ഞാൻ വളരെയധികം സ്നേഹിക്കുന്ന ഒരു സ്ത്രീ; എപ്പോഴും ശുദ്ധയായ ഈ ആത്മാവിനെ സുന്ദരമായ ഹൃദയത്തോടെ നോക്കി കാണുന്നു; നിങ്ങളുടെ നല്ല ആരോഗ്യത്തിനും സമാധാനത്തിനും സന്തോഷത്തിനും ഒരുപാട് അനുഗ്രഹങ്ങൾക്കും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു; 'ആ വ്യക്തിയെ' പറ്റി വിഘ്‌നേശ് പറഞ്ഞത് കേട്ടമ്പരന്ന് നയൻതാര; ഒടുവിൽ ആ ചിത്രവും പുറത്ത്!

താര സുന്ദരി നയൻതാരയും സംവിധായകൻ വിഘ്നേഷും തമ്മിലുള്ള വിവാഹം ആരാധകർക്ക് ആഘോഷമായിരുന്നു. ഇരുവരും വിവാഹിതരായത് ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു. ഇപ്പോൾ ഇതാ യൻതാരയുടെ അമ്മ ഓമന കുര്യന് പിറന്നാൾ ആശംസിച്ച് വിഘ്നേഷ് ശിവൻ പങ്കുവെച്ച കുറിപ്പ് വൈറലാകുകയാണ്. ആ ആശംസകൾ ഇങ്ങനെ;
'ജന്മദിനാശംസകൾ പ്രിയപ്പെട്ട ഓമനകുര്യൻ... എന്റെ മറ്റൊരു അമ്മ... ഞാൻ വളരെയധികം സ്നേഹിക്കുന്ന ഒരു സ്ത്രീ. എപ്പോഴും ശുദ്ധയായ ഈ ആത്മാവിനെ സുന്ദരമായ ഹൃദയത്തോടെ നോക്കിക്കാണുന്നു. നിങ്ങളുടെ നല്ല ആരോഗ്യത്തിനും സമാധാനത്തിനും സന്തോഷത്തിനും ഒരുപാട് അനുഗ്രഹങ്ങൾക്കും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു...' എന്നാണ് നയൻസിന്റെ അമ്മയ്ക്ക് പിറന്നാൾ ആശംസിച്ച് വിക്കി പറഞ്ഞിരിക്കുന്നത്.
ഒപ്പം വിവാഹ ദിവസം ഓമന കുര്യനെ ചേർത്തി നിർത്തി പകർത്തിയ ചിത്രവും വിഘ്നേഷ് ശിവൻ പങ്കുവെച്ചു. നയൻസിന്റെ വിവാഹം കഴിഞ്ഞപ്പോൾ നയൻസിന്റെ മാതാപിതാക്കളുടെ ചിത്രങ്ങളൊന്നും കിട്ടിയിരുന്നില്ല.
നയൻസിന്റെ വീട്ടുകാരൊന്നും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. നടിയുടെ പിതാവ് സുഖമില്ലാത്ത അവസ്ഥയിലായതിനാൽ അമ്മയും വിവാഹ ചടങ്ങിൽ പങ്കെടുത്തില്ലെന്നും വിവരങ്ങൾ പടച്ച് വിട്ടിരുന്നു.
പക്ഷേ സത്യാവസ്ഥ അതല്ല. വിവാഹത്തിൽ പങ്കെടുക്കാൻ നയൻസിന്റെ കുടുംബാംഗങ്ങളെല്ലാം എത്തിയിരുന്നുവെന്ന് വിഘ്നേഷ് ശിവൻ പങ്കുവെച്ച പുതിയ ഫോട്ടോയിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.
ചെന്നൈയിലെ മഹാബലിപുരത്ത് വച്ചായിരുന്നു വിവാഹം നടന്നത്. ഈ ദമ്പതികൾ ചേർന്ന് ഇപ്പോൾ റൗഡി പിക്ചേഴ്സ് എന്ന പേരിൽ ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങി. 2015ൽ നാനും റൗഡി താൻ സെറ്റിൽ വെച്ചായിരുന്നു വിഘ്നേഷ് ശിവനും നയൻതാരയും പ്രണയത്തിലായത്. ചിത്രത്തിൽ വിജയ് സേതുപതിയായിരുന്നു നയൻതാരയുടെ നായകൻ. നയൻതാരയുടേയും വിഘ്നേഷിന്റേയും കല്യാണം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























