യുവതിയെ വെട്ടി വീഴ്ത്തിയ ശേഷം വിഷം കഴിച്ച് യുവാവും; പാറശാലയിൽ പട്ടാപ്പകൽ നടന്നത് അതിക്രൂരമായ വധശ്രമം...

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ കേരളത്തെ വീണ്ടും നടുക്കി മറ്റൊരു അതിക്രൂരമായ ആക്രമണം കൂടി. പാറശാല പ്ലാമൂട്ടുക്കടയിൽ 24 വയസ്സുകാരിയായ ഫിറ്റ്നസ് ട്രെയിനർ കാവ്യ എസ്. കൃഷ്ണനെയാണ് യുവാവ് പട്ടാപ്പകൽ റോഡിലിട്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. ക്രൂരമായ ആക്രമണത്തിന് ശേഷം പ്രതി അശ്വന്ത് എലിവിഷം കഴിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു. പ്രണയപ്പകയുടെ പേരിൽ സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന ഇത്തരം അക്രമങ്ങൾ വലിയ രീതിയിലുള്ള ആശങ്കയ്ക്കും പ്രതിഷേധത്തിനുമാണ് വഴിവെച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























