ഹന്‍സിക യൂറോപ്പിലേക്ക്

ഹന്‍സിക മോട്വാനി യൂറോപ്പിലേക്ക് പറന്നു. ജോലി തിരക്കും മറ്റും ഒഴിവാക്കി ചെറിയൊരു ഇടവേളയെടുത്ത് യൂറോപ്പിലേക്ക് പറന്നു. ജോലിയിലെ സമ്മര്‍ദ്ദം ഒഴിവാക്കി ഒരു ബ്രേക്ക് താരത്തിന് അത്യാവശ്യമായിരുന്നു .അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഒരാഴ്ച വിദേശത്ത് ചെലവഴിക്കാനാണ് പരിപാടി. ഇത് രണ്ടാം തവണയാണ് ഹന്‍സിക യൂറോപ്പില്‍ പോകുന്നത്. അടുത്ത തവണ ദത്ത് കുട്ടികള്‍ക്കൊപ്പം യൂറോപ്പില്‍ പോകാനാണ് ഉദ്ദേശിക്കുന്നത്.
എല്ലാ വര്‍ഷവും ദത്തെടുത്ത കുട്ടികള്‍ക്കൊപ്പം അവധി ആഘോഷിക്കാന്‍ ഹന്‍സിക സമയം കണ്ടെത്താറുണ്ട്. അടുത്ത പ്രാവിശ്യം കുട്ടികളുടെ വെക്കേഷന്‍ യൂറോപ്പില്‍ ആക്കാനാണ് പ്ലാന്‍. ഇത്തവണ സമയം കുറവായതിനാലാണ് കുട്ടികളെ കൂട്ടാതിരുന്നത്. അടുത്ത തവണ 25 ഓളം വരുന്ന തന്റെ കുട്ടികളെയും ഹന്‍സിക വിദേശത്തേയ്ക്ക് കൊണ്ടു പോകും. വിജയ്‌ക്കൊപ്പം അഭിനയിക്കുന്ന പുലി എന്ന ചിത്രത്തിന്റെ ഇടവേളയിലാണ് ലഭിച്ചപ്പോഴാണ് താരം യൂറോപ്പിലേക്ക് പറന്നത്. ജയം രവിയ്‌ക്കൊപ്പം അഭിനയിക്കുന്ന റോമിയോ ജൂലിയറ്റാണ് മറ്റൊരു ചിത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha