Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

നിറഞ്ഞ ശകുനപ്പിഴകളുമായി ഒന്നാം വിവാഹ വാര്‍ഷികം ദിലീപും കാവ്യയും ആഘോഷിക്കുമ്പോള്‍ 

26 NOVEMBER 2017 10:11 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കെ ദിലീപിന്റെയും കാവ്യാ മാധവന്റേയും വിവാഹ വാര്‍ഷികം വലിയ ആഘോഷമില്ലാതെ കടന്നുപോയി. അതേസമയം ദിലീപിന് ദുബായില്‍ പോകാനുള്ള അനുമതി കോടതി നല്‍കിയതോടെ ഒന്നാം വിവാഹ വാര്‍ഷികം ദുബായില്‍ അടിച്ചു പൊളിക്കാനാണ് ആലോചിക്കുന്നത്. ദുബായിലെ കരാമയില്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്നു തുറക്കുന്ന ദേ പുട്ട് റസ്‌റ്റോറന്റിന്റെ ഉദ്ഘാടന ശേഷം വിവാഹ വാര്‍ഷികവും ആഘോഷിക്കും. 

ദുബായിലെ പുട്ടു കടയുടെ ഉദ്ഘാടക നാദിര്‍ഷയുടെ ഉമ്മയാണ്. കോഴിക്കോട്ട് ഇവര്‍ ഉദ്ഘാടനം ചെയ്ത ദേ പുട്ട് മികച്ച വിജയമായതിനാലാണ് ദുബായിലെ ഔട്ട്‌ലെറ്റിനും അവരെത്തന്നെ ഉദ്ഘാടകയാക്കിയത്. ഇരുവരും മിമിക്രിക്കാലം മുതല്‍ ഒരേ കുടുംബം പോലെയാണു കഴിഞ്ഞിരുന്നത്. മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തിനു ശേഷം ദിലീപിന്റെ മകള്‍ മീനാക്ഷി നാദിര്‍ഷയുടെ വീട്ടില്‍ താമസിച്ചാണു സ്‌കൂളില്‍ പോയിരുന്നത്. 29 നാണ് ദുബായിലെ ചടങ്ങ്. ഇതിന് ഒരു ദിവസം മുമ്പ് കാവ്യയും മകള്‍ മീനാക്ഷിക്കുമൊപ്പം ദിലീപ് ദുബായിലേക്ക് പറക്കും.

ലളിതമായ ആഘോഷമാണ് വിവാഹ വാര്‍ഷിക ദിനത്തില്‍ നടന്നത്. മലയാളികളെ ആകെ ഞെട്ടിച്ചാണ് കഴിഞ്ഞ നവംബര്‍ 25ന് ദിലീപ് കാവ്യയെ വിവാഹം ചെയ്തത്. അന്ന് രാവിലെ വരെ ആര്‍ക്കും ഒരു സൂചനയും നല്‍കിയിരുന്നില്ല. സിനിമയുടെ പൂജയ്‌ക്കെന്ന് പറഞ്ഞ് ബുക് ചെയ്ത ഹാളിലായിരുന്നു വിവാഹം. ഇത് പല തരം ചര്‍ച്ചയ്ക്കും ഇട നല്‍കി. ചിലര്‍ ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. ഇതിന് ശേഷമാണ് നടിയെ ആക്രമിച്ച സംഭവം ഉണ്ടാകുന്നതും ദിലീപ് പ്രതിയാകുന്നതും. ദിലീപിന്റെ ജയില്‍ വാസത്തിനിടെയായിരുന്നു കാവ്യയുടെ പിറന്നാളെത്തിയത്. അന്ന് ഒരു ഫോണ്‍ കോളിലായിരുന്നു ഭാര്യയും ഭര്‍ത്താവും സംസാരിച്ചത്. ഇത്തരം വേദനിപ്പിക്കുന്ന ഓര്‍മകള്‍ക്കിടെയാണ് വിവാഹ വാര്‍ഷികമെത്തിയത്. കുറ്റപത്രത്തിന്റെ ചര്‍ച്ചകള്‍ സജീവമാണ്. അതുകൊണ്ട് തന്നെ വലിയൊരു ആഘോഷത്തിന് ദിലീപും കാവ്യയും മുതിര്‍ന്നില്ല.

