Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്


സാമ്പത്തിക നേട്ടവും ആഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് വൻ ഭാഗ്യം!

യുവ നടിയോട് അപമര്യാദയായി പെരുമാറിയത് അങ്ങേയറ്റം അപലപനീയം

02 FEBRUARY 2018 11:19 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം ട്രെയിനില്‍ വച്ച്  യുവ നടിയോട് അപമര്യാദയായി പെരുമാറിയത് അങ്ങേയറ്റം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അവരുടെ വിഷമത്തില്‍  പങ്കുചേരുന്നു. ഒപ്പം അവര്‍ക്ക് എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുകയാണ്. പിടിക്കപ്പെട്ട പ്രതിയ്ക്ക് അര്‍ഹമായ പരമാവധി ശിക്ഷ കിട്ടാനുള്ള ശക്തമായ നടപടിയെടുക്കുന്നതാണ്.

സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനമുണ്ടാക്കുന്ന സംഭവമാണ് കഴിഞ്ഞദിവസം ആ പെണ്‍കുട്ടിക്കുണ്ടായത്. ഒരു പെണ്‍കുട്ടി നിസഹായവസ്ഥയില്‍ നില്‍ക്കുമ്പോള്‍ കണ്ടുനില്‍ക്കുകയല്ലാതെ അവരെയൊന്ന് സഹായിക്കാന്‍ പോലും ആരും തുനിഞ്ഞില്ല എന്നത് വനിതാ ശിശുവികസന മന്ത്രിയെന്ന നിലയിലും ഒരു സ്ത്രീയെന്ന നിലയിലും എന്നെ വല്ലാതെ വേദനിപ്പിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമമാണിവിടെയുള്ളത്. ഒറ്റപ്പെട്ടവര്‍ ആപത്തില്‍പ്പെട്ടാല്‍ നമ്മള്‍ കണ്ടില്ലെന്ന് നടിക്കരുത്. അവരെ നമ്മളുടെ കൂടെപ്പിറപ്പായി കണ്ട് അവരെ സഹായിക്കുക. തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ വനിതാ ഹെല്‍പ് ലൈനിലോ (181) വിളിച്ചാല്‍ എല്ലാ നിയമ സഹായവും ലഭിക്കുന്നതാണ്.

മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെയോടെയാണ് സംഭവമുണ്ടായത്. മലപ്പുറം തിരൂരില്‍ നിന്ന് ട്രെയിനില്‍ക്കയറിയയാള്‍ വടക്കാഞ്ചേരി സ്‌റ്റേഷനിലെത്തിയപ്പോള്‍ അപമാനിക്കാന്‍ ശ്രമിക്കുകയയും സനൂഷ കയ്യോടെ കുടുക്കുകയുമായിരുന്നു.

തുടര്‍ന്നു സ്വര്‍ണപ്പണിക്കാരനായ കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസി(41)നെയാണു പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ തൃശൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. മാവേലി എക്‌സ്പ്രസിലെ എ വണ്‍ കോച്ചിലായിരുന്ന നടി ഉറക്കത്തിലായിരുന്നു. മുകളിലെ ബര്‍ത്തിലായിരുന്ന ഇയാള്‍ ചുണ്ടില്‍ സ്പര്‍ശിക്കുന്നതറിഞ്ഞ് ഉണര്‍ന്ന നടി പ്രതിയുടെ കൈയില്‍പിടിച്ചു ബഹളംവച്ചു. തുടര്‍ന്ന് തൃശൂര്‍ റെയില്‍വേ പോലീസില്‍ വിളിച്ചറിയിച്ചതോടെ പിടികൂടുകയായിരുന്നു.

ദുരുദ്ദേശ്യത്തോടെയാണ് ആന്റോ ശരീരത്തില്‍ സ്പര്‍ശിച്ചതെന്നു സനുഷ പരാതിയില്‍ വ്യക്തമാക്കി. ബഹളം വെച്ചിട്ടും ലൈറ്റിട്ടിട്ടും സഹയാത്രികര്‍ തിരിഞ്ഞുനോക്കിയില്ലെന്നു നടി പരാതിപ്പെട്ടു. ഒടുവില്‍ തൊട്ടടുത്ത ബര്‍ത്തിലുണ്ടായിരുന്ന തിരക്കഥാകൃത്ത് ആര്‍. ഉണ്ണിയും സുഹൃത്ത് രഞ്ജിത്തുമാണു സഹായത്തിനെത്തിയത്. ഐ.പി.സി. 354 വകുപ്പ് പ്രകാരം മാനഭംഗശ്രമത്തിനാണു കേസെടുത്തത്. മലയാളികള്‍ കണ്‍മുന്നില്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടാല്‍ തിരിഞ്ഞുനോക്കില്ലെന്നു യാത്രതുടര്‍ന്ന സനുഷ പറഞ്ഞു.

ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്ന മലയാളികള്‍ കണ്‍മുന്നില്‍ നടന്നാല്‍ പ്രതികരിക്കില്ല. തനിക്കുണ്ടായ അനുഭവം ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരുന്നെങ്കില്‍ നിരവധിപ്പേര്‍ പിന്തുണ പ്രഖ്യാപിക്കുമായിരുന്നു. പെണ്‍കുട്ടികള്‍ക്കു പ്രശ്‌നമുണ്ടായാല്‍ ഒരാളെങ്കിലും കൂടെയുണ്ടാകുമെന്ന വിശ്വാസം ഇതോടെ തകര്‍ന്നതായും നടി പ്രതികരിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (17 minutes ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (37 minutes ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (49 minutes ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (1 hour ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (1 hour ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (1 hour ago)

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (2 hours ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (2 hours ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (2 hours ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (2 hours ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (2 hours ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (3 hours ago)

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ...  (3 hours ago)

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (8 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (8 hours ago)

Malayali Vartha Recommends