ഫയൽവാൻ വിജയൻ ജയിച്ചു"; മുഖ്യമന്ത്രിയുടെ സംവാദ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ പോർമുഖം തുറന്ന് രാഹുൽ മാങ്കൂട്ടത്തിൽ...

കേരള രാഷ്ട്രീയത്തിൽ സംവാദ ചർച്ചകൾ ചൂടുപിടിക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി നേരിട്ടുള്ള ഒരു പരസ്യ സംവാദത്തിന് താനില്ലെന്നും, വേണമെങ്കിൽ ഫേസ്ബുക്കിലൂടെ സംവാദം ആകാമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരിഹസിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്കിലൂടെയുള്ള സംവാദം മുഖ്യമന്ത്രിക്ക് 'സേഫ്' ആയ ഒരിടമാണെന്നും, നേരിട്ടുള്ള ചോദ്യങ്ങളെ അദ്ദേഹം ഭയപ്പെടുന്നുണ്ടെന്നും രാഹുൽ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
വിഷയത്തിൽ രാഹുൽ മക്കൂട്ടത്തിലിന്റെ പോസ്റ്റ് ഇങ്ങനെ...
പ്രതിപക്ഷ നേതാവുമായി പരസ്യ സംവാദം ഇല്ല ഫേസ്ബുക്ക് സംവാദം ആകാം എന്ന് വിജയൻ.
ആരേലും ഞെട്ടിയോ? ഇല്ല…
പ്രതിപക്ഷ നേതാവുമായി പരസ്യ സംവാദം ആകുമ്പോൾ ഇറങ്ങി ഓടാൻ പറ്റില്ലല്ലോ!!!
ഫേസ്ബുക്ക് സംവാദം ആകുമ്പോൾ ആരെ കൊണ്ടെങ്കിലും എഴുതിച്ചു അടിയിൽ ഒരു ശൂ വരച്ചാൽ മതി. തേയുമ്പോൾ ഉള്ള ആ മുഖഭാവം ജനം അറിയില്ല….
വിജയേട്ട VD ആയുള്ള സംവാദം സേഫ് അല്ല എന്ന ഐസക്കിന്റെ അശരീരി മുഴങ്ങുന്നുണ്ട്….
ഫയൽവാൻ വിജയൻ ജയിച്ചേ….! എന്നായിരുന്നു ആ പോസ്റ്റ്.
https://www.facebook.com/Malayalivartha
























