അപ്പുവിനെ കുറിച്ച് എന്തു തോന്നിയിട്ടുണ്ട് എന്ന ചോദ്യത്തിന് മോഹന്‍ലാലിന്റെ മറുപടി

തന്റെ മകന്‍ ആരെങ്കിലും ആകണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് മോഹന്‍ലാല്‍. ലഹരിപോലുള്ള വിപത്തുകളുടെ ലോകവും കുട്ടികളുടെ വളരെ അടുത്താണല്ലോ. അവന് അതില്‍ എന്തു വേണമെങ്കിലും തിരഞ്ഞെടുക്കാമായിരുന്നു. അതു രഹസ്യമായി സൂക്ഷിക്കാനും കഴിയുമായിരുന്നു. ആ വഴിയൊന്നും തിരഞ്ഞെടുത്തില്ല എന്നതു മാത്രമാണു സന്തോഷം. അവിടെക്കൊന്നും പോകരുതെന്നു മാത്രമാണു ആഗ്രഹിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അപ്പുവിനെ കുറിച്ച് എന്തു തോന്നിയിട്ടുണ്ട് എന്ന ചോദ്യത്തിന് അപ്പു സ്ഫടികംപോലെ സുതാര്യമാണെന്നു തോന്നിയിട്ടുണ്ടെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ശരിയല്ലെന്നു തോന്നുന്നത് അവന്‍ ചെയ്യില്ല. അതിനായി കള്ളം പറയില്ല. നുണപറഞ്ഞു എന്തെങ്കിലും ചെയ്യാമെന്നു ഒരിക്കലും കരുതിയിട്ടുണ്ടെന്നു തോന്നിയിട്ടില്ല. ഇന്ന് ഞങ്ങള്‍ക്കു നല്‍കാവുന്ന ചില സൗകര്യങ്ങളുണ്ട്. അതൊന്നുമില്ലെങ്കിലും സുഖമായി അപ്പു ജീവിക്കുന്നുണ്ട്. അവന്റെ യാത്രകളില്‍ ഒരിക്കല്‍പ്പോലും എനിക്കു നല്‍കാവുന്ന സൗകര്യങ്ങള്‍ അവന്‍ അനുഭവിച്ചിട്ടില്ലെന്നും ലാല്‍ പറയുന്നു.
ഞാന്‍ എന്റെ മക്കള്‍ക്കു നല്‍കിയ സ്വാതന്ത്ര്യം അവര്‍ ശരിയായ വഴിക്ക് ഉപയോഗിച്ചു എന്നാണെനിക്കു തോന്നുന്നത്. ജീവിതത്തിന്റെ വില അവന്‍ മനസ്സിലാക്കി എന്നു തോന്നുന്നു. അപ്പു അഭിനയിക്കാന്‍ വേണ്ടി വന്നയാളല്ല. അഭിനയിച്ചു നോക്കാന്‍വന്നതാണ്. അവനു ശരിയല്ലെന്നു തോന്നുന്ന നിമിഷം അവന്‍ വേറെ ഏതെങ്കിലും മേഖലയിലേക്കു കടക്കുമെന്നും മോഹന്‍ലാല്‍ പറയുന്നു.
https://www.facebook.com/Malayalivartha



