ഫാന്‍സുകാരും ആഘോഷമൊന്നും നടത്തിയില്ല. ജീവിതത്തില്‍ ഉയര്‍ച്ചയില്‍ കൂടെ നില്‍ക്കുന്നവരേക്കാള്‍ വീഴ്ചയില്‍ താങ്ങായി നിന്ന് മനസ്സറിഞ്ഞു സ്‌നേഹിക്കാന്‍ ഒരാള്‍ കൂടെ ഉണ്ടെങ്കില്‍ ഏത് വലിയ പ്രതിസന്ധിയും മറികടന്നു വിജയം നേടിയിരിക്കുംഫാന്‍സ് പേജായ ദിലീപ് ഓണ്‍ലൈനില്‍ താരത്തിന്റെ വിവാഹാശംസ ഇങ്ങനെയാണ്. ഇതിനപ്പുറം ഒരു ആഘോഷവും അവരും നടത്തിയില്ല. കേസിന്റേയും വഴക്കിന്റേയും ഇടയില്‍ ഇത്തരം ആര്‍ഭാടം വേണ്ടെന്നായിരുന്നു ദിലീപിന്റെ നിലപാട്. ഇതുണ്ടായാല്‍ ദുബായിലേക്കുള്ള യാത്ര പോലും മുടക്കാന്‍ പൊലീസ് ന്യായവാദങ്ങള്‍ കണ്ടെത്തുമെന്നായിരുന്നു ദിലീപിന്റെ നിലപാട്. അതുകൊണ്ട് തന്നെ തീര്‍ത്തും സ്വകാര്യമായി ആഘോഷം ഒതുക്കി. യാത്രയ്ക്കുള്ള തയ്യാറെടുപ്പെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു.



27ന് അങ്കമാലി കോടതിയിലെത്തി ദിലീപ് പാസ്‌പോര്‍ട്ട് കൈപ്പറ്റും. ഇതിനിടെ ഈ യാത്ര മുടക്കാന്‍ ഇപ്പോഴും പൊലീസ് സജീവമായി രംഗത്തുണ്ട്. യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനു തെളിവുനിരത്തി പൊലീസ് കോടതിയെ സമീപിക്കാനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ നിയമോപദേശം പൊലീസ് തേടിയിട്ടുണ്ട്. ദുബായ് യാത്രയ്ക്ക് ദിലീപിന് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയതിനുശേഷം തുടര്‍നടപടിയെടുക്കും. ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നതായി പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ചാകും നടപടി.



അതുകൊണ്ട് തന്നെ ദുബായ് യാത്രയില്‍ ഇപ്പോഴും അനിശ്ചിതത്വം ഉണ്ടെന്ന് ദിലീപിന് അറിയാം. പക്ഷേ കോടതിയില്‍ നിന്ന് എതിരായി ഒന്നും ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. യാത്രാനുമതി നല്‍കിയത് ഹൈക്കോടതിയാണ്. അതുകൊണ്ട് തന്നെ പൊലീസിന്റെ എതിര്‍പ്പ് പ്രശ്‌നമാകില്ല. കുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ അതിവേഗം വിചാരണ തുടങ്ങുമെന്നും ദിലീപിന് അറിയാം. അതുകൊണ്ട് തന്നെ കമാരസംഭവമെന്ന സിനിമ പൂര്‍ത്തിയാക്കി കാത്തിരിക്കാനാണ് ദിലീപിന്റെ തീരുമാനം. അതിനിടെ പൊലീസിന് ദിലീപിന്റെ ദുബായ് യാത്രയില്‍ സംശയങ്ങള്‍ ഏറെയാണ്. ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ വിദേശത്തേക്ക് കടത്തിയെന്ന സംശയവും സജീവമാണ്. ഈ സാഹചര്യത്തില്‍ ദിലീപിന്റെ യാത്രയെ സംശയത്തോടെയാണ് കാണുന്നത്.



