന '1971 ബിയോണ്‍ ദ ബോര്‍ഡേഴ്‌സ്' എന്ന സിനിമയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞയാഴ്ചയാണ് മോഹന്‍ലാല്‍ കേരളത്തില്‍ തിരിച്ചെത്തിയത്. ഇന്ത്യപാകിസ്ഥാന്‍ യുദ്ധവും കുറെ രംഗങ്ങളും സൂരഥ്ഘട്ടിലും മണലാരണ്യത്തിലുമായി ചിത്രീകരിക്കുകയുണ്ടായി. ഒരു ദിവസത്തെ ചിത്രീകരണം പെരുമ്പാവൂരിലും നടന്നു. ഇതിന് ശേഷമാണ് മോഹന്‍ലാല്‍ ഭാര്യയോടൊപ്പം അമേരിക്കയിലേക്ക് പോയത്.
അമേരിക്കയില്‍ നിന്നും ലാല്‍ തിരിച്ചെത്തിയാല്‍ ഉടന്‍ മേജര്‍ രവി പട്ടാമ്പിയിലും പരിസരങ്ങളിലുമായി നായകന്റെ കുടുംബരംഗങ്ങള്‍ ചിത്രീകരിക്കും. ജനുവരിയില്‍ രണ്ടാഴ്ച കാലത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി യൂണിറ്റ് ഉഗാണ്ടയിലേക്ക് ഷിഫ്റ്റ് ചെയ്യും. കീര്‍ത്തിചക്രയിലും കുരുക്ഷേത്രയിലും മോഹന്‍ലാല്‍ അവതരിപ്പിച്ച മേജര്‍ മഹാദേവന്റെയും ഈ സിനിമയിലെ മേജര്‍ സഹദേവന്റെയും ചില മര്‍മ്മപ്രധാനമായ രംഗങ്ങളായിരിക്കും ഉഗാണ്ടയില്‍ ചിത്രീകരിക്കുന്നത്. സിനിമയില്‍ ഇതെങ്ങനെ വരുന്നുവെന്നുള്ള കാര്യം സസ്‌പെന്‍സ്...!!
അമേരിക്കയില്‍ പോകും മുമ്പ് തന്റെ ക്രിസ്മസ് ചിത്രമായ മുന്തിരവള്ളികള്‍ തളിര്‍ക്കുമ്പോഴിന്റെ ഓഡിയോ റിലീസിനും മോഹന്‍ലാല്‍ പങ്കെടുത്തു. എറണാകുളത്ത് ബിയോണ്ട് ദ ബോഡറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. വരുന്ന ഏപ്രില്‍ ഏഴിന് വിഷുക്കാല സിനിമയായി റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. ഈ സിനിമയ്ക്കുവേണ്ടിയുള്ള ഒരു ഗാനരംഗത്തിന്റെ ചിത്രീകരണം പൊള്ളാച്ചിയില്‍ നടന്നേക്കും. അല്ലുസിരീഷും കൂട്ടരുമായിരിക്കും ആ ഗാനരംഗത്തില്‍ അഭിനയിക്കുക. മോഹന്‍ലാല്‍ അമേരിക്കയില്‍ നിന്നും നേരത്തെ എത്തിയാല്‍ ന്യൂ ഇയര്‍ ചെന്നൈയില്‍ ആഘോഷിക്കാനുള്ള ഒരാലോചനയുമുണ്ട്.
https://www.facebook.com/Malayalivartha
