കേസിലെ അമ്പതോളം സാക്ഷികള്‍ സിനിമാമേഖലയിലുള്ളവരാണ്. ഇവരില്‍ ആരെല്ലാം അവസാനംവരെ കൂടെനില്‍ക്കുമെന്നതില്‍ പൊലീസിന് ഉറപ്പുപോരാ. ഇപ്പോള്‍ത്തന്നെ ആറു സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്നാണു പൊലീസിന്റെ ആരോപണം. മാപ്പുസാക്ഷിയാക്കാനിരുന്ന ചാര്‍ളി അവസാനനിമിഷം പിന്മാറി. ഇത് ദിലീപിന്റെ സ്വാധീനം കൊണ്ടാണെന്നാണു പൊലീസ് പറയുന്നത്. തുടര്‍ന്നാണു ജയിലില്‍നിന്നു കത്തെഴുതാന്‍ സഹായിച്ച വിപിന്‍ലാലിനെ മാപ്പുസാക്ഷിയാക്കേണ്ടിവന്നത്. വേണ്ടിവന്നാല്‍ വിചാരണയ്ക്കിടെ ഒമ്പതാം പ്രതി മേസ്തിരി സുനിലിനെയും മാപ്പുസാക്ഷിയാക്കും. നടിയും ഭാര്യയുമായ കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനെയും ദിലീപ് സ്വാധീനിച്ചതായി പൊലീസ് പറയുന്നു. സാക്ഷിപ്പട്ടികയിലുണ്ടായിരുന്ന ഇയാളും പിന്നീട് മൊഴിമാറ്റി.



ഇതേത്തുടര്‍ന്നാണു സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെ സാക്ഷിപ്പട്ടികയില്‍പ്പെടുത്തിയത്. ഇവയെല്ലാം ചൂണ്ടിക്കാട്ടിയാകും പൊലീസ് മജിസ്‌ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ദുബായ് യാത്രയ്ക്കിടെ ദിലീപ് സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും പൊലീസ് പറയുന്നു. നടിയെ ആക്രമിക്കാന്‍ ദുബായിലും ഗൂഢാലോചന നടന്നിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സിംകാര്‍ഡും മെമ്മറികാര്‍ഡും ദുബായിലേക്കു കടത്തിയെന്ന സംശയവും നിലനില്‍ക്കുന്നു. ദിലീപിന്റെ യാത്രിയിലും ചടങ്ങിലും പങ്കെടുക്കുന്നവരെല്ലാം പൊലീസ് നിരീക്ഷണത്തിലായിരിക്കും. ദുബായിലെ വമ്പന്‍ സ്രാവിനും നടിയെ ആക്രമിച്ച കേസില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇത്തരം ചര്‍ച്ചകള്‍ക്കാണ് ദിലീപ് ദുബായിലേക്ക് പോകുന്നതെന്നാണ് വിലയിരുത്തല്‍.



ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും ദിലീപിന്റെ ഓരോ നീക്കവും പൊലീസ് നിരീക്ഷണത്തിലാണ്. അതുകൊണ്ട് തന്നെ പലര്‍ക്കും ദിലീപിനെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. ഇവരെ കാണാനും സംസാരിക്കാനുമാണ് ദിലീപ് ദുബായിലേക്ക് പോകുന്നതെന്ന സംശയവും പൊലീസിനുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു  (5 minutes ago)

അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാ  (7 minutes ago)

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ  (39 minutes ago)

ഏതാണ് ഇരുണ്ട കാലം? കള്ളം പറയരുത് മുഖ്യമന്ത്രി; മുഖ്യമന്ത്രി പിണറായി വിജയനെ കള്ളനെന്ന് വിളിച്ച് രാഹുൽ മാങ്കൂട്ടം...! ആ പ്രസ്‌താവനയിൽ വിമർശനം  (1 hour ago)

അനൗൺസ്‌മെന്റ് വാഹനത്തിൽ പോറ്റിയെ കേറ്റിയെ ഗാനം ; ഷാഫി പറമ്പിൽ എംപിയുടെ റോഡ് ഷോയ്ക്കിടെ ചുവന്ന കൊടിയുമായി കുതിച്ചെത്തി സിപിഐഎം പ്രവർത്തകൻ...! പിന്നാലെ സംഭവിച്ചത്  (1 hour ago)

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി  (1 hour ago)

IRAN ഇറാഖിലെ ഖത്തായിബ് ഹിസ്ബുള്ള ഇറങ്ങി  (1 hour ago)

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ  (1 hour ago)

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ  (1 hour ago)

ഈ നടപടി യുദ്ധചരിത്രത്തില്‍ തന്നെ അത്യപൂര്‍വം;  (1 hour ago)

അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ മിസൈല്‍ ആക്രമണം  (1 hour ago)

ഇലക്ഷൻ കമ്മീഷൻ തുനിഞ്ഞിറങ്ങി  (2 hours ago)

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം; കുറുവച്ചൻ്റെ ആദ്യ ലുക്ക് പുറത്ത്  (2 hours ago)

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍  (2 hours ago)

അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം റോഡരികിലിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends